ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ ഉറപ്പാക്കുന്നതിനു വേണ്ടി വൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്കെതിരെ അന്വേഷണം നടത്തുന്നതിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ.സെൽവരാജ് പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി കൃത്രിമ രേഖ സൃഷ്ടിച്ചതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സർവകലാശാല അഫിലിയേഷൻ ഉറപ്പാക്കുന്നതിനു വേണ്ടി വൻ ക്രമക്കേട് നടത്തിയ തമിഴ്നാട്ടിലെ എൻജിനീയറിങ് കോളജുകൾക്കെതിരെ അന്വേഷണം നടത്തുന്നതിന് അണ്ണാ സർവകലാശാല വൈസ് ചാൻസലർ ആർ.സെൽവരാജ് പ്രത്യേക സമിതി രൂപീകരിച്ചു. 350ലേറെ അധ്യാപകർ ഒരേ സമയം പല കോളജുകളിൽ ജോലി ചെയ്യുന്നതായി കൃത്രിമ രേഖ സൃഷ്ടിച്ചതായി കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. അധ്യാപകർ വിവിധ കോളജുകളിൽ നിന്ന് അനധികൃതമായി പണം കൈപ്പറ്റുന്നുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.

സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു കോളജുകളുടെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവന്നത്. 2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്ന് അരപ്പോർ ഇയക്കം പുറത്തു വിട്ട രേഖകൾ ചൂണ്ടിക്കാട്ടുന്നു. ക്രമക്കേട് നടക്കുന്നതായി അണ്ണാ സർവകലാശാല പിന്നീടു തുറന്നു സമ്മതിച്ചു.

ADVERTISEMENT

211 അധ്യാപകർ 3–30 കോളജുകളിലെ 2,500 പദവികളിലായി ജോലി ചെയ്യുന്നുവെന്നും ഒരു അധ്യാപകൻ ശരാശരി 10 കോളജുകളിൽ ജോലി ചെയ്യുന്നതായും വൈസ് ചാൻസലർ ആർ.സെൽവരാജ് പറഞ്ഞു. അതേ സമയം സർവകലാശാല അധികൃതരുടെ അറിവോടെയാണു തട്ടിപ്പു നടക്കുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അധ്യാപകരുടെ ആധാർ, പാൻ വിവരങ്ങൾ മാത്രമാണു പരിശോധിച്ചതെന്നും കോളജുകൾ വ്യാജ രേഖകളാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT