ചെന്നൈ ∙ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാന നിരക്ക് കുതിച്ചുയരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് ഇരുട്ടടിയായി വിമാന നിരക്ക് കുതിച്ചുയരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്.തിരുവനന്തപുരത്തേക്ക് 21നു പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണു നിരക്ക്. എന്നാൽ മറ്റു രണ്ടു സർവീസുകളിലും 14,846, 17,156 എന്നിങ്ങനെയാണു നിരക്ക്.

22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519–12,882, 23ന് 11,307–14,142 രൂപ. കോഴിക്കോട്ടേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കണ്ണൂരിലേക്കു മാത്രമാണ് നിരക്കിൽ അൽപം ആശ്വാസം. കണ്ണൂരിലേക്കു നേരിട്ടുള്ള ഏക വിമാനത്തിൽ 21ന് 8,840 രൂപയാണ്. 22ന് 5,060, 23ന് 6,057 രൂപ. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയരാനാണു സാധ്യത. 

ADVERTISEMENT

ചങ്ങനാശേരിയിലേക്ക് വീണ്ടും എസ്ഇടിസി
കോവിഡിനെ തുടർന്നു നിർത്തിവച്ച, ചങ്ങനാശേരിയിലേക്കുള്ള എസ്ഇടിസി ബസ് സർവീസ് പുനരാരംഭിക്കുന്നു. 20 മുതൽ വൈകിട്ട് 4നു കിലാമ്പാക്കത്ത് നിന്നാണ് അൾട്രാ ഡീലക്സ് ബസ് പുറപ്പെടുക. ഗുഡുവാഞ്ചേരി, എസ്ആർഎം യൂണിവേഴ്സിറ്റി, മറൈമലൈ നഗർ ബസ് സ്റ്റോപ്, മഹീന്ദ്ര സിറ്റി എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. തിണ്ടിവനം, തേനി, കമ്പം, കുമളി, വണ്ടിപ്പെരിയാർ, കോട്ടയം വഴി പിറ്റേന്നു രാവിലെ 8.45നു ചങ്ങനാശേരിയിലെത്തും. 24 വരെയുള്ള സർവീസാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. 775 രൂപയാണു നിരക്ക്. ബുക്കിങ്ങിന് www.tnstc.in മടക്കസർവീസ് വൈകിട്ട് 3ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് ചെന്നൈയിലെത്തും. 

English Summary:

Kerala Christmas flight prices are skyrocketing from Chennai. Airfares to major cities are exceeding ₹10,000, while the SETC bus service to Changanassery offers a more affordable alternative.