വേളാങ്കണ്ണി ഉൾപ്പെടുന്ന നാഗപട്ടണം അടക്കം 3 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്
ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി സ്ഥിതിചെയ്യുന്ന നാഗപട്ടണം ജില്ല ഉൾപ്പെടെ ദക്ഷിണ തമിഴ്നാട്ടിലെ 3 ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. മയിലാടുതുറ, തിരുവാരൂർ ജില്ലകളിലും റെഡ് അലർട്ടാണ്. വില്ലുപുരം, കടലൂർ, അരിയല്ലൂർ, തഞ്ചാവൂർ, പുതുക്കോട്ട, ശിവഗംഗ എന്നീ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ തമിഴ്നാടിന്റെ തെക്കൻ തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമർദമായി മാറാനും തമിഴ്നാടിന്റെ തെക്കൻ തീരം ലക്ഷ്യമാക്കി നീങ്ങാനുമാണ് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. സംസ്ഥാനത്തെ 9 തുറമുഖങ്ങളിൽ ഒന്നാം നമ്പർ കൊടുങ്കാറ്റ് മുന്നറിയിപ്പ് സംവിധാനവും സ്ഥാപിച്ചു.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ഉൾപ്പെടെയുള്ള വടക്കൻ തീരദേശ ജില്ലകളിൽ നാളെ മുതൽ 30 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.