കുഴിനിറഞ്ഞ് അങ്കമാലി കെഎസ്ആർടിസി ഡിപ്പോ
അങ്കമാലി ∙ കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോൺ എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മന്ത്രി ആന്റണി രാജുവിന് എംഎൽഎ നിവേദനം നൽകി. ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലിയിലെ കെഎസ്ആർടിസി ഡിപ്പോ പ്രധാനമേറിയതും വരുമാനമുള്ളതുമാണ്. ഡിപ്പോയുടെ തറയിൽ

അങ്കമാലി ∙ കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് റോജി എം. ജോൺ എംഎൽഎ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മന്ത്രി ആന്റണി രാജുവിന് എംഎൽഎ നിവേദനം നൽകി. ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലിയിലെ കെഎസ്ആർടിസി ഡിപ്പോ പ്രധാനമേറിയതും വരുമാനമുള്ളതുമാണ്.
ഡിപ്പോയുടെ തറയിൽ പാകിയിട്ടുള്ള ടൈലുകൾ ഇളകി കുണ്ടും കുഴിയുമായി. തകർന്ന പ്ലാറ്റ്ഫോം അപകടാവസ്ഥയിലാണ്. ഇളകിക്കിടക്കുന്ന ഇന്റർലോക്ക് ടൈലുകൾ ബലപ്പെടുത്താതിരുന്നാൽ കുഴികളുടെ എണ്ണവും ആഴവും വർധിക്കും. ഡിപ്പോയിലേക്ക് ബസുകൾ കയറ്റാനാകാത്ത സ്ഥിതിയാകും. പ്ലാറ്റ്ഫോം തകർന്ന് കിടക്കുന്നതിനാൽ ആക്സിൽ ഒടിഞ്ഞ് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ സ്റ്റാൻഡിൽ തിരക്കേറി. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർഥാടകരുടെ തിരക്കുമുണ്ട്. മലയാറ്റൂർ തീർഥാടനകാലവും വരികയാണ്. പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും തീർഥാടകരുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സ്റ്റാൻഡിന്റെ മോശം അവസ്ഥ ഉടൻ പരിഹരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.