ശബരിമല യാത്രയ്ക്ക് ട്രെയിൻ: ഹുബ്ബള്ളി– കോട്ടയം സ്പെഷൽ 19 മുതൽ
ബെംഗളൂരു∙ ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് നവംബർ 19 മുതൽ ജനുവരി 15 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത്നിന്ന് ഹുബ്ബള്ളിയിലേക്ക് നവംബർ 20 മുതൽ ജനുവരി 15 വരെ

ബെംഗളൂരു∙ ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് നവംബർ 19 മുതൽ ജനുവരി 15 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത്നിന്ന് ഹുബ്ബള്ളിയിലേക്ക് നവംബർ 20 മുതൽ ജനുവരി 15 വരെ ബുധനാഴ്ചകളിലുമാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 2 എസി ടു ടയർ, 2 എസിത്രീടയർ, 6 സ്ലീപ്പർ, 6 ജനറൽ കോച്ചുകളുള്ള ട്രെയിനിന്റെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.
ഹുബ്ബള്ളി–കോട്ടയം സ്പെഷൽ (07371)
നവംബർ 19, 26, ഡിസംബർ 3, 10, 17, 24, 31, ജനുവരി 7, 14 ദിവസങ്ങളിൽ വൈകിട്ട് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് കോട്ടയത്തെത്തും. ബെംഗളൂരുവിലെ സ്റ്റേഷനുകളിലെത്തുന്ന സമയം: ചിക്കബാനവാര–രാത്രി 9.43, ബയ്യപ്പനഹള്ളി ടെർമിനൽ–11, കെആർ പുരം –11.23, ബംഗാർപേട്ട്–12.13. ഹാവേരി, റാണെബെന്നൂർ, ഹരിഹർ, ദാവനഗരെ, ബിരൂർ, അരസിക്കരെ, തുമക്കൂരു, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ.
കോട്ടയം–ഹുബ്ബള്ളി സ്പെഷൽ (07372)
നവംബർ 20, 27, ഡിസംബർ 4,11,18, 25, ജനുവരി 1,8,15 ദിവസങ്ങളിൽ വൈകിട്ട് 3ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തും.