ചെന്നൈ നഗരത്തിലെ വഴിയോര ഭക്ഷണശാല; മാർഗനിർദേശങ്ങൾ പുറത്തിറക്കി
ചെന്നൈ ∙ നഗരത്തിലെ വഴിയോരഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ നേരിട്ടിറങ്ങി കോർപറേഷൻ. 2017ൽ വഴിയോര ഭക്ഷണശാലകളിലെ കച്ചവടക്കാരായി 20,000 പേരാണ് നഗരത്തിലുണ്ടായിരുന്നത്.കോവിഡ് താണ്ഡവമാടിയ 2020, 2021 വർഷങ്ങളിൽ കച്ചവടക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. എന്നാലിപ്പോൾ കോർപറേഷന്റെ കണക്കുപ്രകാരം 35,000 അംഗീകൃത

ചെന്നൈ ∙ നഗരത്തിലെ വഴിയോരഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ നേരിട്ടിറങ്ങി കോർപറേഷൻ. 2017ൽ വഴിയോര ഭക്ഷണശാലകളിലെ കച്ചവടക്കാരായി 20,000 പേരാണ് നഗരത്തിലുണ്ടായിരുന്നത്.കോവിഡ് താണ്ഡവമാടിയ 2020, 2021 വർഷങ്ങളിൽ കച്ചവടക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. എന്നാലിപ്പോൾ കോർപറേഷന്റെ കണക്കുപ്രകാരം 35,000 അംഗീകൃത കച്ചവടക്കാരാണുള്ളത്. 7 വർഷം കൊണ്ട് 15,000 പേരെങ്കിലും ഇൗ മേഖലയിൽ അധികമായെത്തിയെന്നാണു കണക്ക്.
ഇതോടെ, ശുചിത്വനിലവാരം കൂപ്പുകുത്തി. അതിനാലാണ്, പുതിയ മാർഗനിർദേശങ്ങളുമായി കോർപറേഷൻ രംഗത്തെത്തിയത്. ഭക്ഷണ ശുചിത്വം, സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണു കോർപറേഷൻ പുറത്തിറക്കിയത്. എന്നാൽ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് നഗരവാസികൾ പറയുന്നു.
കച്ചവടക്കാരുടെ ശുചിത്വവും പ്രധാനം
ഏറ്റവും അത്യാവശ്യം വേണ്ടത് വൃത്തി തന്നെ. റോഡിൽ പൊടിപടലങ്ങളുള്ള ഇടങ്ങളിലും മലിനജലം സ്ഥിരമായി കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾക്കു സമീപവുമാണു പല കടകളും പ്രവർത്തിക്കുന്നത്. ഈച്ച, കൊതുക് എന്നിവ വിഹരിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ഇതിനു പുറമേ തുറസ്സായ സ്ഥലങ്ങളിൽ തുറന്നുവച്ച ഭക്ഷണം കഴിക്കുന്നതും രോഗങ്ങളിലേക്കു നയിക്കും. കച്ചവടക്കാരുടെ വ്യക്തിശുചിത്വവും പ്രധാനപ്പെട്ടതാണ്. അണ്ണാ നഗർ ഉൾപ്പെടെ നഗരത്തിൽ പലയിടത്തും വഴിയിലുടനീളം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മിക്കയിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഹോസ്റ്റലുകളിലും മറ്റും കഴിയുന്നവരും വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടുവരാത്തവരും ഉൾപ്പെടെ ഒട്ടേറെപ്പേരാണു വഴിയോര ഭക്ഷണശാലകളെ ആശ്രയിക്കുന്നത്.
നിറം നോക്കി കഴിക്കാം
നഗരത്തിലെ വഴിയോര ഭക്ഷണശാലകൾക്കു കോർപറേഷൻ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. 35,000 കച്ചവടക്കാർക്കായി 776 സ്ഥലങ്ങളാണ് അനുവദിച്ചിട്ടുള്ളത്. 491 സ്ഥലങ്ങളിൽ കച്ചവടം പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. പച്ച നിറമുള്ള ബോർഡുകളുള്ള സ്ഥലങ്ങളിൽ കച്ചവടക്കാർക്കു ഭക്ഷ്യശാലകൾ ആരംഭിക്കാം. എന്നാൽ ചുവപ്പ് ബോർഡുള്ള സ്ഥലങ്ങളിൽ കച്ചവടം പാടില്ല. സ്റ്റാളുകൾക്ക് ഒരേ ഡിസൈൻ ആയിരിക്കണം. ഭക്ഷണത്തിന്റെ വിവരങ്ങൾ, ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ കടകളിൽ നിർബന്ധമായി പ്രദർശിപ്പിക്കണം. ഷോപ്പിങ് ഇടങ്ങളിൽ ജനങ്ങൾക്കു മാർഗതടസ്സം സൃഷ്ടിക്കുന്ന വിധത്തിൽ കടകൾ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ, സമീപ റോഡുകൾക്ക് അരികിൽ അനുമതി നൽകും.