ബെംഗളൂരു∙ ഹോട്ടൽ സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിയെന്നു സംശയിക്കുന്ന 30–40 വയസ്സു തോന്നിക്കുന്ന തൊപ്പി ധരിച്ച ഉയരമുള്ളയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. 080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഹോട്ടൽ സ്ഫോടനക്കേസിലെ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിയെന്നു സംശയിക്കുന്ന 30–40 വയസ്സു തോന്നിക്കുന്ന തൊപ്പി ധരിച്ച ഉയരമുള്ളയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. 080–29510900, 8904241100 എന്നീ ഫോൺ നമ്പറുകളിലോ, info.blr.nia@gov.in എന്ന ഇ–മെയിലിലോ വിവരം അറിയിക്കാം. സൂചന നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ പുറത്തിറക്കിയ പോസ്റ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൻഐഎ പുറത്തുവിട്ട പ്രതിയെന്നു സംശയിക്കുന്നയാളുടെ ചിത്രം.

 ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫേയിൽ 1ന് നടന്ന വീര്യം കുറഞ്ഞ സ്ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റിരുന്നു. കഫേയുടെ ശുചിമുറിക്കു സമീപം ഉപേക്ഷിച്ച ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിന്റെ (ഐഇഡി) അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. 

ADVERTISEMENT

ബെംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അന്വേഷിച്ചു വരുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് എൻഐഎയ്ക്ക് കേസ് കൈമാറിയത്. ഇതിനിടെ കുറ്റക്കാരെ കണ്ടെത്താനുള്ള തെളിവുകൾ സിസിബിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന കഫെ നാളെ തുറക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT