ഐടി ജീവനക്കാരന്റെ ആത്മഹത്യ ഭാര്യയും കുടുംബാംഗങ്ങളും അടക്കം 3 പേർ അറസ്റ്റിൽ
ബെംഗളൂരു ∙ ഐടി ജീവനക്കാരനായി ബിഹാർ സമസ്തിപുര സ്വദേശി അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ നിഖിത സിംഗാനിയ ഉൾപ്പെടെ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നിഖിതയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും മറ്റു 2 പേരെ അലഹാബാദിൽ

ബെംഗളൂരു ∙ ഐടി ജീവനക്കാരനായി ബിഹാർ സമസ്തിപുര സ്വദേശി അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ നിഖിത സിംഗാനിയ ഉൾപ്പെടെ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നിഖിതയുടെ അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും മറ്റു 2 പേരെ അലഹാബാദിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിഖിതയുടെ ഒളിവിലുള്ള അമ്മാവൻ സുശീലിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് 4 പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്.
കേസ് അന്വേഷിക്കുന്ന മാറത്തഹള്ളി പൊലീസ്, 3 ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യുപി ജൗൻപുരിലെ നിഖിതയുടെ വീട്ടിൽ സമൻസ് എത്തിച്ചിരുന്നെങ്കിലും 4 പേരും ഒളിവിൽപോയിരുന്നു. അതിനിടെ, അതുലിന്റെ 4 വയസ്സുള്ള മകനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് പവൻകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും കത്തയച്ചു. ‘കൊച്ചുമകനെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല.
അവൻ ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പോലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. നേരത്തേ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഗൗനിച്ചില്ല’– പവൻകുമാർ പറഞ്ഞു. വിവാഹമോചനക്കേസിന്റെ ഭാഗമായി 3 കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചാണ് അതുൽ സുഭാഷ് കഴിഞ്ഞ തിങ്കളാഴ്ച മുനേകൊലാലയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പിൽ, വിവാഹമോചനക്കേസ് പരിഗണിക്കുന്ന ജൗൻപുർ കുടുംബക്കോടതിയിലെ ജഡ്ജിക്കെതിരെയും അതുൽ ആരോപണം ഉന്നയിച്ചിരുന്നു.
2019ലാണ് അതുലും നിഖിതയും വിവാഹിതരായത്. 2022ൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ അതുൽ പീഡിപ്പിച്ചെന്നും ആ വിഷമത്തിലാണ് പിതാവ് മരിച്ചതെന്നുമായിരുന്നു നിഖിത ആദ്യം കോടതിയിൽ മൊഴി നൽകിയത്. എന്നാൽ അതു വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
പുരുഷന്മാർക്കും നീതി വേണം: മന്ത്രി പരമേശ്വര
വിവാഹമോചനം ഉൾപ്പെടെയുള്ള കേസുകളിൽ പലപ്പോഴും പുരുഷന്മാർക്കു നീതി ലഭിക്കുന്നില്ലെന്നാണ് അതുലിന്റെ ആത്മഹത്യ പോലുള്ള സംഭവങ്ങൾ തെളിയിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. നിയമത്തിൽ പുരുഷന്മാർക്കും അർഹമായ പരിഗണന ലഭിക്കുന്നതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.