അറിവും ആഘോഷവുമായി മലയാളം മിഷൻ പഠനോത്സവം
ബെംഗളൂരു∙ താള ലയ മേളങ്ങൾക്കൊപ്പം അറിവും സമ്മേളിച്ച് മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം. വിമാനപുര കൈരളി നിലയം സ്കൂളിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു.ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ

ബെംഗളൂരു∙ താള ലയ മേളങ്ങൾക്കൊപ്പം അറിവും സമ്മേളിച്ച് മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം. വിമാനപുര കൈരളി നിലയം സ്കൂളിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ, സെക്രട്ടറി ഹിത വേണുഗോപാൽ, കൺവീനർ ടോമി ജെ.ആലുങ്കൽ, അക്കാദമിക് കോഓർഡിനേറ്റർ മീര നാരായണൻ, പരീക്ഷാ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം മേധാവി ജിസോ ജോസ്, കൈരളി നിലയം സെക്രട്ടറി പി.കെ.സുധീഷ്, അഡ്വ.ബുഷ്റ വളപ്പിൽ, ഫിലിപ്പ്, എൽദോ എന്നിവർ പ്രസംഗിച്ചു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ 430 വിദ്യാർഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. പുതിയ ബാച്ചിലേക്കുള്ള പ്രവേശന യോഗ്യതാ പരീക്ഷയും നടത്തി. ചാപ്റ്ററിന്റെ 12–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി.
മൈസൂരുവിലും പഠനോത്സവം
മൈസൂരു മേഖലയുടെ കീഴിൽ ഡി പോൾ സ്കൂളിൽ നടത്തിയ പഠനോത്സവം പ്രിൻസിപ്പൽ ഫാ.ജോമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.നാരായണ പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷ വഹിച്ചു. കോഓർഡിനേറ്റർ പ്രദീപ് കുമാർ, ദേവി പ്രദീപ്, റിജു, ജിൻസി, അനിത, സുചിത്ര, ഷൈനി, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.