കൊച്ചി ∙ ലോകത്തിലെ ഏറ്റവും എളിയ ആളാണു താനെന്നു സ്വയം വിശ്വസിച്ചിരുന്ന വ്യക്തി ആയിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ലോകത്തിലെ ഏറ്റവും എളിയ ആളാണു താനെന്നു സ്വയം വിശ്വസിച്ചിരുന്ന വ്യക്തി ആയിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗ്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും ആദരവും സ്‌നേഹവുമാണു തങ്ങൾക്ക് ഉണ്ടായിരുന്നത്. ആ സ്‌നേഹാദരം പതിന്മടങ്ങായി ജനം തിരിച്ചു നൽകുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ മരണ ദിവസം കണ്ടത്. മലപ്പുറം ജില്ല തന്നെ സ്തംഭിക്കുമെന്ന അവസ്ഥ വന്നപ്പോഴാണു നേരത്തെ കബറടക്കാൻ നിർബന്ധിതരായത്. 

പാണക്കാട്ടേക്ക് ഒഴുകിയെത്തിയ ജനം അദ്ദേഹത്തോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ഉത്തമ സാക്ഷ്യമായിരുന്നു. സംസ്ഥാനത്തെ മുഴുവൻ സമുദായങ്ങൾക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു ഹൈദരലി തങ്ങൾ. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിൽ ഐക്യവും സന്തോഷവും സൗഹൃദവും വളർത്താൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്കു കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.

ADVERTISEMENT

ജില്ലാ ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, ജസ്റ്റിസ് എം.രാമചന്ദ്രൻ, ഹൈബി ഈഡൻ എംപി, അനൂപ് ജേക്കബ് എംഎൽഎ, മേയർ എം.അനിൽകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസ്, ഫ്രാൻസിസ് ജോർജ്, വി.വി.ജോഷി, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി, മെക്ക സെക്രട്ടറി എൻ.കെ.അലി, കെഎൻഎം ഉപാധ്യക്ഷൻ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എസ്എൻഡിപി കണയന്നൂർ താലൂക്ക് പ്രസിഡന്റ് എൽ. ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.