ജീവിതതാളം വീണ്ടെടുക്കാൻ ബ്രെയിൻ ക്ലിനിക്
ചെന്നൈ ∙ മനസ്സിന്റെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും പിരിമുറുക്കങ്ങളും നമ്മുടെ തലച്ചോറിനെയും അതുവഴി ജീവിതത്തെയും എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇല്ല എന്നാണു മറുപടിയെങ്കിൽ ഇനി അക്കാര്യം ചിന്തിക്കാൻ വൈകരുതെന്നാണു പ്രമുഖ യുവ മനഃശാസ്ത്ര ചികിത്സക ഡോ.ലക്ഷ്മി സഞ്ജയ്‌യുടെ നിർദേശം.

രാജ്യത്തെ ആദ്യ പഴ്സനലൈസ്ഡ് ട്രാൻസ്ക്രേനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ (പിആർടിഎംഎസ്) കേന്ദ്രമായ കർമ പീക്ക് ബ്രെയിൻ മെഡിക്കൽ ഡയറക്ടറാണു ഡോ.ലക്ഷ്മി. ദൈനംദിന ജീവിതത്തിലെ സമ്മർദം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, ഡിമെൻഷ്യ, ഓട്ടിസം, എഡിഎച്ച്ഡി, വിഷാദം, അമിത ഉത്കണ്ഠ, ഒസിഡി, മൈഗ്രേൻ, ലഹരിയോടുള്ള ആസക്തി ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾക്കു കാരണമാകുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പഠിച്ച് അവയ്ക്കു പ്രത്യേക ചികിത്സ നൽകുന്ന കേന്ദ്രമാണിത്.
സ്പെക്ട്രൽ ഇഇജി ബ്രെയിൻ മാപ്പിങ് എന്നതാണു പ്രാഥമിക ഘട്ടം. ഇതുവഴി തലച്ചോറിന്റെ പ്രവർത്തനവും മികവും കണ്ടെത്തുന്നു. കേവലം 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഘട്ടത്തിനു ശേഷമാണ് ഏതു തരത്തിലുള്ള ചികിത്സാ രീതി അവലംബിക്കണമെന്നു തീരുമാനിക്കുക. ഓരോരുത്തരുടെയും പ്രശ്നങ്ങൾക്ക് അനുസൃതമായാണു ചികിത്സാ പ്രോട്ടോക്കോൾ. ഇറക്കുമതി ചെയ്ത ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച്, ഇലക്ട്രോ മാഗ്നറ്റിക് പൾസ് തലയുടെ ഉപരിതലത്തിൽ പല ഘട്ടങ്ങളിലായി നൽകുകയാണു ചെയ്യുക.
വേദനയോ മുറിവോ മരുന്നോ കൂടാതെയാണ് ചികിത്സ. കേവലം ഒരു വർഷത്തിനുള്ളിൽ ഒട്ടേറെപ്പേർക്ക് മികച്ച ഫലപ്രാപ്തി ഉറപ്പാക്കാൻ കഴിഞ്ഞതായി ഡോ.ലക്ഷ്മി പറയുന്നു. യുഎസിലുള്ള ഡോ.കെവിൻ മർഫി ഓട്ടിസം ബാധിതനായ തന്റെ മകനു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ചികിത്സയാണ് ഇപ്പോൾ നൂതന സംവിധാനങ്ങളോടെ ചെന്നൈയിലും ആരംഭിച്ചത്. 6 വയസ്സുള്ള കുട്ടി മുതൽ ഐടി പ്രഫഷനലുകളും ഡോക്ടർമാരും വരെ സേവനം തേടിയെത്തിയിട്ടുണ്ട്.
ഇലക്ട്രോ മാഗ്നറ്റിക് പൾസ് ഉപയോഗിച്ച് തലച്ചോറിലെ ന്യൂറോണുകളെ ക്രമീകരിക്കുകയാണിവിടെ ചെയ്യുന്നത്. ഇതുവഴി കടുത്ത വിഷാദ അവസ്ഥ വരെ മറികടക്കാൻ പലർക്കുമായിട്ടുണ്ടെന്നും ഡോ.ലക്ഷ്മി പറയുന്നു. നന്ദനം ടെംപിൾ ടവറിലാണു കർമ പീക്ക് ബ്രെയിൻ പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക്: 90439 11073.