ടിക്കറ്റുകൾ തീർന്നു: വെയ്റ്റ് ലിസ്റ്റ് 200ന് മുകളിൽ, വഴിമുട്ടി ക്രിസ്മസ് യാത്ര
ചെന്നൈ ∙ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ നാടുപിടിക്കാനുള്ള യാത്രയിൽ മലയാളികൾക്ക് ഇത്തവണയും ദുരിതങ്ങൾ തന്നെ കൂട്ട്. നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ തീർന്നിട്ട് ദിവസങ്ങളായി. മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം മെയിൽ, മംഗളൂരു മെയിൽ, ആലപ്പി എക്സ്പ്രസ് ട്രെയിനുകൾക്ക് ക്രിസ്മസ്,

ചെന്നൈ ∙ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ നാടുപിടിക്കാനുള്ള യാത്രയിൽ മലയാളികൾക്ക് ഇത്തവണയും ദുരിതങ്ങൾ തന്നെ കൂട്ട്. നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ തീർന്നിട്ട് ദിവസങ്ങളായി. മലയാളികൾ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം മെയിൽ, മംഗളൂരു മെയിൽ, ആലപ്പി എക്സ്പ്രസ് ട്രെയിനുകൾക്ക് ക്രിസ്മസ്, പുതുവർഷ അവധിക്കാലത്ത് ഒരു ദിവസം പോലും ടിക്കറ്റ് ലഭ്യമല്ല. സ്ലീപ്പർ കോച്ചുകളിൽ മിക്ക ദിവസങ്ങളിലും വെയ്റ്റ് ലിസ്റ്റിൽ 200നു മുകളിലാണ് ടിക്കറ്റ് നില.
അതിർത്തി വഴിയും വീടെത്താനാകില്ല
കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ കിട്ടാത്ത സന്ദർഭങ്ങളിൽ കോയമ്പത്തൂരിലേക്കുള്ള ട്രെയിനുകളിൽ കയറി അവിടെ നിന്ന് പാലക്കാടു വഴി നാട്ടിലെത്തുന്ന രീതിയും പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇതിനും മാർഗമില്ല. കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരതും ശതാബ്ദിയും അടക്കമുള്ള അര ഡസനിലേറെ ട്രെയിനുകളിൽ ടിക്കറ്റുകൾ ലഭ്യമല്ല. ചില ട്രെയിനുകളിൽ ബുക്കിങ് പൂർണമായതിന്റെ ‘റിഗ്രറ്റ്’ സ്റ്റാറ്റസും മറ്റുള്ളവയിൽ 100ന് മുകളിൽ വെയ്റ്റ് ലിസ്റ്റുമാണ്.
ചെന്നൈ – ബോഡിനായ്ക്കന്നൂർ ട്രെയിനിലും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ് വഴി കൊല്ലത്തിനുള്ള എക്സ്പ്രസിലും സ്ഥിതി വ്യത്യസ്തമല്ല. എഗ്‌മൂറിൽ നിന്ന് തെക്കൻ തമിഴ്നാട് വഴിയുള്ള എഗ്‌മൂർ – തിരുവനന്തപുരം അനന്തപുരി എക്സ്പ്രസിലും ഗുരുവായൂർ എക്സ്പ്രസിലും മിക്ക ദിവസങ്ങളിലും ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ 100ന് മുകളിലാണ്. താംബരത്ത് നിന്ന് കൊച്ചുവേളിക്ക് വെള്ളിയാഴ്ചകളിൽ മാത്രമുള്ള എസി സ്പെഷൽ ട്രെയിനിലും ടിക്കറ്റുകൾ ലഭ്യമല്ല.യാത്രക്കാർക്ക് ആവശ്യമായ ദിവസങ്ങളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാൻ റെയിൽവേയും തയാറായിട്ടില്ല. യാത്രക്കാരുടെയും തിരക്കുള്ള ദിവസങ്ങളുടെയും വിശദവിവരങ്ങൾ റെയിൽവേയുടെ പക്കൽ ലഭ്യമാണെന്നിരിക്കെ ഇതുവരെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
കെഎസ്ആർടിസിയും ഇല്ല
മലബാറിലേക്ക് കെഎസ്ആർടിസി എന്ന ആവശ്യം ഇത്തവണയും യാഥാർഥ്യമാകില്ലെന്ന് ഉറപ്പായി. ക്രിസ്മസ്, പുതുവർഷ അവധി ദിനങ്ങളിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കും ഇരട്ടിയോളം ഉയർന്നു. ചെന്നൈ മലയാളികൾക്ക് ഏറ്റവും ആവശ്യമുള്ള 20, 21 തീയതികളിലും 27, 28 തീയതികളിലും കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ മലയാളി സംഘടനകളും സർക്കാരും ഇടപെടണമെന്നാണ് ആവശ്യം.
വിമാന നിരക്കും കുതിക്കുന്നchennai-malayalis-christmas-travel-woesു
അവധി ദിവസങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയോളമായി. സാധാരണ ദിവസങ്ങളിൽ 5000 രൂപയുള്ള കോഴിക്കോട് ടിക്കറ്റിന് 8,200 രൂപ മുതൽ 10,781 രൂപ വരെയാണ് 20ലെ നിരക്ക്. കൊച്ചിക്കുള്ള 20ലെ ടിക്കറ്റ് നിരക്ക് 10,00 രൂപയ്ക്കു മുകളിലെത്തി. തിരുവനന്തപുരത്തിന് 12,000 രൂപ വരെയും കണ്ണൂരിന് 11,000 രൂപയ്ക്കു മുകളിലുമാണ് 20ന് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. ആവശ്യക്കാർ കൂടുന്നതോടെ ടിക്കറ്റ് നിരക്ക് ഇനിയും കൂടാനാണു സാധ്യതയെന്ന് യാത്രക്കാർ പറയുന്നു.