ശ്രീലങ്ക പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ മോചനം: പാമ്പൻ പാലത്തിൽ സ്ത്രീകളുടെ ആത്മഹത്യാ ശ്രമം
ചെന്നൈ ∙ 12 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തതിനെ തുടർന്നു രാമേശ്വരത്ത് വൻ പ്രതിഷേധം. കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീകളെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്. പാമ്പൻ പാലം ഉപരോധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാർ റോഡിൽ കുത്തിയിരുന്നു. പാലത്തിലേക്ക് പ്രതിഷേധിച്ച സമരക്കാരെ തടയാൻ വൻ പൊലീസ് സന്നാഹം ഒരുക്കിയെങ്കിലും ബാരിക്കേഡുകൾ മറികടന്ന് എഴുന്നൂറോളം പേർ പാലം ഉപരോധിച്ചതോടെ രാമേശ്വരം - മധുര ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു.

ഇവരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷമായി. സ്ഥലത്തെത്തിയ രാമനാഥപുരം എസ്പി മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ, ലങ്കൻ സേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ സ്ത്രീകൾ പ്രതിഷേധം തുടർന്നതു വാക്കേറ്റത്തിനിടയാക്കി. ഇവരിൽ ചിലർ കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരെ തടഞ്ഞത്.
അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അക്കരിപ്പേട്ടിൽ നിന്നുള്ള 12 പേരെയാണു ലങ്കൻ സേന പിടികൂടിയത്. കഴിഞ്ഞ 10നു മത്സ്യബന്ധനത്തിനു പോയവരാണ് അറസ്റ്റിലായത്. പുലർച്ചെ 4ന് ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അറസ്റ്റ്. 35 തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ഈ ദിവസങ്ങളിൽ അറസ്റ്റിലായത്. പിടിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കു ശ്രീലങ്കൻ കോടതി വൻ പിഴയാണ് ചുമത്തുന്നത്. കൂടാതെ തൊഴിലാളികൾ മാസങ്ങളോളം ജയിലിലും കഴിയേണ്ടി വരും.