ബന്ദിപ്പൂരിൽ ഹരിത നികുതി ഇനി ഫാസ്ടാഗിലൂടെ
ബെംഗളൂരു ∙ ബന്ദിപ്പൂർ കടുവസങ്കേതത്തിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ– കോഴിക്കോട്, മൈസൂരു– ഊട്ടി ദേശീയപാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ്) ഫാസ്ടാഗിലൂടെ ഈടാക്കാൻ തുടങ്ങി. കൊല്ലേഗൽ– കോഴിക്കോട് ദേശീയപാതയിലെ (എൻഎച്ച്–766) മൂലഹൊള്ള, മദ്ദൂർ, മൈസൂരു– ഊട്ടി ദേശീയപാതയിലെ (എൻഎച്ച്–67)

ബെംഗളൂരു ∙ ബന്ദിപ്പൂർ കടുവസങ്കേതത്തിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ– കോഴിക്കോട്, മൈസൂരു– ഊട്ടി ദേശീയപാതകളിൽ കർണാടക വനംവകുപ്പ് ഹരിത നികുതി (ഗ്രീൻ സെസ്) ഫാസ്ടാഗിലൂടെ ഈടാക്കാൻ തുടങ്ങി. കൊല്ലേഗൽ– കോഴിക്കോട് ദേശീയപാതയിലെ (എൻഎച്ച്–766) മൂലഹൊള്ള, മദ്ദൂർ, മൈസൂരു– ഊട്ടി ദേശീയപാതയിലെ (എൻഎച്ച്–67) മേലുകമ്മനഹള്ളി, കേക്കനഹള്ളി ചെക്പോസ്റ്റുകളിലാണ് ഫാസ്ടാഗ് സ്കാനർ സ്ഥാപിച്ചത്. സ്വകാര്യ വാഹനങ്ങളിൽ പതിച്ചിരിക്കുന്ന ഫാസ്ടാഗ് റീഡറുകൾ സ്കാൻ ചെയ്താണ് പണം ഈടാക്കുക. ചെക്പോസ്റ്റുകളിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വിജയകരമായാൽ മറ്റു കടുവസങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കും.
ഹരിത നികുതി എന്ത്?
∙ വന്യജീവിസങ്കേതങ്ങളുടെ സംരക്ഷണത്തിനായി, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിലാണ് കർണാടക ഹരിത നികുതി ഏർപ്പെടുത്തി തുടങ്ങിയത്. ഇതരസംസ്ഥാന വാഹനങ്ങളിൽ കടുവസങ്കേതങ്ങളിലൂടെ കടന്നുപോകുന്നവരിൽ നിന്നാണ് ഹരിത നികുതി ഈടാക്കുക. ബന്ദിപ്പൂരിനു പുറമേ നാഗർഹോളെ, ഉത്തരകന്നഡയിലെ കാളി,
ചാമരാജ്നഗറിലെ ബില്ലിഗിരി രംഗനാഥ (ബിആർടി) സങ്കേതങ്ങളിലും നികുതി ഈടാക്കുന്നുണ്ട്. കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് 20 രൂപയും ഭാരവാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്. ഇക്കഴിഞ്ഞ ഏപ്രിൽ വരെ ബന്ദിപ്പൂരിൽ നിന്ന് മാത്രം 4.5 കോടി രൂപയാണ് ഹരിത നികുതിയായി വനംവകുപ്പിന് ലഭിച്ചത്. 4 ചെക്പോസ്റ്റുകളിൽ നിന്നായി പ്രതിദിനം 25,000–50,000 രൂപവരെ ലഭിക്കുന്നുണ്ട്.