പുതുവൈപ്പ് ബീച്ച് ടൂറിസം മേള 21 മുതൽ പുതുവൈപ്പ്∙ബീച്ച് ടൂറിസംമേള 21ന് 6ന് ആരംഭിക്കും. ജനുവരി ഒന്നുവരെ വൈവിധ്യമാർന്ന കലാകായികപരിപാടികൾ നടക്കും. ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്

പുതുവൈപ്പ് ബീച്ച് ടൂറിസം മേള 21 മുതൽ പുതുവൈപ്പ്∙ബീച്ച് ടൂറിസംമേള 21ന് 6ന് ആരംഭിക്കും. ജനുവരി ഒന്നുവരെ വൈവിധ്യമാർന്ന കലാകായികപരിപാടികൾ നടക്കും. ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവൈപ്പ് ബീച്ച് ടൂറിസം മേള 21 മുതൽ പുതുവൈപ്പ്∙ബീച്ച് ടൂറിസംമേള 21ന് 6ന് ആരംഭിക്കും. ജനുവരി ഒന്നുവരെ വൈവിധ്യമാർന്ന കലാകായികപരിപാടികൾ നടക്കും. ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവൈപ്പ് ബീച്ച് ടൂറിസം മേള 21 മുതൽ
പുതുവൈപ്പ്∙ബീച്ച് ടൂറിസംമേള 21ന് 6ന്  ആരംഭിക്കും. ജനുവരി ഒന്നുവരെ വൈവിധ്യമാർന്ന കലാകായികപരിപാടികൾ നടക്കും. ചെയർമാൻ ടൈറ്റസ് പറപ്പിള്ളി പതാക ഉയർത്തും. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ  ഉദ്ഘാടനം ചെയ്യും.  അമ്യൂസ്‌മെന്റ് പാർക്ക് ഉദ്ഘാടനം എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് നിർവഹിക്കും.  തുടർന്നു ഡോ.പി.സി ചന്ദ്രബോസ് നയിക്കുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഫാഷൻ. 22ന് കോട്ടയം കമ്യൂണിക്കേഷൻസിന്റെ മെഗാഹിറ്റ് ഗാനമേള,23ന് വൈപ്പിനിലെ 9 സംഘങ്ങളുടെ കൈകൊട്ടിക്കളി,24ന് കൊച്ചിൻ നാടകശാലയുടെ നാടകം ശാന്തിവനത്തിലെ നക്ഷത്രപ്പൂക്കൾ,25ന് കണ്ണൂർ താവം ഗ്രാമവേദിയുടെ നാടൻപാട്ട് വടക്കൻപെരുമ,26ന് ബീച്ച് റേസ് എസിപി ജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും.രാത്രിയിൽ പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കരോക്കെഗാനമേള.

27ന് വി.എച്ച്.ബ്രാൻഡിന്റെ മെഗാ ഡിസൈനർഫാഷൻ ഷോ,28ന് പുതുവൈപ്പ് കാദംബരി കമ്യൂണിക്കേഷൻസിന്റെ മെഗാഷോ,29ന് റാഫി മതിലകം നയിക്കുന്ന മെഗാഷോ(ഗാനമേള,സിനിമാറ്റിക് ഡാൻസ്),30ന് ശിവരഞ്ജിനി കലാനിലയത്തിന്റെ കരോക്ക ഗാനമേള,31്‌ന് കീർത്തി,വിഷ്ണുരാഗ് എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്മസ്,ന്യൂഇയർ ഫാഷൻ ഫാന്റസി, ബിവീഷ്എം,ക്രിസ് മാർക് എന്നിവരുടെ ഇലക് ട്രോ ബി ഡിജെ വിത്ത് വാട്ടർഡ്രം ഷോ,ജനുവരി 1ന് സാംസ്‌കാരിക സമ്മേളനം. കലാ കായിക സാമൂഹിക രംഗത്തെ പ്രമുഖരെ ആദരിക്കൽ, റഗാസിന്റെ ഫോൽക്ബാൻഡ്. ജനകീയസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പുതുവൈപ്പ് ബീച്ച്ടൂറിസം മേളയുടെ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ടൈറ്റസ് പറപ്പിള്ളി,സെക്രട്ടറികെ.ബി.ഷിഫിൻ,പ്രോഗ്രാം കൺവീനർ രാഹുൽ രാജ്,ട്രഷറർ രഞ്ജിത്ത ശശി,പിആർഒ പ്രവീൺ എന്നിവർ പറഞ്ഞു.

