ബെംഗളൂരു∙ കേരള ആർടിസി പ്രതിദിനം 5 സർവീസുകൾ നടത്തുന്ന പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് ബിഎംടിസി ഫീഡർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജാലഹള്ളി, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങിയാൽ കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബസ് ടെർമിനലിലെത്താൻ സാധിക്കും.കേരള ആർടിസി

ബെംഗളൂരു∙ കേരള ആർടിസി പ്രതിദിനം 5 സർവീസുകൾ നടത്തുന്ന പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് ബിഎംടിസി ഫീഡർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജാലഹള്ളി, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങിയാൽ കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബസ് ടെർമിനലിലെത്താൻ സാധിക്കും.കേരള ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കേരള ആർടിസി പ്രതിദിനം 5 സർവീസുകൾ നടത്തുന്ന പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് ബിഎംടിസി ഫീഡർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജാലഹള്ളി, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങിയാൽ കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബസ് ടെർമിനലിലെത്താൻ സാധിക്കും.കേരള ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കേരള ആർടിസി പ്രതിദിനം 5 സർവീസുകൾ നടത്തുന്ന പീനിയ ബസവേശ്വര ടെർമിനലിൽ നിന്ന് ബിഎംടിസി ഫീഡർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജാലഹള്ളി, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് തുടങ്ങിയാൽ കൂടുതൽ പേർക്ക് കുറഞ്ഞ ചെലവിൽ ബസ് ടെർമിനലിലെത്താൻ സാധിക്കും. 

ടെർമിനലിൽ പാർക്ക് ചെയ്തിരിക്കുന്ന കേരള ആർടിസി ബസുകൾ

കേരള ആർടിസി മാത്രമാണ് നിലവിൽ ഇവിടെ നിന്ന് സംസ്ഥാനാന്തര ബസ് സർവീസുകൾ നടത്തുന്നത്. തിരുവനന്തപുരം എസി, കോഴിക്കോട് എക്സ്പ്രസ്, തൃശൂർ സ്വിഫ്റ്റ് ഡീലക്സ്, കണ്ണൂർ എക്സ്പ്രസ്, എറണാകുളം സ്വിഫ്റ്റ് എസി ബസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. കോവിഡിന് മുൻപ് 10–15 സർവീസുകൾ പീനിയയിൽ നിന്ന് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് നിർത്തലാക്കി. ടിക്കറ്റ് റിസർവേഷൻ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. 

ADVERTISEMENT

മെട്രോ സ്റ്റേഷൻ പദ്ധതിയും നടപ്പിലായില്ല
നമ്മ മെട്രോ പീനിയ ഡിപ്പോയോട് ചേർന്നാണ് ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. നാഗസന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിലെ ജാലഹള്ളി, പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനുകളിൽ നിന്ന് ബസ് ടെർമിനലിലേക്ക് 2 കിലോമീറ്റർ ദൂരമുണ്ട്. ഇടക്കാലത്ത് ബിഎംടിസി ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നിർത്തി.

ഡിപ്പോയോടു ചേർന്ന് പുതിയ മെട്രോ സ്റ്റേഷൻ നിർമിക്കാനും ഇടക്കാലത്ത് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ പദ്ധതിയിട്ടിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയെ തുടർന്ന് പിൻവാങ്ങി. പീനിയ ഇൻഡസ്ട്രി സ്റ്റേഷനിൽ നിന്ന് നടപ്പാലം നിർമിക്കാനുള്ള പദ്ധതിയും നടപ്പിലായില്ല. 

ADVERTISEMENT

ടെർമിനലിനെ തഴഞ്ഞ് കർണാടക ആർടിസി
നഷ്ടം കുമിഞ്ഞുകൂടിയതോടെ കർണാടക ആർടിസിയും ടെർമിനലിനെ തഴയുകയാണ്. 5 ഏക്കറിൽ 40 കോടിരൂപ ചെലവഴിച്ച നിർമിച്ച ടെർമിനൽ 2014ലാണ് പ്രവർത്തനം ആരംഭിച്ചത്. മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്നു വടക്കൻ കർണാടകയിലേക്കുള്ള കർണാടക ആർടിസിയുടെ 140 സർവീസുകൾ ഇവിടേക്ക് മാറ്റിയിരുന്നു.

