കൊച്ചി∙ നാടകമുണ്ട്. ഒപ്പം കഥാപ്രസംഗം, ഓട്ടൻതുള്ളൽ, ഗാനാലാപനം, സംഘഗാനം, ചാക്യാർകൂത്ത് തുടങ്ങിയവയും. ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നൽകി സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ഇതിവൃത്തങ്ങളാക്കി മുന്നേറുകയാണു പ്രചാരണ കലാരംഗം.  ഫ്രണ്ട്സ് ഓഫ് പിടി തൃക്കാക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.ടി.തോമസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നാടകമുണ്ട്. ഒപ്പം കഥാപ്രസംഗം, ഓട്ടൻതുള്ളൽ, ഗാനാലാപനം, സംഘഗാനം, ചാക്യാർകൂത്ത് തുടങ്ങിയവയും. ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നൽകി സമകാലിക രാഷ്ട്രീയ സംഭവങ്ങൾ ഇതിവൃത്തങ്ങളാക്കി മുന്നേറുകയാണു പ്രചാരണ കലാരംഗം.

കളമശേരിയിൽ എൽ‍ഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വർണലയം കലാസദസ്സിൽ ചിത്രകാരൻമാർ തൽസമയ ചിത്രരചനയിൽ മുഴുകിയപ്പോൾ.

ഫ്രണ്ട്സ് ഓഫ് പിടി

ADVERTISEMENT

തൃക്കാക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.ടി.തോമസിന്റെ തിരഞ്ഞെടുപ്പു പ്രചാരണരംഗം കൊഴുപ്പിക്കുകയാണു മഹാരാജാസ് കോളജിൽ 1975 മുതലിങ്ങോട്ട് അദ്ദേഹത്തോടൊപ്പം പഠിച്ച സുഹൃത്തുക്കളുടെ കൂട്ടായ്മയായ ‘ഫ്രണ്ട്സ് ഓഫ് പിടി ആൻഡ് നേച്ചർ’. നൃത്തവും മാവേലി വേഷവും പാട്ടുമെല്ലാം പ്രചാരണത്തിനു കൊഴുപ്പേകുമ്പോൾ ശ്രദ്ധയാകർഷിക്കുന്നതു സർക്കാരിനെതിരായ വിമർശനവുമായി തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന നാടകം തന്നെ. ചലച്ചിത്രതാരം രവീന്ദ്രനാണു സംവിധാനം.

യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ ‘കുറ്റ വിചാരണ ’ രാഷ്ട്രീയ നാടകം കങ്ങരപ്പടിയിൽ ആദ്യത്തെ വേദിയിൽ അരങ്ങേറിയപ്പോൾ.

കളമശേരിയിൽ കുറ്റവിചാരണ

കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ.അബ്ദുൽ ഗഫൂറിനു വേണ്ടി യുഡിഎഫ് അവതരിപ്പിക്കുന്നതു ‘കുറ്റവിചാരണ’ എന്ന നാടകമാണ്. സുനിൽ ഞാറയ്ക്കൽ സംവിധാനം ചെയ്ത നാടകം കങ്ങരപ്പടിയിലാണ് ആദ്യം അരങ്ങേറിയത്. കലാകാരന്മാരുടെ കൂട്ടായ്മയെ അണിനിരത്തിയാണ് എൽഡിഎഫ് മറുതന്ത്രം മെനയുന്നത്. കളമശേരിയിൽ ഇന്നലെ ചിത്രകലാ സംഗമം നടത്തി.

