ചെന്നൈ ∙ ഓണക്കാലത്ത് സ്വാദിഷ്ഠമായ സദ്യ വിളമ്പാൻ കലവറകളും ചന്തകളും ഒരുങ്ങിത്തുടങ്ങിയതോടെ കേരള അതിർത്തി കടന്ന് പച്ചക്കറികളും വസ്ത്രങ്ങളും എത്തിത്തുടങ്ങി. ഓണത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ചന്തകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ ‘നാടൻ’ ഓണം മഹാ നഗരത്തിലെ ഓണത്തിന്റെ

ചെന്നൈ ∙ ഓണക്കാലത്ത് സ്വാദിഷ്ഠമായ സദ്യ വിളമ്പാൻ കലവറകളും ചന്തകളും ഒരുങ്ങിത്തുടങ്ങിയതോടെ കേരള അതിർത്തി കടന്ന് പച്ചക്കറികളും വസ്ത്രങ്ങളും എത്തിത്തുടങ്ങി. ഓണത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ചന്തകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ ‘നാടൻ’ ഓണം മഹാ നഗരത്തിലെ ഓണത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഓണക്കാലത്ത് സ്വാദിഷ്ഠമായ സദ്യ വിളമ്പാൻ കലവറകളും ചന്തകളും ഒരുങ്ങിത്തുടങ്ങിയതോടെ കേരള അതിർത്തി കടന്ന് പച്ചക്കറികളും വസ്ത്രങ്ങളും എത്തിത്തുടങ്ങി. ഓണത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ചന്തകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിലെ ‘നാടൻ’ ഓണം മഹാ നഗരത്തിലെ ഓണത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഓണക്കാലത്ത് സ്വാദിഷ്ഠമായ സദ്യ വിളമ്പാൻ കലവറകളും ചന്തകളും ഒരുങ്ങിത്തുടങ്ങിയതോടെ കേരള അതിർത്തി കടന്ന് പച്ചക്കറികളും വസ്ത്രങ്ങളും എത്തിത്തുടങ്ങി. ഓണത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ, മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ചന്തകളും ഒരുങ്ങിക്കഴിഞ്ഞു. 

നഗരത്തിലെ ‘നാടൻ’ ഓണം
മഹാ നഗരത്തിലെ ഓണത്തിന്റെ മട്ടിലും ഭാവത്തിലും കേരള ടച്ച് നൽകിയാണു കൂട്ടായ്മകളുടെ ആഘോഷം. ചന്തകളിലെ പപ്പടം മുതൽ ചേനയും ചേമ്പും അടയും ശർക്കരയും അടക്കം മിക്ക സാധനങ്ങളും നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. നേന്ത്രപ്പഴവും കായയും അടക്കം ഓരോ ഓണച്ചന്തയും കേരളത്തിന്റെ ചെറുപതിപ്പാണെന്നു തോന്നും. കേരളീയ വസ്ത്രങ്ങൾ കൊണ്ടും സമ്പന്നമാണ് സ്റ്റാളുകൾ. പരമ്പരാഗത കേരളീയ സാരി, സെറ്റ് മുണ്ട് മുതൽ ആവശ്യത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത കസവു വസ്ത്രങ്ങൾ വരെ ലഭ്യമാണ്. ബാലരാമപുരം, കുത്താമ്പുള്ളി തുടങ്ങിയ മേഖലകളിൽ നിന്നാണ് പ്രധാനമായും വസ്ത്രങ്ങൾ എത്തുന്നത്.

ADVERTISEMENT

കേരള സമാജം ചന്ത 10 മുതൽ
ഓണ വിപണിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മദിരാശി കേരള സമാജത്തിൽ ഓണച്ചന്തയ്ക്ക് 10നു തുടക്കമാകും. 14 വരെ പ്രവർത്തിക്കുന്ന ചന്തയിൽ കൈത്തറി സാരി അടക്കമുള്ളവയുടെ വസ്ത്ര വൈവിധ്യ ശേഖരമുണ്ടാകും. കണ്ണൂരിൽ നിന്നുള്ള ദിനേഷ് ഉൽപന്നങ്ങൾ, പായസം മിക്സ്, പഴം ചിപ്സ്, ശർക്കര വരട്ടി, അച്ചാർ, പപ്പടം, പാക്ക് ചെയ്ത തേങ്ങാപ്പാൽ അടക്കം സ്റ്റാളുകളിൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. സമയം രാവിലെ 9 മുതൽ രാത്രി 8 വരെ.

പാടി എൻഎസ്എസ്
പാടി എൻഎസ്എസിന്റെ ഓണച്ചന്ത 13, 14 തീയതികളിൽ ശ്രീനിവാസ നഗറിലുള്ള കാര്യാലയത്തിൽ നടക്കും. നേന്ത്രപ്പഴം, നേന്ത്രക്കായ, കായ വറുത്തത്, ശർക്കര വരട്ടി, നാടൻ വെളിച്ചെണ്ണ, നാളികേരം, പപ്പടം, അട, പാലട, ചമ്മന്തിപ്പൊടി, വീട്ടിലുള്ള അച്ചാറുകൾ, ഉണ്ണിയപ്പം എന്നിവ ന്യായമായ വിലയിൽ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമയം രാവിലെ 10 മുതൽ രാത്രി 8 വരെ.

