ചെന്നൈയിലെ ‘അദ്ഭുത സിദ്ധിയുള്ള’ അധ്യാപകർ’; 2 പേർ 11 കോളജിൽ ഒരേ സമയം പഠിപ്പിക്കുന്നു!
ചെന്നൈ ∙ സർവകലാശാല അഫിലിയേഷനു വേണ്ടി തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കത്തിന്റെ രേഖകൾ പുറത്ത്. ആവശ്യത്തിന് അധ്യാപകർ കോളജുകളിലുണ്ടെന്നു വരുത്തിത്തീർക്കാനായി 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതായി കൃത്രിമ രേഖകൾ ഉണ്ടാക്കിയെന്ന് സന്നദ്ധ സംഘടനയായ അരപ്പോർ

ചെന്നൈ ∙ സർവകലാശാല അഫിലിയേഷനു വേണ്ടി തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾ നടത്തിയ വഴിവിട്ട നീക്കത്തിന്റെ രേഖകൾ പുറത്ത്. ആവശ്യത്തിന് അധ്യാപകർ കോളജുകളിലുണ്ടെന്നു വരുത്തിത്തീർക്കാനായി 350ലേറെ അധ്യാപകർ ഒരേ സമയം വ്യത്യസ്ത കോളജുകളിൽ പ്രവർത്തിക്കുന്നതായി കൃത്രിമ രേഖകൾ ഉണ്ടാക്കിയെന്ന് സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ 2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നു രേഖകളിൽ കാണിച്ചിരിക്കുന്നു.
ഈ അധ്യാപകർ വിവിധ കോളജുകളിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റുന്നുണ്ടോയെന്നത് അടക്കം കണ്ടെത്തുന്നതിനായി സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു. ആവശ്യത്തിന് അധ്യാപകരില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുമെന്നതിനാലാണ് കോളജുകളുടെ വഴിവിട്ട നീക്കം. അതേസമയം, സർവകലാശാലയുടെ കൂടി ഒത്താശയോടെയാണ് ഇതു നടക്കുന്നതെന്ന് സംഘടന ആരോപിച്ചു.
സർവകലാശാലയുടെ കീഴിലുള്ള പ്രത്യേക സമിതി ഓരോ കോളജിലും പ്രവർത്തിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. സമിതിയുടെ പരിശോധന പൂർത്തിയായ ശേഷം സ്റ്റാൻഡിങ് കമ്മിറ്റി കൂടി വിലയിരുത്തിയാണ് കോളജുകൾക്ക് സർവകലാശാല അംഗീകാരം നൽകുന്നത്. എന്നാൽ ഈ രണ്ടു പരിശോധനകളിലും തട്ടിപ്പ് കണ്ടെത്തിയില്ലെന്നതു ദുരൂഹമാണെന്നാണ് ആരോപണം. നൂറിലേറെ കിലോമീറ്ററുകൾ ദൂരമുള്ള കോളജുകളിൽ പോലും ഒരേ അധ്യാപകർ പ്രവർത്തിക്കുന്നതായാണ് രേഖകൾ.