കാർ പൂളിങ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യം കൂട്ടയാത്ര കുരുക്കഴിക്കുമെന്ന് യാത്രക്കാർ
ബെംഗളൂരു∙ നഗരത്തിൽ കാർ പൂളിങ്ങിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഐടി മേഖലകളിൽ ഉൾപ്പെടെ ഒന്നിലധികം ജീവനക്കാർ ഒരേ കാറിൽ ഓഫിസിലെത്തുന്നതു കുരുക്കഴിക്കാൻ സഹായിക്കും. സ്വകാര്യ കാറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഇവയുടെ റജിസ്ട്രേഷൻ 4 മാസത്തേക്കു റദ്ദാക്കുമെന്ന് ഉൾപ്പെടെ

ബെംഗളൂരു∙ നഗരത്തിൽ കാർ പൂളിങ്ങിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഐടി മേഖലകളിൽ ഉൾപ്പെടെ ഒന്നിലധികം ജീവനക്കാർ ഒരേ കാറിൽ ഓഫിസിലെത്തുന്നതു കുരുക്കഴിക്കാൻ സഹായിക്കും. സ്വകാര്യ കാറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഇവയുടെ റജിസ്ട്രേഷൻ 4 മാസത്തേക്കു റദ്ദാക്കുമെന്ന് ഉൾപ്പെടെ മോട്ടർ വാഹന വകുപ്പ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്നാണ് കാർ പൂളിങ്ങിനു ഗതാഗത വകുപ്പ് ഒരു വർഷം മുൻപ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ക്വിക് റൈഡ് ഉൾപ്പെടെ ആപ്പുകളും വാട്സാപ് കൂട്ടായ്മകളും കാർ പൂളിങ് നടത്തുന്നുണ്ട്. ഐടി ജീവനക്കാർ ഉൾപ്പെടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാർ പൂളിങ് ശീലമാക്കണമെന്ന് ട്രാഫിക് പൊലീസും നിർദേശിച്ചു.
ഇതോടെയാണ് വിഷയത്തിൽ അധികൃതർ വ്യക്തത വരുത്തണമെന്നും നിബന്ധനകളോടെ അനുമതി നൽകണമെന്നും ആവശ്യം ഉയർന്നത്. ജീവനക്കാർ കാർ പൂളിങ് സ്വീകരിച്ചാൽ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറയുമെന്നും ഇതു ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കാർ പൂളിങ് വരുമാനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ടാക്സി ഡ്രൈവർമാരുടെ എതിർപ്പ്.
വിമാനത്താവളത്തിലേക്ക് റാപ്പിഡോ കാർ പൂളിങ്
വിമാനത്താവളത്തിലേക്കു കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പാക്കുന്നതിനായി റാപ്പിഡോ കാർ പൂളിങ് സർവീസ് ആരംഭിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിമാനത്താവളത്തിലേക്കും തിരിച്ചും ഒരു വാഹനത്തിൽ ഒന്നിലേറെ യാത്രക്കാരെ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരേ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കു ടാക്സി കൂലി പങ്കുവയ്ക്കാനാകും. വിമാനത്താവളത്തിലേക്കുള്ള ടാക്സി യാത്രാച്ചെലവേറിയതിനെതിരെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് നടപടി. നേരത്തേ സമാനമായി റാപ്പിഡോ ആരംഭിച്ച ഷെയർ ഓട്ടോ സർവീസിനു മികച്ച പ്രതികരണം ലഭിച്ചിരുന്നു.
വാടകയ്ക്ക് നൽകിയാൽ പിടിവീഴും
ലോങ് ഡ്രൈവ് എന്ന ആപ്പിന്റെ ഭാഗമായി വാടക സർവീസ് നടത്തിയിരുന്ന 7 കാറുകൾ ആർടിഒമാർ പിടിച്ചെടുത്തു. ഇതേ ആപ്പുമായി ബന്ധപ്പെട്ട 25 കാറുകൾ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്ന ഐടി ജീവനക്കാർ ഉൾപ്പെടെ അധിക വരുമാനത്തിനായി കാർ വാടകയ്ക്കു നൽകുന്നതു പതിവായതോടെയാണ് നടപടി.