ചെന്നൈ ∙ ചൂട് കൂടിയതോടെ റെക്കോർഡിലേക്ക് കുതിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗമായ 19,409 മെഗാവാട്ട് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സാധാരണ ഏപ്രിൽ മുതലാണ് വൈദ്യുതി ഉപയോഗം ഉയരുന്നതെങ്കിലും ഇത്തവണ മാർച്ചിൽ തന്നെ ഉപയോഗം വർധിച്ചു. അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ചൂട് കൂടിയതോടെ റെക്കോർഡിലേക്ക് കുതിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപയോഗമായ 19,409 മെഗാവാട്ട് ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സാധാരണ ഏപ്രിൽ മുതലാണ് വൈദ്യുതി ഉപയോഗം ഉയരുന്നതെങ്കിലും ഇത്തവണ മാർച്ചിൽ തന്നെ ഉപയോഗം വർധിച്ചു. അതേസമയം, വരും ദിവസങ്ങളിൽ സംസ്ഥാനത്തു ചൂടു കൂടുമെന്നു മുന്നറിയിപ്പുള്ളതിനാൽ എയർ കണ്ടിഷൻ ഉപയോഗം ഉൾപ്പെടെ ഉയരും.

വിയർക്കേണ്ടി വരും!
കഴിഞ്ഞ വർഷം ഏപ്രിൽ 20നു രേഖപ്പെടുത്തിയ 19,387 മെഗാവാട്ട് ആണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം. എന്നാൽ ഈ വർഷം കൃത്യം ഒരു മാസം മുൻപേ ഈ കണക്കുകളെല്ലാം ഭേദിച്ചു. സെപ്റ്റംബർ വരെ ചൂടുകാലം തുടരുമെന്നതിനാൽ വൈദ്യുതിയുടെയും ചൂടിന്റെയും പോക്ക് എങ്ങോട്ടാകുമെന്ന ആശങ്കയിലാണു ജനം. ഇത്തവണ ചൂട് കൂടുതലായിരിക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളും ആശങ്ക കൂട്ടുന്നു. 

ADVERTISEMENT

അതേസമയം, വൈദ്യുതിയുടെ ആവശ്യം വർധിച്ചെങ്കിലും ഇതുവരെ തടസ്സമില്ലാതെ വിതരണം ചെയ്യാനായെന്ന് ടാൻജെഡ്കോ വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനവും പുറത്തുനിന്നു വാങ്ങിയും വരും മാസങ്ങളിലും മുന്നോട്ടു പോകാമെന്നാണു ടാൻജെഡ്കോയുടെ പ്രതീക്ഷ. സോളർ വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണു പകൽ സമയത്തെ ആവശ്യങ്ങൾ നിറവേറ്റുന്നത്.

എസിക്ക് ചൂടൻ വിൽപന
ചൂട് തുടങ്ങിയതോടെ ചെന്നൈയിൽ അടക്കം എസി വിൽപന വർധിച്ചു. സാധാരണ ഏപ്രിൽ മുതലാണ് കൂടുതൽ ആവശ്യം ഉണ്ടാകുന്നതെങ്കിലും ഇത്തവണ ആവശ്യക്കാർ നേരത്തെ എത്തി. പ്രധാനപ്പെട്ട കമ്പനികളെല്ലാം ആകർഷകമായ പരസ്യങ്ങളും ഓഫറുകളുമായി ഉപഭോക്താക്കളെ സമീപിച്ചുകഴിഞ്ഞു. 

ADVERTISEMENT

എസി വാങ്ങും മുൻപേ ശ്രദ്ധിക്കാം 

∙എസിയുടെ ശേഷിയാണ് പ്രധാന ഘടകം. ടൺ അടിസ്ഥാനത്തിലാണ് ശേഷി കണക്കാക്കുന്നത്. 24 മണിക്കൂറിൽ ഒരു ടൺ ഐസ് ഉരുകുന്നതിനാവശ്യമായ ചൂടിനെയാണ് ഒരു ടൺ എന്നു പറയുന്നത്. മുറിയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് എത്ര ടൺ വേണമെന്നു തീരുമാനിക്കേണ്ടത്. 130 ചതുരശ്രയടിയിൽ കുറഞ്ഞ മുറികൾക്ക് ഒരു ടൺ മതിയാകും. എന്നാൽ 185 ച.അടി വരെയുള്ളവയ്ക്ക് 1.5 ടൺ എസി ഉപയോഗിക്കുന്നതാണ് അനുയോജ്യം.

∙ഊർജ ക്ഷമതയാണ് മറ്റൊരു ഘടകം.  കൂടുതൽ തണുപ്പ് നൽകുന്നതും എന്നാൽ, കുറഞ്ഞ വൈദ്യുതി എടുക്കുന്നതുമായ എസിയാണു നല്ലത്. 

ADVERTISEMENT

∙കൂടുതൽ സ്റ്റാർ റേറ്റിങ് ഉള്ള എസി വാങ്ങാൻ ശ്രമിക്കണം. 5 സ്റ്റാർ വരെയാണ് ഉള്ളത്. ഇതിനൊപ്പം ഏതു തരം എസി (സ്പ്ലിറ്റ്, വിൻഡോ), വായു നിലവാരം, ബ്ലോവർ ഫാൻ, കണ്ടൻസർ കോയിൽ തുടങ്ങിയ ഘടകങ്ങളുടെ നിലവാരം എന്നിവയും പരിഗണിക്കണം. എസി ക‍ൃത്യമായാണു സ്ഥാപിച്ചതെന്ന് ഉറപ്പാക്കുകയും വേണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT