കാക്കനാട്∙ തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നാളെ ഉച്ചയ്ക്ക് 3ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉച്ചയ്ക്കു 12 മുതൽ പൊതു ജനങ്ങൾക്ക് പരാതി നൽകാം.പരാതികൾ സ്വീകരിക്കാൻ 27 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് നാളെ ഉച്ചയ്ക്ക് 3ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉച്ചയ്ക്കു 12 മുതൽ പൊതു ജനങ്ങൾക്ക് പരാതി നൽകാം.പരാതികൾ സ്വീകരിക്കാൻ 27 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക കൗണ്ടറുകളുണ്ടാകും. നവകേരള സദസ്സിന് തടസ്സം നേരിടാതിരിക്കാൻ സദസ്സിന്റെ വേദിയിൽ നിന്ന് മാറിയാണ് പരാതി കൗണ്ടറുകൾ. സീപോർട്ട്– എയർപോർട്ട് റോഡിൽ നിന്നുള്ള കലക്ടറേറ്റ് കവാടത്തോടു ചേർന്നാണ് കൗണ്ടറുകൾ പ്രവർത്തിക്കുക.

വൻ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ സി.എം.ദിനേശ്മണിയും ജനറൽ കൺവീനറായ ഡപ്യൂട്ടി കലക്ടർ ബി.അനിൽകുമാറും പറഞ്ഞു. പരേഡ് ഗ്രൗണ്ടിലെ പന്തലും വേദിയും പൂർത്തിയായി.സ്വാതന്ത്ര സമര സേനാനികളുടെയും സാമൂഹിക സാംസ്കാരിക നായകരുടെയും ഛായാ ചിത്രങ്ങൾ പന്തലിന്റെ എല്ലാ തൂണുകളിലും സ്ഥാപിച്ചിട്ടുണ്ട്. സദസ്സിലെത്തുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കും. കുടുംബശ്രീയുടെ ലഘു ഭക്ഷണ സ്റ്റാളും വേദിക്ക് സമീപം ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

സദസ്സിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിലും പാട്ടുപുരയ്ക്കൽ ക്ഷേത്ര ഗ്രൗണ്ടിലും ഭാരതമാത കോളജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം തികയാതെ വന്നാൽ രാജഗിരി കോളജ് മൈതാനവും ഉപയോഗിക്കും. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാരായ പി.വി.ബേബി, ടി.ആർ.ജയകുമാർ, എസ്.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ വേദിയിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. പിആർഡി ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സി.കെ.പരീത്, എ.ജി.ഉദയകുമാർ, കെ.ആർ.ജയചന്ദ്രൻ, ഉദയൻ പൈനാക്കി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി.