പാചകക്കാർ എത്തിത്തുടങ്ങി; ഓണസദ്യ ഒരുക്കം ഉഷാറായി
ചെന്നൈ ∙ സദ്യയിലെ താരങ്ങൾ പരിപ്പും പപ്പടവും പ്രഥമനും ഓലനും കാളനും മാത്രമല്ല, അതു തയാറാക്കുന്ന മലയാളി കൈപ്പുണ്യം കൂടിയാണ്. മലയാളി ഹോട്ടലുകളും സംഘടനകളും ഓണസദ്യ ഒരുക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള പാചകക്കാർ നഗരത്തിൽ എത്തിത്തുടങ്ങി. അടുത്ത ദിവസങ്ങളിൽ സംഘടനകൾ നടത്തുന്ന ഓണാഘോഷങ്ങളിലെ സദ്യയ്ക്കു ഭക്ഷണം

ചെന്നൈ ∙ സദ്യയിലെ താരങ്ങൾ പരിപ്പും പപ്പടവും പ്രഥമനും ഓലനും കാളനും മാത്രമല്ല, അതു തയാറാക്കുന്ന മലയാളി കൈപ്പുണ്യം കൂടിയാണ്. മലയാളി ഹോട്ടലുകളും സംഘടനകളും ഓണസദ്യ ഒരുക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള പാചകക്കാർ നഗരത്തിൽ എത്തിത്തുടങ്ങി. അടുത്ത ദിവസങ്ങളിൽ സംഘടനകൾ നടത്തുന്ന ഓണാഘോഷങ്ങളിലെ സദ്യയ്ക്കു ഭക്ഷണം ഒരുക്കുന്നതിന്റെ മുഖ്യചുമതല ഇവർക്കാണ്. ഇവർക്കൊപ്പം നഗരത്തിലെ മലയാളി പാചകക്കാരും കൂടി ചേരുമ്പോൾ സദ്യ കെങ്കേമമാകും.
കുറഞ്ഞത് 5,000 രൂപ നൽകിയാണ് ഇവരെ നാട്ടിൽ നിന്നെത്തിക്കുന്നത്. ആളുകളുടെ എണ്ണത്തിനനുസരിച്ച് 15,000 മുതൽ 20,000 രൂപ വരെ വാങ്ങുന്നവരുമുണ്ട്. പ്രധാന പാചകക്കാർക്കാണ് ഈ തുക. കൂടെ വരുന്ന സഹായികൾക്കു ചെറുതല്ലാത്ത തുക ലഭിക്കും. ആയിരക്കണക്കിനു പേർക്കുള്ള വലിയ സദ്യകൾക്ക് ഓർഡർ എടുത്ത കേറ്ററിങ് സ്ഥാപനങ്ങളും കേരളത്തിൽ നിന്നുള്ളവരെ ആശ്രയിക്കുന്നുണ്ട്. നഗരം ഓണാവേശത്തിലേക്കു കടന്നതോടെ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ വിവിധ സംഘടനകൾക്കൊപ്പം സദ്യ വിളമ്പുന്നതിന് ഇനിയുള്ള ഒരാഴ്ചക്കാലം നഗരത്തിലുണ്ടാകും.
ഓണക്കാഴ്ചയൊരുക്കി സംഘടനകൾ റെഡ്ഹിൽസ് കേരള സമാജം
സമാജം ഹാളിൽ ഇന്നും നാളെയും ഓണച്ചന്ത ഉണ്ടാകും. നേന്ത്രപ്പഴം, നേന്ത്രക്കായ, ചിപ്സ്, ചക്കച്ചുള ഉപ്പേരി, ശർക്കര വരട്ടി, കോഴിക്കോടൻ ഹൽവ, ഇഞ്ചിപ്പുളി, പപ്പടം, കേരള സെറ്റും മുണ്ടും, സാരി തുടങ്ങി വിവിധ ഉൽപന്നങ്ങൾ ലഭ്യമാണ്. വിവരങ്ങൾക്ക് 9444293908, 9884323505.
ഭാരതീയ വിദ്യാ ഭവൻ
കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ പ്രദർശനം ഒരുക്കി ഭവൻസിന്റെ ഓണാഘോഷമായ ‘ഭവനോണം’. മൈലാപ്പൂരിൽ ഭവൻസ് മെയിൻ ഹാളിൽ 9നു വൈകിട്ട് 6.30 മുതൽ 9 വരെ തിരുവാതിരക്കളിയും സോപാന സംഗീതവും അവതരിപ്പിക്കും. 10ന് കേരള നടനം, തിരുവോണ താള (6.30–9), 11ന് ഓണത്തിലീണം, വേലകളി (6.30–8), 12നു കഥകളി (9), 13ന് ഓട്ടൻതുള്ളൽ, നൃത്തശിൽപം (6.30–8) എന്നിവയും ഉണ്ടാകും.
എയ്മ തമിഴ്നാട്
പുരുഷവാക്കത്തെ അൻബകം അനാഥാലയത്തിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകി ആഘോഷത്തിനു തുടക്കമിട്ടു. പ്രസിഡന്റ് എം.കെ.ഗോവിന്ദന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി രാജൻ സാമുവൽ, അൻപകം ട്രസ്റ്റി റാഫിയ, എയ്മ തമിഴ്നാട് ട്രഷറർ ടി.മാധവൻ, പ്രോജക്ട് ചെയർമാൻ സജി വർഗീസ്, വൈസ് പ്രസിഡന്റുമാരായ കെ.എൻ. അശോക് കുമാർ, ഗീതാ പിള്ള, വനിതാ വിഭാഗം കൺവീനർ ശ്രീശൈലി, സെക്രട്ടറി ലത കൃഷ്ണകുമാർ, ദേശീയ കമ്മിറ്റിയംഗം സക്കറിയ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ടിജോ കുര്യാക്കോസ്, ഉണ്ണിക്കൃഷ്ണൻ പുറമേരി, ഷീജ മനോജ്, ഷീജ വിക്രം, ശർമിള സുരേഷ്, സിന്ധു രമേഷ് എന്നിവർ നേതൃത്വം നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷം ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
മാർ ഗ്രിഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളജ്
മുഗപ്പെയർ മാർ ഗ്രിഗോറിയോസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകദിനവും ഓണാഘോഷവും നടത്തി. അധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, ഓണപ്പാട്ട്, തിരുവാതിര മത്സരങ്ങളും നടത്തി. കോളജ് സെക്രട്ടറി ഫാ.മാത്യു പള്ളിക്കുന്നേൽ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
നോക്മ
‘ഓണം കാർണിവൽ’ 13നു രാവിലെ 10മുതൽ തിരുവൊട്ടിയൂരിലുള്ള എണ്ണൂർ ഫൗണ്ടറീസ് വർക്കേഴ്സ് യൂണിയൻ ഹാളിൽ നടക്കും. ഭക്ഷ്യ സ്റ്റാളുകൾ, ഓണത്തിന് ആവശ്യമായ സാധനങ്ങൾക്കുള്ള സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം കുട്ടികളുടെ വിനോദ പരിപാടികൾ, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, ഓണക്കളികൾ എന്നിവയും ഉണ്ടാകും. എഴുന്നൂറോളം ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 8778505659.