വൈപ്പിന് പുതിയ അവകാശി; സിപിഎം സ്ഥാനാർഥി കെ. എൻ. ഉണ്ണിക്കൃഷ്ണന് ജയം
വൈപ്പിൻ ∙ എസ്.ശർമയുടെ പേരിൽ അറിയപ്പെട്ട വൈപ്പിന് പുതിയ അവകാശി. ശർമയുടെ പിൻഗാമിയായി സിപിഎം സ്ഥാനാർഥി കെ. എൻ. ഉണ്ണിക്കൃഷ്ണന് ജയം. ഭൂരിപക്ഷം 8201. പുതുമുഖ സ്ഥാനാർഥി മണ്ഡലത്തിലെത്തുമ്പോൾ പാർട്ടിയിൽ മുറുമുറുപ്പുണ്ടായിരുന്നു. അതിനെ അതിജീവിക്കാൻ തുടക്കത്തിലേ കഴിഞ്ഞ ഉണ്ണിക്കൃഷ്ണനു പ്രചാരണത്തിലും

വൈപ്പിൻ ∙ എസ്.ശർമയുടെ പേരിൽ അറിയപ്പെട്ട വൈപ്പിന് പുതിയ അവകാശി. ശർമയുടെ പിൻഗാമിയായി സിപിഎം സ്ഥാനാർഥി കെ. എൻ. ഉണ്ണിക്കൃഷ്ണന് ജയം. ഭൂരിപക്ഷം 8201. പുതുമുഖ സ്ഥാനാർഥി മണ്ഡലത്തിലെത്തുമ്പോൾ പാർട്ടിയിൽ മുറുമുറുപ്പുണ്ടായിരുന്നു. അതിനെ അതിജീവിക്കാൻ തുടക്കത്തിലേ കഴിഞ്ഞ ഉണ്ണിക്കൃഷ്ണനു പ്രചാരണത്തിലും വോട്ടെണ്ണലിലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ജില്ലയിൽ സിപിഎം ആദ്യമേ വിജയമുറപ്പിച്ച വൈപ്പിനിൽ ഉണ്ണിക്കൃഷ്ണൻ ആ വിശ്വാസം കാത്തു.
യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ കാൽകുത്തുന്നതിനു മുൻപേ തന്നെ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കാൻ ഉണ്ണിക്കൃഷ്ണനു കഴിഞ്ഞു. മണ്ഡലത്തിൽ പൊതുവേ കണ്ടുവരാറുള്ള വോട്ടിങ് പാറ്റേണിൽ വലിയ മാറ്റമൊന്നുമില്ലാതെയായിരുന്നു മുന്നേറ്റം. പരമ്പരാഗതമായി ഇടതുകോട്ടയായ പള്ളിപ്പുറത്ത് തുടക്കം മുതൽ നേടിയ ആധിപത്യം ഒടുക്കം വരെ നിലനിർത്താൻ ഉണ്ണിക്കൃഷ്ണനു കഴിഞ്ഞു. ഒരു പഞ്ചായത്തിലും മുൻതൂക്കം കൈവിട്ടില്ലെന്നു മാത്രമല്ല ചില മേഖലകളിൽ അപ്രതീക്ഷിതമുന്നേറ്റം കുറിയ്ക്കാനുമായി.
നേതാക്കൾ തമ്മിലുള്ള പോരും പടലപ്പിണക്കങ്ങളും സ്ഥാനാർഥിയെച്ചൊല്ലിയുള്ള അതൃപ്തിയുമെല്ലാം കഴിഞ്ഞ രണ്ടുതവണയുമെന്നതു പോലെ ഇത്തവണയും യുഡിഎഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. പല സീനിയർ നേതാക്കളുടെയും പേരുകൾക്കൊടുവിലാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി ദീപക് ജോയ് യുഡിഎഫിനു വേണ്ടി രംഗത്തെത്തിയത്.
തുടക്കത്തിൽ പ്രചാരണപ്രവർത്തനങ്ങൾ തീർത്തും തണുപ്പൻ മട്ടിലായിരുന്നു. ഒരാഴ്ച പിന്നിട്ട ശേഷമാണു പോസ്റ്ററുകൾ ഇറക്കാൻ പോലും യുഡിഎഫിനു കഴിഞ്ഞത്. ട്വന്റി 20 യുടെ കടന്നുവരവു യുഡിഎഫ് സാധ്യതകളെ ബാധിച്ചു. ട്വന്റി20 16,707 വോട്ടു പിടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, വൈപ്പിന്റെ വിധി മാറുമായിരുന്നു. എസ്. ശർമയുടെ ഭൂരിപക്ഷം 19,353 ആയിരുന്നതാണ് 8201 ലേക്കു കുറഞ്ഞത്. അതും എൽഡിഎഫ് തരംഗത്തിൽ. എളങ്കുന്നപ്പുഴ, കടമക്കുടി തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടേറെ ബൂത്തുകളിൽ മുന്നണിനേതാക്കളെ അമ്പരപ്പിച്ചുകൊണ്ട് ട്വന്റി 20 സ്ഥാനാർഥി ഒന്നാമതെത്തി.
മൊത്തത്തിൽ യുഡിഎഫിന്റെ സാധ്യതകളെയാണ് ഇതു കൂടുതൽ പ്രതികൂലമായി ബാധിച്ചത്. ഞാറയ്ക്കലിലും മറ്റും കാലാകാലങ്ങളായി യുഡിഎഫ് കോട്ടകളായി നിന്നിരുന്ന മേഖലകളിൽ നിന്നു ട്വന്റി 20 യുടെ പെട്ടിയിലേക്കു വോട്ടുകൾ ചോർന്നു. നാട്ടുകാരൻ തന്നെയായ സ്ഥാനാർഥി കെ.എസ്.ഷൈജുവിനെ രംഗത്തിറക്കി മുന്നേറ്റം ലക്ഷ്യമിട്ട ബിജെപിക്ക് കൂടുതൽ വോട്ടുനേടാനായി. 2016 ൽ 10, 051 വോട്ട് ആയിരുന്നത് 13,540 ആക്കി ഉയർത്തി.