ADVERTISEMENT

ഫോക്‌ലോർ ഫെസ്റ്റ് 21ന് ബോൾഗാട്ടി പാലസിൽ
വല്ലാർപാടം∙വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി  മെഗാ ക്വിസ്, കാരൾ ഗാനമത്സരം, സാംസ്‌കാരിക സമ്മേളനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ 21ന് ബോൾഗാട്ടി പാലസിൽ നടക്കും. ക്വിസ് 9ന് ജസ്റ്റിസ് വി.കെ.മോഹനൻ ഉദ്ഘാടനം ചെയ്യും. വൈപ്പിൻ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലുമായി ഒരുക്കിയ മധുരം മലയാളം കവിത്രയം പുനർജനിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായാണ് ക്വിസ്. ഉച്ചയ്ക്ക് 12 വരെ വൈപ്പിൻ മണ്ഡലം തല ക്വിസും 4വരെ ജില്ലയിലെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കുമായി മെഗാക്വിസും നടക്കും.തുടർന്ന് സാംസ്‌കാരിക സമ്മേളനത്തിൽ കലക്ടർ എൻ.എസ്.കെ.ഉമേഷ് സമ്മാന വിതരണം നടത്തും. ക്വിസ് വിജയികൾക്കു പുറമേ മണ്ഡലത്തിലെ സ്‌കൂളുകളിൽ നടത്തിയ പ്രസംഗ, കവിതാപാരായണ മത്സര വിജയികൾക്കും സമ്മാനം നൽകും.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സരിത സനൽ അധ്യക്ഷത വഹിക്കും. 5.30ന് നാടോടി നൃത്തം, തിരുവാതിര, പദ്യപാരായണം എന്നിവയുൾപ്പെടെ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. തുടർന്ന് വിശാല കൊച്ചി സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെ കാരൾ ഗാന മത്സരവും നടക്കുമെന്നു കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. യുപി മത്സരം 10നും എച്ച്എസ്,എച്ച്എസ്എസ്,വിഎച്ച്എസ്എസ് മത്സരം 11നും, മെഗാ ക്വിസ് 1.30നും  ആരംഭിക്കും. സമ്മാനർഹരായ വിദ്യാർഥികളും കലാപരിപാടികളിൽ പങ്കെടുക്കുന്നതിനു പേര് നൽകിയിട്ടുള്ളവരും 3 ന് റജിസ്റ്റർ ചെയ്യണം. ഭക്ഷണവും റൈറ്റിങ് ബോർഡും പേനയും പേപ്പറും വിദ്യാർഥികൾ കൊണ്ടുവരണം.