എന്നാൽ യാത്രക്കാർ എത്താതിരുന്നതോടെ 6 മാസത്തിന് ശേഷം സർവീസുകൾ തിരിച്ച് മജസ്റ്റിക്കിലേക്ക് തന്നെ മാറ്റി. ആന്ധ്ര, തെലങ്കാന ആർടിസികളും നഷ്ടത്തെ തുടർന്ന് ഇവിടെ നിന്നുള്ള സർവീസുകൾ നിർത്തി. രണ്ട് ആർടിസികളുടെയും ബസുകൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്.

ADVERTISEMENT

ഭക്ഷണശാലകൾ ഉൾപ്പെടെയുള്ളവ നേരത്തെ തന്നെ അടച്ചുപൂട്ടി. ഇടക്കാലത്ത് കോവിഡ് കെയർ സെന്റർ പ്രവർത്തിച്ചിരുന്നു. നഷ്ടം നികത്താൻ ഐടി കമ്പനികൾക്ക് ടെർമിനൽ കെട്ടിടം വാടകയ്ക്കു നൽകാനുള്ള നടപടികളും ഫലം കണ്ടില്ല. ഇപ്പോൾ സിനിമാ ഷൂട്ടിങ്ങുകൾക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. 

വിശാലമായ പാർക്കിങ് 
പാർക്കിങ് സൗകര്യം പരിമിതമായ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ ഉത്സവകാലങ്ങളിലും മറ്റും അധികമായി എത്തുന്ന കേരള ആർടിസി ബസുകൾ നിലവിൽ പീനിയയിലാണു പാർക്ക് ചെയ്യുന്നത്. സാറ്റലൈറ്റിൽ പാർക്ക് ചെയ്യുന്ന ബസുകൾ പീനിയയിലേക്കു മാറ്റണമെന്ന് നേരത്തെ തന്നെ കർണാടക ആർടിസി ആവശ്യപ്പെട്ടിരുന്നു. ജീവനക്കാർക്കുള്ള വിശ്രമമുറി, ശുചിമുറി സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ട്.

‘നമ്മ യാത്രി’ ആപ് തുമക്കൂരുവിലേക്കും 
ബെംഗളൂരു∙ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായ്മ പുറത്തിറക്കിയ ‘നമ്മ യാത്രി’ മൊബൈൽ ആപ് തുമക്കൂരുവിലേക്കും വ്യാപിപ്പിക്കുന്നു. വെബ്ടാക്സി കമ്പനികളുടെ ചൂഷണം തടയുന്നതിന്റെ ഭാഗമായാണ് 6 മാസം മുൻപ് ബെംഗളൂരുവിൽ നമ്മ യാത്രി ആപ് ആരംഭിച്ചത്. കുറ‍ഞ്ഞ സമയം കൊണ്ട് തന്നെ ആപ്പിന് സ്വീകാര്യത ലഭിച്ചതോടെയാണ് കൂടുതൽ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നത്.

എത്തിച്ചേരാൻ എളുപ്പമാകും
വ്യവസായ മേഖലയായ പീനിയയിലെയും സമീപപ്രദേശങ്ങളായ ജാലഹള്ളി, യശ്വന്തപുര, മത്തിക്കരെ, നാഗസന്ദ്ര, ദാസറഹള്ളി, നെലമംഗല എന്നിവിടങ്ങളിലെയും മലയാളികളാണ് നാട്ടിലേക്ക് പോകാനും വരാനും ഇവിടെ നിന്നുള്ള ബസുകളെ ആശ്രയിക്കുന്നത്.

മലയാളി കൂട്ടായ്മകളുടെ നിരന്തര പരിശ്രമഫലമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് പീനിയയിൽ റിസർവേഷൻ കൗണ്ടറും ബസ് സർവീസുകളും ആരംഭിച്ചത്. തുമക്കൂരു റോഡിൽ നിന്ന് ഉള്ളിലേക്ക് മാറി നിർമിച്ച ബസ് ടെർമിനലിലേക്ക് ഫീഡർ ബസ് ഉൾപ്പെടെയുള്ള യാത്രാസൗകര്യം വർധിപ്പിച്ചാൽ കൂടുതൽ പേർക്ക് ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കും. ഇതോടെ സർവീസുകളുടെ എണ്ണം കൂട്ടാനും കേരള ആർടിസിക്ക് കഴിയും. -ആർ.മുരളീധർ (ജനറൽ കൺവീനർ, കർണാടക –കേരള ട്രാവലേഴ്സ് ഫോറം) 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT