അവകാശികൾ ഇല്ല; 2,000 ആർസി ആർടിഒയിൽ കെട്ടിക്കിടക്കുന്നു
കാക്കനാട്∙ രണ്ടായിരത്തോളം വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ആയിരത്തോളം ഡ്രൈവിങ് ലൈസൻസും വിലാസക്കാരെ കണ്ടെത്താനാകാതെ ആർടി ഓഫിസിൽ കെട്ടിക്കിടക്കുന്നു. 2 വർഷം വരെ പഴക്കമുള്ള ആർസിയും ലൈസൻസും ഇതിലുൾപ്പെടും. ആഡംബര വാഹനങ്ങളുടെ രേഖകളും കൂട്ടത്തിലുണ്ട്. ആർസി വാങ്ങാൻ ആളെത്താത്ത ചില

കാക്കനാട്∙ രണ്ടായിരത്തോളം വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ആയിരത്തോളം ഡ്രൈവിങ് ലൈസൻസും വിലാസക്കാരെ കണ്ടെത്താനാകാതെ ആർടി ഓഫിസിൽ കെട്ടിക്കിടക്കുന്നു. 2 വർഷം വരെ പഴക്കമുള്ള ആർസിയും ലൈസൻസും ഇതിലുൾപ്പെടും. ആഡംബര വാഹനങ്ങളുടെ രേഖകളും കൂട്ടത്തിലുണ്ട്. ആർസി വാങ്ങാൻ ആളെത്താത്ത ചില വാഹനങ്ങളെങ്കിലും വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തതാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിലും പരിസര തദ്ദേശ സ്ഥാപന പരിധിയിലുമുള്ളവരാണ് കാക്കനാട് ആർടി ഓഫിസിന്റെ കീഴിൽ വരുന്നത്.ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്കും വാഹന റജിസ്ട്രേഷൻ നടത്തുന്നവർക്കും ലൈസൻസും ആർസിയും റജിസ്റ്റേർഡ് തപാലിലാണ് അയക്കുന്നത്.
വിലാസക്കാരനെ കണ്ടെത്താതെ തപാൽ വകുപ്പ് മടക്കി നൽകുന്ന രേഖകളിൽ ചിലത് പിന്നീടു വിലാസക്കാർ ആർടി ഓഫിസിൽ നേരിട്ടെത്തി വാങ്ങാറുണ്ട്. ആരും തിരിഞ്ഞു നോക്കാത്ത ആർസിയും ലൈസൻസുകളുമാണ് ആർടി ഓഫിസിന് ബാധ്യതയാകുന്നത്. വാഹന റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ദിവസം തന്നെ ഡീലർ റജിസ്ട്രേഷൻ നമ്പർ ഉടമയെ അറിയിക്കാറുണ്ട്. നമ്പർ കിട്ടുന്നതോടെ ആർസിയുടെ കാര്യത്തിൽ ജാഗ്രത പുലർത്താത്ത ഉടമകളുടേതാകും കെട്ടിക്കിടക്കുന്ന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ കൂടുതലുമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ഉടമ യഥാർഥ വിലാസത്തിൽ താമസിക്കാത്തതും ഇവ മടങ്ങി വരാൻ കാരണമാകുന്നുണ്ട്. തപാൽ വകുപ്പ് തിരിച്ചു നൽകുന്ന ആർസിയും ഡ്രൈവിങ് ലൈസൻസുകളും ഓരോ മാസത്തെയും പ്രത്യേക കെട്ടുകളാക്കിയാണ് സൂക്ഷിച്ചിട്ടുള്ളതെന്നതിനാൽ ഏകദേശ തീയതി പറഞ്ഞെത്തുന്നവർക്ക് ഇവ കണ്ടെത്തി നൽകാൻ കഴിയും. ഉടമയോ, ഉടമ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തിയോ തിരിച്ചറിയൽ കാർഡ് സഹിതം എത്തിയാൽ കെട്ടിക്കിടക്കുന്ന ആർസിയും ലൈസൻസും കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആർസി, ലൈസൻസ് അച്ചടി വൈകുന്നു
പുതുതായി റജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തേവരയിലെ കേന്ദ്രത്തിലാണ് അച്ചടിക്കുന്നത്. ഒരു വർഷത്തോളമായി ഇതും മെല്ലെപ്പോക്കിലാണ്. അച്ചടി നിർവഹിക്കുന്ന ഐടിഐ കമ്പനിക്കും ആർസിയും ലൈസൻസും വിലാസക്കാരനെത്തിച്ചു കൊടുക്കുന്ന തപാൽ വകുപ്പിനും കുടിശിക നൽകാത്തതാണ് പ്രതിസന്ധിക്കു കാരണം. തേവരയിൽ നിന്ന് അയച്ച ഒട്ടേറെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസൻസും വിലാസക്കാരനെ കണ്ടെത്താതെ മടങ്ങിയെത്തുന്നുണ്ട്. ഇവയും ആർടി ഓഫിസിലേക്ക് കൈമാറി അവിടെ വിലാസക്കാരനെത്തിയാൽ നൽകാൻ നിർദേശിച്ചിരിക്കുകയാണ്.