ഭൂഗർഭ മെട്രോ: റോയപ്പേട്ടയിൽ നിർമാണത്തിന് തുടക്കം
ചെന്നൈ ∙ റോയപ്പേട്ടയിലെ ഭൂഗർഭ മെട്രോ റെയിൽ നിർമാണം മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. റോയപ്പേട്ടയിൽ നിന്ന് ഡോ.രാധാകൃഷ്ണൻ റോഡ് വരെയുള്ള 910 മീറ്റർ തുരങ്കത്തിന്റെ നിർമാണത്തിനാണ് തുടക്കമായത്. മാധവാരം മുതൽ സിപ്കോട്ട് വരെയുള്ള മൂന്നാം ഇടനാഴിയുടെ ഭാഗമാണ് പാത. വെസ്റ്റ്കോട്ട് റോഡിനടിയിലായാണ്

ചെന്നൈ ∙ റോയപ്പേട്ടയിലെ ഭൂഗർഭ മെട്രോ റെയിൽ നിർമാണം മന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. റോയപ്പേട്ടയിൽ നിന്ന് ഡോ.രാധാകൃഷ്ണൻ റോഡ് വരെയുള്ള 910 മീറ്റർ തുരങ്കത്തിന്റെ നിർമാണത്തിനാണ് തുടക്കമായത്. മാധവാരം മുതൽ സിപ്കോട്ട് വരെയുള്ള മൂന്നാം ഇടനാഴിയുടെ ഭാഗമാണ് പാത. വെസ്റ്റ്കോട്ട് റോഡിനടിയിലായാണ് റോയപ്പേട്ട സ്റ്റേഷൻ നിർമിക്കുന്നത്.
ആലപ്പാക്കത്ത് നിർമിക്കുന്ന ഡബിൾ ഡെക്കർ മെട്രോ പാതയുടെ പുരോഗതി മന്ത്രി വിലയിരുത്തി. ഒരേ തൂണിൽ രണ്ടു നിരകളിലായി നിർമിക്കുന്ന 5 കിലോമീറ്റർ ഡബിൾ ഡക്കർ പാത രാജ്യത്ത് തന്നെ ആദ്യമാണ്.ആൽവാർ തിരുനഗർ, വൽസരവാക്കം, കാരമ്പാക്കം എന്നീ സ്റ്റേഷനുകളും ഈ പാതയുടെ ഭാഗമാണ്. പൂനമല്ലിയിൽ നിർമിക്കുന്ന ഡിപ്പോയും മന്ത്രി സന്ദർശിച്ചു. ഭരണ വിഭാഗം, വർക്‌ഷോപ് തുടങ്ങിയ സൗകര്യങ്ങളുള്ള ഡിപ്പോയുടെ 82% നിർമാണം പൂർത്തിയായിട്ടുണ്ട്.
പോരൂർ– പൂനമല്ലി മെട്രോ സർവീസ് 2025 നവംബറിൽ
പോരൂർ മുതൽ പൂനമല്ലി വരെയുള്ള റൂട്ടിൽ അടുത്ത വർഷം നവംബറിൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് സിഎംആർഎൽ അറിയിച്ചു. രണ്ടാംഘട്ട മെട്രോ പാത നിർമാണത്തിൽ ഈ റൂട്ടിലാണ് ആദ്യം സർവീസ് ആരംഭിക്കുക. തുടർന്ന്, മറ്റു പാതകളിൽ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കും.