ജില്ലാ പുരുഷ– വനിത ബോഡി ബിൽഡിങ് ചാംപ്യൻഷിപ് നാളെ
കൊച്ചി∙ എറണാകുളം ജില്ലാ ബോഡി ബിൽഡേഴ്സ് അസോസിയേഷനും മഹാരാജാസ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാ പുരുഷ– വനിത ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പും എംജി യൂണിവേഴ്സിറ്റി ബെസ്റ്റ് ഫിസിക് ചാംപ്യൻഷിപ്പും നാളെ നടക്കും. ഫൈൻ ആർട്സ് ഹാളിൽ രാവിലെ 10നു മത്സരങ്ങൾ തുടങ്ങും. 19ന് ഉച്ചകഴിഞ്ഞു 3ന് പനമ്പിള്ളി നഗർ സ്പോർട്സ് സ്കൂളിൽ റജിസ്ട്രേഷനും ഭാര നിർണയവും നടക്കും. ജില്ലാ ചാംപ്യൻഷിപ്പിൽ 31 വിഭാഗങ്ങളിലും എംജി യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ 10 വിഭാഗങ്ങളിലുമാണു മത്സരങ്ങൾ. മിസ്റ്റർ എറണാകുളം ചാംപ്യൻഷിപ് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്യും.മിസ്റ്റർ എംജി യൂണിവേഴ്സിറ്റി ചാംപ്യൻഷിപ് ചിത്തരേഷ് നടേശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചാംപ്യൻഷിപ്പിലെ വിജയികൾക്ക് ആലപ്പുഴയിൽ ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാകുമെന്നു ബിബിഎകെ പ്രസിഡന്റ് കെ. ആനന്ദൻ, സെക്രട്ടറി അഭിൽ ജോൺ മാനുവൽ എന്നിവർ അറിയിച്ചു.

സംസ്ഥാന വോളിബോൾ ടീമുകളുടെ തിരഞ്ഞെടുപ്പ്: സിലക്‌ഷൻ ട്രയൽസ് ഇന്ന്
കൊച്ചി∙ ഉത്തരാഖണ്ഡിൽ ജനുവരി 28നാരംഭിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരള വോളിബോൾ പുരുഷ–വനിതാ ടീമുകളെ തിരഞ്ഞെടുക്കാനുള്ള സിലക്‌ഷൻ ട്രയൽസ് ഇന്നു രാവിലെ 10 മുതൽ കൊച്ചി കടവന്ത്രയിൽ റീജനൽ സ്പോർട്സ് സെന്ററിൽ നടക്കും. ഗോതുരുത്തിൽ നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പാണ് ഇന്നു കൊച്ചിയിൽ നടക്കുന്നത്. ജില്ലാ ഒളിംപിക് അസോസിയേഷന്റെയും ജില്ലാ വോളിബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ രൂപീകരിച്ച മോണിറ്ററിങ് സമിതിയാണു തിരഞ്ഞെടുപ്പു നടത്തുക. 15നു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. ആധാർ കാർഡിന്റെ പകർപ്പ് കയ്യിൽ കരുതണം.

ADVERTISEMENT

തൊഴിൽ മേള 21ന്; 700 ഒഴിവുകൾ
കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ– മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള 21ന് 10 മുതൽ ഒന്നു വരെ കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 700 ഒഴിവുകളിലേക്കാണു കൂടിക്കാഴ്ച. ബി ടെക് (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്), ബിസിഎ, എംസിഎ, എംബിഎ– ഫിനാൻസ്, ബികോം, എംകോം, എംഎ ഇക്കണോമിക്സ്, ഡിഗ്രി, പിജി, ഡിപ്ലോമ, പ്ലസ് ടു, ഐടിഐ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തുടങ്ങിയ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയുൾപ്പെടെ ugbkchi.emp@gmail.com എന്ന ഇ മെയിലിൽ റജിസ്റ്റർ ചെയ്യണം. 0484- 2576756.

അധ്യാപക ഒഴിവ്
∙പനങ്ങാട് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ഫിഷറീസ് എൻജിനീയറിങ്ങിൽ അധ്യാപക ഒഴിവ്. അവസാന തീയതി 30. www.kufos.ac.in.
∙തേവര സേക്രഡ് ഹാർട്ട് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അവസാന തീയതി 27. www.shcollege.ac.in/careers.
∙കോതമംഗലം മാതിരപ്പിള്ളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബയോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ (20–12) 10.30ന്. 94461 39042.
∙പിറമാടം ഗവ. ന്യൂ എൽപിഎസിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 2ന്.
∙കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗം സിവിൽ കൺസ്ട്രക‍്ഷൻ ആൻഡ് മെയ്ന്റനൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23ന് 10ന്. 9497367744.

