ഗോവ, കൊച്ചി യാത്രയ്ക്ക് പാക്കേജുകളുമായി ‘ഗോൾഡൻ ചാരിയറ്റ്’
ബെംഗളൂരു∙ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ പ്രൈഡ് ഓഫ് കർണാടക യാത്ര ഡിസംബർ 14ന് ആരംഭിക്കും. ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, ബന്ദിപ്പൂർ, ഹാലേബീഡു, ചിക്കമഗളൂരു, ഹംപി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 6 ദിവസത്തെ യാത്രയാണ് പാക്കേജിലുള്ളത്. 6 ദിവസത്തെ ജുവൽസ്

ബെംഗളൂരു∙ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ പ്രൈഡ് ഓഫ് കർണാടക യാത്ര ഡിസംബർ 14ന് ആരംഭിക്കും. ബെംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, ബന്ദിപ്പൂർ, ഹാലേബീഡു, ചിക്കമഗളൂരു, ഹംപി, ഗോവ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് 6 ദിവസത്തെ യാത്രയാണ് പാക്കേജിലുള്ളത്. 6 ദിവസത്തെ ജുവൽസ് ഓഫ് സൗത്ത് പാക്കേജിൽ ബെംഗളൂരു, മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം.
18 എസി കോച്ചുകളുള്ള ട്രെയിനിൽ 80 പേർക്ക് യാത്ര ചെയ്യാം. 13 ഡബിൾ ബെഡ് കാബിനുകൾ, 26 ത്രീ ബെഡ് കാബിനുകൾ എന്നിവയ്ക്കു പുറമ് ഭിന്നശേഷിക്കാർക്കായി ഒരു കാബിനുമാണ് ഒരുക്കിയിരിക്കുന്നത്. വൈഫൈ, സ്മാർട്ട് ടിവി, സ്പാ,ജിംനേഷ്യം, 2 റസ്റ്ററന്റുകൾ, ബാർ എന്നിവ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എസി ബസ് യാത്ര, പ്രവേശന ടിക്കറ്റ്,
യാത്രയിലെ ഭക്ഷണം ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഡബിൾ ബെഡ് ഷെയറിങ്ങിന് ഒരാൾക്ക് 4,00,530 രൂപയാണ് നിരക്ക്. നേരത്തെ കർണാടക ടൂറിസം വികസന കോർപറേഷന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രെയിൻ 2020 ലാണ് ഐആർസിടിസിക്ക് കൈമാറിയത്.