മെട്രോ രണ്ടാം ഘട്ടം ജർമൻ ബാങ്കിൽനിന്ന് 3044 കോടി വായ്പ നിർമാണത്തിന് വേഗമേറും
ബെംഗളൂരു∙ മെട്രോ രണ്ടാം ഘട്ടത്തിലെ വിമാനത്താവള പാത ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനു വേഗം കൂട്ടാൻ ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽ നിന്നു 3044 കോടി രൂപ ബിഎംആർസി വായ്പയെടുത്തു. ഇതിനുള്ള കരാറിൽ ബിഎംആർസി എംഡി എം.മഹേശ്വർ റാവുവും ബാങ്ക് ഡയറക്ടർ കരോളിൻ ഗാസ്നറും ഒപ്പുവച്ചു. ഇതോടെ 75.06 കിലോമീറ്റർ പാത

ബെംഗളൂരു∙ മെട്രോ രണ്ടാം ഘട്ടത്തിലെ വിമാനത്താവള പാത ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനു വേഗം കൂട്ടാൻ ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിൽ നിന്നു 3044 കോടി രൂപ ബിഎംആർസി വായ്പയെടുത്തു. ഇതിനുള്ള കരാറിൽ ബിഎംആർസി എംഡി എം.മഹേശ്വർ റാവുവും ബാങ്ക് ഡയറക്ടർ കരോളിൻ ഗാസ്നറും ഒപ്പുവച്ചു. ഇതോടെ 75.06 കിലോമീറ്റർ പാത നിർമാണത്തിനു വിദേശ വായ്പയായി ലഭിക്കേണ്ട മുഴുവൻ തുകയും ലഭിച്ചു. നേരത്തേ 4 വിദേശ ബാങ്കുകളിൽ നിന്നായി 9096 കോടി രൂപ വായ്പ എടുത്തിരുന്നു.രണ്ടാം ഘട്ടത്തിന് 30,695 കോടി രൂപയാണ് ചെലവു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏറ്റെടുക്കാനുള്ള ഭൂമിയുടെ വില വർധിച്ചതും നിർമാണത്തിനു കാലതാമസമുണ്ടായതും ഉൾപ്പെടെയുള്ള ഘടകങ്ങൾ ചെലവ് 40,614 കോടി രൂപയായി കൂടാൻ കാരണമായി. അധിക തുക ബിഎംആർസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നിലവിൽ മന്ത്രിസഭയുടെ പരിഗണനയിലാണ്. ചെലവു വർധിച്ചതു സംബന്ധിച്ചു വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭായോഗം നിർദേശിച്ചിട്ടുണ്ട്.
അവശേഷിക്കുന്നത് 3 പാതകൾ
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ കല്ലേനഗ്രഹാര–നാഗവാര (21.38 കിലോമീറ്റർ), വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കെആർ പുരം–സിൽക്ക് ബോർഡ് (18.23 കിലോമീറ്റർ), കെആർ പുരം–വിമാനത്താവളം (37 കിലോമീറ്റർ) എന്നിവയാണു രണ്ടാം ഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന പാതകൾ. ഇതിൽ കല്ലേനഗ്രഹാര–നാഗവാര പാതയിൽ നിർണായകമായ തുരങ്കപാതയുടെ നിർമാണം പൂർത്തിയായിരുന്നു. ട്രാക്ക്, സ്റ്റേഷൻ എന്നിവയുടെ നിർമാണമാണ് അവശേഷിക്കുന്നത്.അടുത്ത വർഷം സെപ്റ്റംബറിൽ തുറക്കുമെന്നു പ്രതീക്ഷിക്കുന്ന പാതയാണിത്. വിമാനത്താവള പാതകളിൽ 2026 സെപ്റ്റംബറോടെ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ സമയപരിധി പാലിക്കാൻ വിദേശ വായ്പ സഹായിക്കും.
ഫീഡറിന് 148 ഇലക്ട്രിക് ബസുകൾ
മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്ര ഉറപ്പാക്കാൻ 148 ഇലക്ട്രിക് ബസുകൾ ടാറ്റ മോട്ടോഴ്സിൽ നിന്നു വാടക ഇനത്തിൽ വാങ്ങാൻ ബിഎംടിസി തീരുമാനിച്ചു.നേരത്തേ 120 മിനി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസി കരാർ ക്ഷണിച്ചെങ്കിലും വൻ തുക കമ്പനികൾ ആവശ്യപ്പെട്ടതോടെ പിന്മാറുകയായിരുന്നു. ഇതോടെയാണ് വലിയ ബസുകൾ വാടക ഇനത്തിൽ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ 68 സ്റ്റേഷനുകളിൽ 43 എണ്ണത്തിൽ മാത്രമാണ് ഫീഡർ സർവീസുള്ളത്. 151 ബസുകൾ സർവീസ് നടത്തുന്നു. അടുത്ത മാസം ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര പാത കൂടി തുറക്കുന്ന സാഹചര്യത്തിൽ തുടർയാത്ര ഉറപ്പാക്കാൻ നടപടി സഹായിക്കും.പാതയിൽ ഫീഡർ സർവീസുകളുടെ റൂട്ട് കണ്ടെത്താൻ ബിഎംടിസി സർവേ നടത്തിയിരുന്നു.