ബെള്ളാരി ഹൈവേ: അപകടവും കുരുക്കും കുറയ്ക്കാൻ നടപടി
ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും കൂടിയതോടെ പരിഷ്കാരങ്ങളുമായി ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) ട്രാഫിക് പൊലീസും. മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിളിച്ചു ചേർത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിനു കർമപദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു.പ്രതിരോധ വകുപ്പിന്റെ

ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും കൂടിയതോടെ പരിഷ്കാരങ്ങളുമായി ദേശീയപാത അതോറിറ്റിയും (എൻഎച്ച്എഐ) ട്രാഫിക് പൊലീസും. മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിളിച്ചു ചേർത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിനു കർമപദ്ധതി രൂപീകരിക്കാൻ തീരുമാനിച്ചു.പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടെ ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഹെബ്ബാൾ മേൽപാലത്തിനു സമീപം എൻഎച്ച്എഐ സർവീസ് റോഡ് നിർമിക്കും. മിലിറ്ററി ഫാം ബസ് സ്റ്റോപ്പിലെ ബസ് ബേയുടെ വീതി കൂട്ടും. യെലഹങ്ക സിഗ്നലിൽ നിന്ന് ജക്കൂർ ജംക്‌ഷനിലേക്ക് സർവീസ് റോഡ് നിർമിക്കും. ജക്കൂർ എയ്റോഡ്രോം മേഖലയിലെ കുരുക്ക് അഴിക്കാനാണിത്.
യെലഹങ്ക ബൈപ്പാസിലേക്കുള്ള കോഫി ഡേ ഔട്‌ലെറ്റിനു സമീപം പ്രവേശന കവാടം ഒരുക്കും. പലനഹള്ളി, ബാഗലൂർ ക്രോസ്, ബാഗലൂർ ക്രോസ് എന്നിവിടങ്ങളിൽ പ്രവേശന കവാടങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠനവും നടത്തും. നിർദിഷ്ട സാദഹള്ളി മേൽപാലത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കും. ദേശീയപാതയിൽ കൂടുതൽ ഇടങ്ങളിൽ യു–ടേണുകൾ അനുവദിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കാൻ ധാരണയായിട്ടുണ്ട്. ശാശ്വത പരിഹാരത്തിനായി കൊടിഗേഹള്ളി, ബയട്രായനപുര, ജക്കൂർ ജംക്‌ഷനുകളിൽ അടിപ്പാതകൾ നിർമിക്കണമെന്ന് എൻഎച്ച്എഐ നിർദേശിക്കുന്നു.
അശാസ്ത്രീയ പാതകൾ അപകടത്തിന് കാരണം
നഗരത്തിലുണ്ടായ വാഹനാപകടങ്ങളിൽ ഭൂരിഭാഗവും വിമാനത്താവള റോഡിലാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ തിങ്കളാഴ്ച ബിഎംടിസി ബസ് ഇടിച്ചു 2 പേർ മരിച്ചിരുന്നു.അശാസ്ത്രീയമായി നിർമിച്ച റോഡുകളാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന്. പുലർച്ചെയും രാത്രിയും മൂടൽമഞ്ഞ് രൂപപ്പെടുന്നതോടെ വീതി കുറഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ അപകടങ്ങളിൽ പെടുന്നു. ചെറുമഴയിൽ പോലും റോഡുകളിൽ വെള്ളക്കെട്ടും പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിരത്തുകൾ മുങ്ങിയതോടെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മെട്രോ നിർമാണം പുരോഗമിക്കുന്നതും മേഖലയിൽ ഗതാഗതക്കുരുക്കിനു ഇടയാക്കുന്നുണ്ട്.