മുന്നണി പ്രവേശം; ക്ലൈമാക്സ് നീട്ടി കമൽഹാസൻ
ചെന്നൈ ∙ ഡിഎംകെയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമാകാതെ വന്നതോടെ കമൽഹാസന്റെ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനത്തിൽ അനിശ്ചിതത്വം.മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയുടെ സ്ഥാപക വാർഷിക ദിനമായ ഇന്നലെ സഖ്യം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സിനിമാ സ്റ്റൈൽ ഡയലോഗിൽ കമൽ കാര്യങ്ങളൊതുക്കി.ഇന്ത്യാ

ചെന്നൈ ∙ ഡിഎംകെയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമാകാതെ വന്നതോടെ കമൽഹാസന്റെ മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനത്തിൽ അനിശ്ചിതത്വം. മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയുടെ സ്ഥാപക വാർഷിക ദിനമായ ഇന്നലെ സഖ്യം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സിനിമാ സ്റ്റൈൽ ഡയലോഗിൽ കമൽ കാര്യങ്ങളൊതുക്കി. ഇന്ത്യാ മുന്നണിക്കൊപ്പം ചേർന്നോ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു മറുപടി. രാത്രിയോടെ സഖ്യം പ്രഖ്യാപിക്കുമെന്നു പറഞ്ഞെങ്കിലും ഉണ്ടായില്ല.ലോക്സഭാ സീറ്റാണോ രാജ്യസഭാ സീറ്റാണോ പാർട്ടിക്കു നൽകേണ്ടതെന്ന കാര്യത്തിൽ ഡിഎംകെ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഏതു സീറ്റാണെങ്കിലും കമൽ തന്നെയായിരിക്കും മത്സരിക്കുക.
കോൺഗ്രസിന്റെ സീറ്റുകളിലൊന്നിൽ മത്സരിക്കുന്നതും ചർച്ചയിലുണ്ട്. എന്നാൽ, ഇതിനു കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന നിബന്ധനകളുടെ പേരിൽ തർക്കമുണ്ട്. കക്ഷി രാഷ്ട്രീയത്തിനുപരി രാഷ്ട്രത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുന്ന സഖ്യത്തിനൊപ്പം ചേരുമെന്നും പ്രാദേശിക, ഫ്യൂഡൽ രാഷ്ട്രീയം കളിക്കുന്നവർക്കൊപ്പമില്ലെന്നും കമൽ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നു മത്സരിച്ച കമൽ ബിജെപി സ്ഥാനാർഥി വാനതി ശ്രീനിവാസനോട് 1728 വോട്ടുകൾക്കാണു തോറ്റത്. കമൽ 33.26% വോട്ടു നേടിയപ്പോൾ ഡിഎംകെയുടെ സഖ്യകക്ഷിയായ കോൺഗ്രസ് 27.39% വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു.
ആരും മുഴുവൻസമയ രാഷ്ട്രീയക്കാരല്ല
താൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും മുഴുവൻസമയ രാഷ്ട്രീയക്കാരായി ആരും ഇല്ലെന്നും മക്കൾ നീതി മയ്യം അധ്യക്ഷനും നടനുമായ കമൽഹാസൻ. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടൻ വിജയ് അതിനൊപ്പം തന്നെ സിനിമാ അഭിനയം നിർത്തുന്നതായി പ്രഖ്യാപിച്ചെന്നും എന്നാൽ കമൽ ഇപ്പോഴും അഭിനയം തുടരുകയാണെന്നുമുള്ള വിമർശനത്തിനായിരുന്നു മറുപടി. ‘പലരും കച്ചവടം പോലെയാണു രാഷ്ട്രീയത്തെ കാണുന്നത്. ഞാൻ അങ്ങനെയല്ല.
വളരെയേറെ ബുദ്ധിമുട്ടിയാണു രാഷ്ട്രീയത്തിലിറങ്ങിയത്. അതിനാൽ, എന്നെ രാഷ്ട്രീയത്തിൽ നിന്നു പുറത്താക്കാൻ ആർക്കും കഴിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിലെ 90,000 വോട്ടർമാർ വോട്ട് ചെയ്തില്ല. അതാണു തോൽക്കാൻ കാരണമായത്.’ – കമൽ പറഞ്ഞു.തമിഴ്നാട് കർഷകർക്കു ചെയ്തു നൽകുന്നതിന്റെ 10% പോലും കേന്ദ്രം ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ആൽവാർപെട്ടിലെ പാർട്ടി ആസ്ഥാനത്തു നടത്തിയ പരിപാടിയിൽ കമൽ പാർട്ടി പതാക ഉയർത്തി.