എൽഡിഎഫ് സ്ഥാനാർഥിക്കായി കുന്നത്തുനാട് മണ്ഡലത്തിൽ അരങ്ങത്തെത്തിയ ഓട്ടൻതുള്ളൽ

കലയുടെ കുന്നത്തുനാട്

ADVERTISEMENT

കുന്നത്തുനാട്ടിലെ പ്രചാരണരംഗം കലയുടെ നിറക്കാഴ്ചയിലാണ്. എൽഡിഎഫാണു കലാപ്രകടനത്തിൽ മുന്നിൽ. പാട്ടുകൂട്ടം, ചൊൽക്കാഴ്ച, ഓട്ടൻതുള്ളൽ, നാടകം തുടങ്ങിയ കലാരൂപങ്ങൾ ഇവിടെ പ്രവർത്തകർ എൽഡിഎഫ് സ്ഥാനാർഥി പി.വി.ശ്രീനിജിനു വോട്ടുതേടി അവതരിപ്പിക്കുന്നു. നേതൃത്വം നൽകുന്നതു കെഎസ്‍ടിഎ മ‍‍ുൻ സംസ്‍ഥാന എക്സിക്യ‍ൂട്ടീവ് അംഗം ടി.വി. പീറ്ററാണ്. സിറ്റിങ് എംഎൽഎ യുഡിഎഫിലെ വി.പി.സജീന്ദ്രനു വേണ്ടിയും കലാപരിപാടികൾ രംഗത്തുണ്ട്. തെരുവുനാടകമാണു സജീന്ദ്രനായി വോട്ടഭ്യർഥിച്ചു മുന്നേറുന്നത്. പ്രധാന വിഷയം സ്വർണക്കടത്തുതന്നെ.

അങ്കമാലിയിലും നാടകം

എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ജോസ് തെറ്റയിലിനായി തെരുവുനാടകം കൊഴുക്കുകയാണ് അങ്കമാലി മണ്ഡലത്തിൽ. മന്ത്രിയും എംഎൽഎയുമായിരുന്ന കാലത്ത് അങ്കമാലിക്കായി താൻ ചെയ്ത വികസനപ്രവർത്തനങ്ങളാണു കലാകാരനും എഴുത്തുകാരനുംകൂടിയായ ജോസ് തെറ്റയിൽ വിഷയമാക്കിയിരിക്കുന്നത്.

സ്വർണക്കടത്തു വിഷയമാക്കി കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.പി.സജീന്ദ്രനു വേണ്ടി അവതരിപ്പിച്ച തെരുവു നാടകത്തിൽ നിന്ന്.

ഇടക്കൊച്ചി സലിംകുമാർ

ADVERTISEMENT

ഇടതു സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ചു കഥാപ്രസംഗങ്ങളുമായി സജീവമാണു പ്രമുഖ കാഥികൻ ഇടക്കൊച്ചി സലിംകുമാർ. ‘വിജയം ഉറപ്പാണ്, കേരളം കൂടെയുണ്ട്’ എന്നതാണു കഥ. 15 മിനിറ്റ് കഥാപ്രസംഗത്തിന്റെ രചനയും സംഗീതവുമെല്ലാം അദ്ദേഹത്തിന്റേതുതന്നെ.

ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തുന്ന വിഡിയോ സ്ക്രീൻ എറണാകുളം മണ്ഡലത്തിൽ.

പ്രചാരണ വിഡിയോ

നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിവരിക്കുന്ന വിഡിയോ പ്രദർശന വാഹനമാണ് എൻഡിഎയുടെ തുരുപ്പുചീട്ട്. ഇതു ജില്ലയിലെ 14 മണ്ഡലങ്ങളിലും സന്ദർശിക്കുന്നു.

പാട്ടുപാടി രാജഗോപാൽ

കൊച്ചി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.ജി.രാജഗോപാൽ സ്വയം രചിച്ച പാട്ടുപാടിയാണു വോട്ടർമാരെ കയ്യിലെടുക്കുന്നത്. 2 ഗാനങ്ങൾ സ്ഥാനാർഥി രചിച്ചു. ഇപ്പോൾ കൊച്ചിയിലെ പല ബിജെപി പ്രവർത്തകരുടെയും റിങ് ടോൺ ‘പ്രിയരാം കൊച്ചിക്കാരെ, മനമറിയും പ്രിയ സോദരരെ’ എന്നു തുടങ്ങുന്ന ഗാനമാണ്.