മെട്രോ ഡിജിറ്റൽ സ്മാർട്ട് ക്ലോക്ക് റൂം ലോക്കർ; ലഗേജ് ഇനി സുരക്ഷിതം
ബെംഗളൂരു∙ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്നതിന് ഡിജിറ്റൽ സ്മാർട്ട് ക്ലോക്ക് റൂം സൗകര്യം ആരംഭിച്ചു. മജസ്റ്റിക് കെംപെഗൗഡ ഇന്റർചേഞ്ച്, ചിക്ക്പേട്ട്, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ലോക്കർ സൗകര്യം ലഭ്യമാക്കിയത്. ഇടത്തരം ലോക്കറിന് 6 മണിക്കൂറിന് 70 രൂപയും വലിയ ലോക്കറിന്

ബെംഗളൂരു∙ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്നതിന് ഡിജിറ്റൽ സ്മാർട്ട് ക്ലോക്ക് റൂം സൗകര്യം ആരംഭിച്ചു. മജസ്റ്റിക് കെംപെഗൗഡ ഇന്റർചേഞ്ച്, ചിക്ക്പേട്ട്, ബെന്നിഗനഹള്ളി സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ലോക്കർ സൗകര്യം ലഭ്യമാക്കിയത്. ഇടത്തരം ലോക്കറിന് 6 മണിക്കൂറിന് 70 രൂപയും വലിയ ലോക്കറിന് 100 രൂപയുമാണ് നിരക്ക്. ഡിജിറ്റൽ പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.
ദീർഘദൂര യാത്ര കഴിഞ്ഞ് വരുന്നവർക്ക് ലഗേജ് സൂക്ഷിക്കുന്നതിന് മെട്രോ സ്റ്റേഷനുകളിൽ സൗകര്യം വേണമെന്ന ആവശ്യം ശക്തമായതോടെയാണ് സേഫ് ക്ലോക്ക് എന്ന കമ്പനിയുടെ സഹകരണത്തോടെ ഡിജിറ്റൽ ക്ലോക്ക് റൂം ആരംഭിച്ചത്. 3 വർഷം മുൻപ് നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഡിജിറ്റൽ ക്ലോക്ക് റൂമുകൾ ആരംഭിച്ചിരുന്നു.
പാർക്കിങ് സൗകര്യം വിപുലമാക്കണം
കഴിഞ്ഞ ആഴ്ച സർവീസ് ആരംഭിച്ച നാഗസന്ദ്ര–മാധവാര പാതയിൽ പാർക്കിങ് സൗകര്യം വിപുലീകരിക്കണമെന്ന് ആവശ്യം. നിലവിൽ മാധവാരയിൽ മാത്രമാണ് കാർ പാർക്കിങ് സൗകര്യമുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വാഹനം നിറഞ്ഞതോടെ സമീപത്തെ ബാംഗ്ലൂർ രാജ്യാന്തര എക്സിബിഷൻ സെന്ററിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ് വാഹനങ്ങൾ നിർത്തിയിട്ടത്. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിങ് സൗകര്യമുള്ളത്. കഴിഞ്ഞ ആഴ്ച പ്രവർത്തനം തുടങ്ങിയ ഗ്രീൻ ലൈനിലെ പുതിയ ഇടനാഴിയിൽ നാഗസന്ദ്ര സ്റ്റേഷനെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്.