ADVERTISEMENT

പല്ലാവരം കേരള സമാജം
13, 14 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 8 വരെ ഓണച്ചന്ത പ്രവർത്തിക്കും. പച്ചക്കറികൾ, നേന്ത്രപ്പഴം, പച്ചക്കായ, പപ്പടം, അട, കായ വറുത്തത്‌, ശർക്കര വരട്ടി, അച്ചാറുകൾ, ഉണ്ണിയപ്പം, വെളിച്ചെണ്ണ, തേങ്ങ, കുത്താമ്പുള്ളിയിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള തുണിത്തരങ്ങൾ എന്നിവ മിതമായ വിലയിൽ ലഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പതിനാലോളം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിന്റെ വില 1200 രൂപ. പാലട പ്രഥമൻ ലീറ്ററിന് 325 രൂപ, അട പ്രഥമൻ ലീറ്ററിന് 375, ഓണ സദ്യ 350 രൂപ എന്നീ നിരക്കിൽ തിരുവോണ നാളിൽ സമാജത്തിൽ ലഭിക്കും. പായസം, സദ്യ എന്നിവ ബുക്ക് ചെയ്യാൻ 9841442460, 9600074375.

സുമതിയമ്മാൾ ചാരിറ്റബിൾ ട്രസ്റ്റ്
ട്രസ്റ്റിന്റെ ഓണാഘോഷം 13നു വൈകിട്ട് 6നു പാടി സേക്രഡ് ഹാർട്ട് മെട്രിക് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സാംസ്കാരിക പരിപാടി, സമ്മേളനം തുടങ്ങിയവ ഉണ്ടാകും. ട്രസ്റ്റ് സ്ഥാപകൻ ഇ.രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.

ADVERTISEMENT

മനം നിറയ്ക്കാൻ വീട്ടമ്മമാരുടെ വിഭവങ്ങൾ
ഓണത്തോടനുബന്ധിച്ച് മലയാളി വീട്ടമ്മമാർ ഒരുക്കുന്ന ഓണച്ചന്ത വീണ്ടുമെത്തുന്നു. ചെന്നൈ മലയാളി കുടുംബശ്രീയും മുഗപ്പെയറിലെ വീട്ടമ്മമാരുടെ സംഘവുമാണ് ചന്ത ഒരുക്കുന്നത്.

മുഗപ്പെയർ
തനി നാടൻ വിഭവങ്ങളുമായി ഓണക്കാലത്ത് മുഗപ്പെയറിലെ മലയാളി വീട്ടമ്മമാർ ഒരുക്കുന്ന ചന്ത എട്ടാം വർഷത്തിലേക്ക്. നേന്ത്രക്കായ ഉപ്പേരി, നാലു നുറുക്ക് ഉപ്പേരി, ശർക്കര വരട്ടി, പുളിയിഞ്ചി, പഴം, പപ്പടം, പാലട പ്രഥമൻ തുടങ്ങി സദ്യയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുമെന്ന് സ്റ്റാളിനു നേതൃത്വം നൽകുന്ന ശ്രീശൈലി പറഞ്ഞു. വീട്ടിൽ നിന്നു തയാറാക്കുന്ന പഴംപൊരി, പാലട, പരിപ്പ് പ്രഥമൻ എന്നിവയും ലഭിക്കും.  സെറ്റ് മുണ്ട്, സെറ്റ് സാരി എന്നിവയും ലഭ്യമാണ്. ബുക്കിങ് അനുസരിച്ച് കിറ്റ് തയാറാക്കി നൽകും.

പാവപ്പെട്ട സ്ത്രീകൾക്ക് വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീശൈലി പറഞ്ഞു. രോഗബാധിതർക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിക്കുമെന്നും അറിയിച്ചു. മുഗപ്പെയർ ജെജെ നഗറിലുള്ള സഞ്ജീവനം ആയുർവേദിക് തെറപ്പി സെന്ററിൽ ഇന്നു മുതൽ 14 വരെയാണു സ്റ്റാൾ പ്രവർത്തിക്കുക. വിവരങ്ങൾക്ക് 8939524042.

ചെന്നൈ മലയാളി കുടുംബശ്രീ
രുചി വൈവിധ്യങ്ങളുടെ വിപുലമായ ശേഖരമാണ് മലയാളി കുടുംബശ്രീയുടെ സ്റ്റാളിൽ ഒരുക്കുന്നത്. സദ്യയ്ക്കുള്ള പരമ്പരാഗത ഭക്ഷ്യ വിഭവങ്ങൾക്കു പുറമേ കുടുംബശ്രീ അംഗങ്ങൾ തയാറാക്കുന്ന പായസം, അവലോസുണ്ട, കുടംപുളി, കപ്പയും മീൻ കറിയും, വട്ടയപ്പം, പഴംപൊരി, ഇലയട, കൊഴുക്കട്ട, ഹൽവ എന്നിവയും ലഭ്യമാണെന്ന് പ്രസിഡന്റ് രജനി മനോഹർ അറിയിച്ചു. 

 കേരള സാരി, സെറ്റ് മുണ്ട്, മറ്റു വസ്ത്രങ്ങൾ എന്നിവയും ഉണ്ടാകും. മുഗപ്പെയർ മലയാളി സമാജം ഹാളിൽ ഇന്നു മുതൽ 14 വരെയാണു സ്റ്റാൾ പ്രവർത്തിക്കുക. സമയം രാവിലെ 9.30 മുതൽ രാത്രി 8 വരെ. ഇന്നു രാവിലെ 11ന് സുമതിയമ്മാൾ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഇ.രാജേന്ദ്രന് ആദ്യ വിൽപന നടത്തി എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ എ.വി.അനൂപ് ഉദ്ഘാടനം ചെയ്യും.

English Summary:

Chennai is gearing up for Onam with bustling markets overflowing with Kerala delights. Malayali associations and homemakers are hosting special markets offering traditional food, clothing, and Onam essentials.