കൊച്ചി ∙ രാജ്യത്തിന്റെ അഭിമാനമായ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി (ഐഎസി–1) ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്കു സ്വന്തം. നിർമാതാക്കളായ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) ഇന്നലെ ഔദ്യോഗികമായി വിമാനവാഹിനി നാവികസേനയ്ക്കു കൈമാറി. നാവികസേനയ്ക്കു വേണ്ടി വിക്രാന്തിന്റെ ക്യാപ്റ്റനും കമാൻഡിങ് ഓഫിസറുമായ കമ്മഡോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ രാജ്യത്തിന്റെ അഭിമാനമായ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി (ഐഎസി–1) ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്കു സ്വന്തം. നിർമാതാക്കളായ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് (സിഎസ്എൽ) ഇന്നലെ ഔദ്യോഗികമായി വിമാനവാഹിനി നാവികസേനയ്ക്കു കൈമാറി. നാവികസേനയ്ക്കു വേണ്ടി വിക്രാന്തിന്റെ ക്യാപ്റ്റനും കമാൻഡിങ് ഓഫിസറുമായ കമ്മഡോർ വിദ്യാധർ ഹാർകെ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരിൽ നിന്നു കപ്പലിന്റെ സ്വീകരണ പത്രികയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഒപ്പിട്ടു സ്വീകരിച്ചു.

നാവികസേനയിലെയും കൊച്ചിൻ കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ കൈമാറ്റച്ചടങ്ങ്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു വിമാനവാഹിനി രാജ്യത്തിനു സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം എത്തുമെന്നതു കണക്കിലെടുത്താണു കൈമാറ്റച്ചടങ്ങു ലളിതമായി നടത്താൻ തീരുമാനിച്ചതെന്നാണു വിവരം.കപ്പലിന്റെ സമുദ്രപരീക്ഷണ യാത്രകൾ വിജയകരമായതിനു പിന്നാലെ അറ്റകുറ്റപ്പണികളും അവസാനവട്ട മിനുക്കുപണികളും പൂർത്തിയാക്കിയാണ് ഔദ്യോഗിക കൈമാറ്റം നടത്തിയത്.

ADVERTISEMENT

2020 നവംബറിൽ ബേസിൻ ട്രയൽസും 2021 ഓഗസ്റ്റിൽ ആദ്യ സമുദ്രപരീക്ഷണവും പൂർത്തിയാക്കിയ വിമാനവാഹിനിയുടെ വിജയകരമായ അവസാന സമുദ്രപരീക്ഷണം ഈ മാസം ആദ്യമായിരുന്നു. പ്രൊപ്പല്ലറുകളുൾപ്പെടെ കപ്പലിലെ യന്ത്രഭാഗങ്ങൾ, ഊർജോൽപാദന സംവിധാനങ്ങൾ, ദിശാനിർണയ– ആശയവിനിമയോപാധികൾ തുടങ്ങിയവയെല്ലാം വിവിധ സാഹചര്യങ്ങളിൽ പൂർണമായി പ്രവർത്തിപ്പിച്ചും നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കിയുമാണു നാവികസേനയും സിഎസ്എല്ലും അവസാന സമുദ്ര പരീക്ഷണം പൂർത്തിയാക്കിയത്.

ഒരു വർഷം മുൻപുള്ള ആദ്യ സമുദ്ര പരീക്ഷണ യാത്രയിൽത്തന്നെ വിമാനവാഹിനിയിൽ 25 തവണ ഹെലികോപ്റ്റർ ഇറക്കിയും പറന്നുയർന്നുമുള്ള പരീക്ഷണം വിജയകരമായി നടത്താനായതും പരമാവധി വേഗമായ 28 നോട്സ് (മണിക്കൂറിൽ 52 കിലോമീറ്റർ) കൈവരിക്കാനായതും തുടർനിർമാണത്തിന് ഉത്തേജനമായെന്നാണു വിലയിരുത്തൽ. ലോകത്തെ മുൻനിര യുദ്ധക്കപ്പൽ നിർമാതാക്കൾക്കു പോലും ഇത്തരമൊരു വിജയം അവകാശപ്പെടാനില്ലെന്നതു കൊച്ചി കപ്പൽശാലയ്ക്ക് അഭിമാനമാണ്. 1971 ഇന്ത്യാ–പാക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണു പുതിയ വിമാനവാഹിനിക്കും ലഭിക്കുക.

ADVERTISEMENT

നിലവിൽ നാവികസേന ഇൻഡിജ്നസ് എയർ ക്രാഫ്റ്റ് കാരിയർ–1(ഐഎസി–1) എന്നു വിശേഷിപ്പിക്കുന്ന കപ്പൽ കമ്മിഷൻ ചെയ്യുന്നതോടെ ഐഎൻഎസ് വിക്രാന്ത് എന്നതു വിമാനവാഹിനിയുടെ ഔദ്യോഗിക നാമമാകും. കമ്മഡോർമാരായ വിവേക് ഥാപ്പർ, സമീർ അഗർവാൾ, ഇഷാൻ ടാൻഡൻ, വി.ഗണപതി, സിഎസ്എൽ ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്കർ, ഫിനാൻസ് ഡയറക്ടർ വി.ജെ.ജോസ്, ഓപ്പറേഷൻസ് ഡയറക്ടർ കെ.എൻ.ശ്രീജിത്, സിഎംഡിയുടെ ഉപദേശകൻ എൻ.വി.സുരേഷ് ബാബു എന്നിവർ കൈമാറ്റച്ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT