ബ്രഹ്മപുരം ബയോമൈനിങ്: അതീവ ഗുരുതരമെന്ന് ഓഡിറ്റ് നിരീക്ഷണം
കൊച്ചി ∙ മനുഷ്യരുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന ഘന ലോഹ സാന്നിധ്യം നിറഞ്ഞ ലക്ഷക്കണക്കിനു ടൺ മാലിന്യം കോർപറേഷന്റെ അനുമതി കൂടാതെ ബയോമൈനിങ് കമ്പനി ബ്രഹ്മപുരത്തു കുഴിച്ചു മൂടിയെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗം. ഇത് അതീവ ഗുരുതരമാണെന്നു ചൂണ്ടിക്കാണിച്ച ഓഡിറ്റ് വിഭാഗം കോർപറേഷനോടു വിശദീകരണം തേടി. ഓഡിറ്റ്
കൊച്ചി ∙ മനുഷ്യരുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന ഘന ലോഹ സാന്നിധ്യം നിറഞ്ഞ ലക്ഷക്കണക്കിനു ടൺ മാലിന്യം കോർപറേഷന്റെ അനുമതി കൂടാതെ ബയോമൈനിങ് കമ്പനി ബ്രഹ്മപുരത്തു കുഴിച്ചു മൂടിയെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗം. ഇത് അതീവ ഗുരുതരമാണെന്നു ചൂണ്ടിക്കാണിച്ച ഓഡിറ്റ് വിഭാഗം കോർപറേഷനോടു വിശദീകരണം തേടി. ഓഡിറ്റ്
കൊച്ചി ∙ മനുഷ്യരുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന ഘന ലോഹ സാന്നിധ്യം നിറഞ്ഞ ലക്ഷക്കണക്കിനു ടൺ മാലിന്യം കോർപറേഷന്റെ അനുമതി കൂടാതെ ബയോമൈനിങ് കമ്പനി ബ്രഹ്മപുരത്തു കുഴിച്ചു മൂടിയെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗം. ഇത് അതീവ ഗുരുതരമാണെന്നു ചൂണ്ടിക്കാണിച്ച ഓഡിറ്റ് വിഭാഗം കോർപറേഷനോടു വിശദീകരണം തേടി. ഓഡിറ്റ്
കൊച്ചി ∙ മനുഷ്യരുടെ ആരോഗ്യത്തെ അപകടകരമായി ബാധിക്കുന്ന ഘന ലോഹ സാന്നിധ്യം നിറഞ്ഞ ലക്ഷക്കണക്കിനു ടൺ മാലിന്യം കോർപറേഷന്റെ അനുമതി കൂടാതെ ബയോമൈനിങ് കമ്പനി ബ്രഹ്മപുരത്തു കുഴിച്ചു മൂടിയെന്നു സംസ്ഥാന ഓഡിറ്റ് വിഭാഗം. ഇത് അതീവ ഗുരുതരമാണെന്നു ചൂണ്ടിക്കാണിച്ച ഓഡിറ്റ് വിഭാഗം കോർപറേഷനോടു വിശദീകരണം തേടി.
ഓഡിറ്റ് നിരീക്ഷണങ്ങൾ
ബ്രഹ്മപുരത്ത് ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ബയോമൈനിങ് നടത്തി സംസ്കരിച്ച 1.49 ലക്ഷം ടൺ മാലിന്യത്തിൽ കെട്ടിട നിർമാണ അവശിഷ്ടങ്ങളും മണ്ണും കല്ലും ഉൾപ്പെടെയുള്ള 1.20 ലക്ഷം ടൺ അവിടത്തെ താഴ്ന്ന പ്രദേശങ്ങൾ നികത്താൻ ഉപയോഗിച്ചു. ഇങ്ങനെ നികത്താൻ ഉപയോഗിച്ച മാലിന്യത്തിൽ ഉയർന്ന അളവിൽ ലോഹ സാന്നിധ്യമുണ്ടെന്നാണു പരിശോധന റിപ്പോർട്ട്. ബയോമൈനിങ് ഇപ്പോഴും നടക്കുന്നതിനാൽ നികത്താൻ ഉപയോഗിച്ച മാലിന്യത്തിന്റെ അളവ് ഇതിലും എത്രയോ ഇരട്ടിയാണ്. ശാസ്ത്രീയമായി ലാൻഡ് ഫിൽ ചെയ്യുന്ന സ്ഥലം പുഴയിൽ നിന്ന് 100 മീറ്റർ അകലെയാകണമെന്നും കഴിഞ്ഞ 100 വർഷത്തിനിടയിൽ വെള്ളപ്പൊക്ക ബാധിത മേഖലയാകരുതെന്നുമുള്ള 2016ലെ ഖരമാലിന്യ സംസ്കരണ നിയമം ലംഘിച്ചു.
കോർപറേഷന്റെ അനുമതിയില്ലാതെയാണു ലാൻഡ്ഫിൽ നടത്തിയത്. ലാൻഡ് ഫിൽ നടത്തണമെങ്കിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ലംഘിച്ചു. ബ്രഹ്മപുരത്ത് 50 ഏക്കർ ഭൂമി കണ്ടെത്തി ലാൻഡ്ഫിൽ സാധ്യത പഠിക്കാൻ സർക്കാർ അനുമതി നൽകിയത് ജൂലൈയിലാണ്. അതിനു മുൻപു ബയോമൈനിങ് കമ്പനി അവിടെ നികത്താൻ തുടങ്ങി. ഇത്തരം മാലിന്യം റോഡ് നിർമാണത്തിന് ഉപയോഗിക്കാനുള്ള സാധ്യത കരാർ കമ്പനിയോ കോർപറേഷനോ തേടിയില്ല.
ലാൻഡ്ഫില്ലിലെ ഘനലോഹങ്ങൾ
ആഴ്സനിക്, കാഡ്മിയം, കൊബാൾട്ട്, ക്രോമിയം, ഇരുമ്പ്, മാംഗനീസ്, നിക്കൽ, ഈയം, സിങ്ക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ സാന്നിധ്യമാണ് നികത്താൻ ഉപയോഗിച്ച മണ്ണിലുള്ളത്. വലിയ അളവിൽ അലുമിനിയവും കണ്ടെത്തി.
കോർപറേഷന്റെ വിശദീകരണം
നാഷനൽ എൻവയൺമെന്റൽ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (നീരി) പരിശോധനയിൽ ലാൻഡ്ഫില്ലിന് ഉപയോഗിച്ചിരിക്കുന്ന മണ്ണിൽ അനുവദനീയമായ അളവിൽ ഘന ലോഹ സാന്നിധ്യമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആ മണ്ണ് ബ്രഹ്മപുരത്തെ താഴ്ന്ന പ്രദേശങ്ങൾ നികത്താൻ ഉപയോഗിച്ചത്.
ബ്രഹ്മപുരത്തെ ഭൂമി ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താൻ അവിടം നികത്തിയെടുക്കണം. അതിനു മണ്ണ് ആവശ്യമാണ്. ടെൻഡർ നിബന്ധനകൾ പ്രകാരം ബ്രഹ്മപുരത്തു സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് കണക്കാക്കിയാണു കമ്പനിക്കു തുക നൽകുന്നത്. പുറത്തേക്കു കൊണ്ടു പോയാലും ഇല്ലെങ്കിലും സംസ്കരിച്ച മാലിന്യത്തിനുള്ള തുക നൽകണം. സംസ്കരിച്ച മാലിന്യം പുറത്തേക്കു കൊണ്ടു പോയില്ലെന്ന കാരണത്താൽ ടെൻഡർ നിബന്ധനകളിൽ മാറ്റം വരുത്താനാകില്ല.
പരിസ്ഥിതി പ്രശ്നമെന്ന് യുഡിഎഫ്
അപകടകരമായ ലോഹ സാന്നിധ്യം നിറഞ്ഞ മാലിന്യം കോർപറേഷന്റെ അനുമതിയില്ലാതെ ചിത്രപ്പുഴയോടു ചേർന്നു ബ്രഹ്മപുരത്തു ലാൻഡ് ഫില്ലിങ് നടത്തിയത് കരാറിന്റെ ഗുരുതര ലംഘനമാണെന്നു യുഡിഎഫ്. രാജ്യത്തെ ഏറ്റവും ഉയർന്ന തുകയ്ക്കാണു ബയോമൈനിങ്ങിനു കരാർ നൽകിയത്. എന്നിട്ടും ഗുരുതരമായ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന തരത്തിൽ നടക്കുന്ന ബയോമൈനിങ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിക്കണം.
ഉയർന്ന നിരക്കിൽ ബയോമൈനിങ് ടെൻഡർ നൽകുന്നതിനെ യുഡിഎഫ് കൗൺസിലർമാർ എതിർത്തിരുന്നു. ടണ്ണിന് 1690 രൂപ നിരക്കിൽ ടെൻഡർ നൽകിയ ശേഷവും ബയോമൈനിങ് നടത്തിയ മാലിന്യത്തിൽ 80 ശതമാനവും ബ്രഹ്മപുരത്തു തന്നെ തള്ളിയതു പരിശോധിക്കണം. ഇക്കാര്യം നേരത്തേ ചൂണ്ടിക്കാണിച്ചിട്ടും മേയർ മുഖവിലയ്ക്കെടുത്തില്ല. ബയോമൈനിങ്ങിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ കുറ്റപ്പെടുത്തി.