ഹോസ്റ്റൽ കുക്ക്
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഹോസ്റ്റലുകളിൽ കുക്ക് ഒഴിവ്. ഉയർന്ന പ്രായപരിധി 45 വയസ്സ്. പ്രതിദിന വേതനം– 660 രൂപ. അവസാന തീയതി 21. www.ssus.ac.in

ജൂനിയർ ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ഡോക്ടർ ഒഴിവ്. യോഗ്യത– എംബിബിഎസ്, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, വേതനം– 45,000 രൂപ. കൂടിക്കാഴ്ച നാളെ 11ന് സൂപ്രണ്ടിന്റെ ഓഫിസിൽ. റജിസ്ട്രേഷൻ അന്നു ദിവസം 10.30 മുതൽ.

ADVERTISEMENT

തെറപ്പിസ്റ്റ്
വൈപ്പിൻ ബിആർസിയിലെ ഫിസിയോതെറപ്പി സെന്ററിൽ തെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത– ഫിസിയോതെറപ്പിയിൽ ഡിഗ്രി. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ബിആർസിയിൽ ബന്ധപ്പെടണം. വിലാസം: ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ, ബിആർസി വൈപ്പിൻ, എടവനക്കാട്. 79075 60885.

യങ് പ്രഫഷനൽ
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനൽ ഒഴിവ്. അവസാന തീയതി 31. www.cmfri.org.in.

ആയുർവേദ ഡോക്ടർ
തൊടുപുഴയിലെ ജില്ല ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ (കൗമാരഭൃത്യം) തസ്തികയിൽ ഒഴിവ്. ദിവസ വേതനം– 1455, യോഗ്യത: ബിഎഎംഎസ്, കൗമാരഭൃത്യം ബിരുദാനന്തരബിരുദം, കൗൺസിൽ റജിസ്ട്രേഷൻ. 24നു മുൻപു സർട്ടിഫിക്കറ്റ് സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

അപ്രന്റിസ്ഷിപ്
കാക്കനാട് വിഎഫ്പിസികെയുടെ കീഴിൽ ആരംഭിക്കുന്ന ടിഷ്യു കൾചർ ലാബിൽ അപ്രന്റിസ്ഷിപ്പിന് അവസരം. സ്റ്റൈപൻഡ്– 8000 രൂപ. യോഗ്യത– വിഎച്ച്എസ്ഇ ബയോളജി/ അഗ്രികൾചർ. കൂടിക്കാഴ്ച ജനുവരി 6ന് കാക്കനാട് മൈത്രി ഭവൻ വിഎഫ്പിസികെ ആസ്ഥാനത്ത്. 85920 23702. 

മോക്ഡ്രിൽ
ഏലൂർ ∙ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ മോക്ഡ്രില്ലിനോട് അനുബന്ധിച്ചു ഇന്ന് ഉച്ചയ്ക്ക് 2നും 3.30നും മധ്യേ പലതവണ സൈറൺ മുഴങ്ങുമെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്പനി മാനേജ്മെന്റ് അറിയിച്ചു.

വൈദ്യുതി മുടക്കം
പടമുകൾ ജംക‍്ഷൻ, കുന്നുംപുറം, മൈത്രിപുരം, ക്രാഷ് റോഡ്, കമ്പിവേലിക്കകം എന്നിവിടങ്ങളിൽ 8.30 മുതൽ 6 വരെ.
കലൂർ അശോക റോഡ്, മാരുതിസാമി റോഡ്, കറുകപ്പിള്ളി-ദേശാഭിമാനി റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി.
പാലാരിവട്ടം ബൈപാസ് ജംക‍്ഷൻ, മാമംഗലം-പൊറ്റക്കുഴി റോഡ്, തമ്മനം നന്തിലത്ത് കൊച്ചാക്കോ റോഡ്, ചങ്ങമ്പുഴ പാർക്ക് പരിസരം എന്നിവിടങ്ങളിൽ 9.30 മുതൽ 3.30 വരെ ഭാഗികമായി.