കൊച്ചിയിലെ കുരുക്കഴിയും; സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി
കളമശേരി ∙ സീപോർട്ട് – എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ റീച്ചിന്റെ നിർമാണത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിനു കെട്ടിവയ്ക്കേണ്ട 18.77 കോടി രൂപ സർക്കാർ അനുവദിച്ചു. എൻഎഡി ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ ലഭിക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.2015ലാണ് രണ്ടാം ഘട്ടമെന്ന നിലയിൽ 2.7 കിലോമീറ്റർ വരുന്ന എച്ച്എംടി–എൻഎഡി റീച്ചിന്റെ നിർമാണം ആരംഭിച്ചത്. ഇതിൽ 1.9 കിലോമീറ്റർ റോഡിന്റെ നിർമാണം 3 വർഷം മുൻപ് പൂർത്തിയാക്കി. റോഡിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന് എൻഎഡിയും എച്ച്എംടിയും സ്ഥലം വിട്ടുനൽകണമായിരുന്നു.

എച്ച്എംടിയിൽ നിന്നു റോഡ് നിർമാണത്തിനായി 1.632 ഹെക്ടർ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എച്ച്എംടി സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ള അപ്പീലിന്മേലുള്ള ഇടക്കാല ഉത്തരവിൽ സീപോർട്ട്–എയർപോർട്ട് നിർമാണത്തിന് ആവശ്യമുള്ള ഭൂമി നിശ്ചിത തുക കെട്ടിവച്ച് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു (ആർബിഡിസികെ) വിട്ടുനൽകാൻ കഴിഞ്ഞ മാർച്ചിൽ ഉത്തരവിട്ടു. 2014ലെ അടിസ്ഥാന വിലനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് ഹൈക്കോടതി റജിസ്ട്രാറുടെ േപരിൽ ഭൂമിക്കായി കെട്ടിവയ്ക്കുക.
എൻഎഡിക്ക് 23.06 കോടി രൂപ നൽകണം
സീപോർട്ട് –എയർപോർട്ട് റോഡിന്റെ വികസനത്തിനു എൻഎഡിയിൽ നിന്നു 2.4967ഹെക്ടർ ഭൂമിയാണ് വിട്ടുകിട്ടേണ്ടത്. ഭൂമി അനുവദിച്ചു രാഷ്ട്രപതിയുടെ ഉത്തരവ് കഴിഞ്ഞ മാർച്ചിൽ ഇറങ്ങിയിരുന്നു. ഭൂമിവിലയായി 23.06 കോടി രൂപ സർക്കാർ എൻഎഡിക്കു നൽകും. ഈ തുകയും സർക്കാർ ഉടൻ അനുവദിക്കുമെന്നു മന്ത്രി പറഞ്ഞു. ഭൂമി ലഭ്യമാക്കുന്നതിനു പകരമായി എച്ച്എംടി –എൻഎഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർ നിർമിക്കാനും കരാറുണ്ട്. മന്ത്രി പി.രാജീവിന്റെ നിരന്തര ഇടപെടലാണ് എൻഎഡി ഭൂമിയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കിയത്.