ഉശിരൻ സ്ത്രീ പ്രഖ്യാപനം, ദർബാർ ഹാൾ ഗ്രൗണ്ടിൽ വനിതാ സംഗമം; രാത്രി ഞങ്ങളുടേതുമാണ്
കൊച്ചി ∙ രാത്രികൾ സ്ത്രീകളുടേതു കൂടിയാണെന്നു പ്രഖ്യാപിച്ചു ദർബാർ ഹാൾ ഗ്രൗണ്ടിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു വനിത സംഗമം നടത്തിയത്. നൂറു കണക്കിനു വനിതകൾ അണിനിരന്ന സംഗമത്തിൽ രാത്രികൾ തങ്ങളുടേതു കൂടിയാണെന്ന പ്രമേയം

കൊച്ചി ∙ രാത്രികൾ സ്ത്രീകളുടേതു കൂടിയാണെന്നു പ്രഖ്യാപിച്ചു ദർബാർ ഹാൾ ഗ്രൗണ്ടിൽ വനിതാ സംഗമം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു വനിത സംഗമം നടത്തിയത്.നൂറു കണക്കിനു വനിതകൾ അണിനിരന്ന സംഗമത്തിൽ രാത്രികൾ തങ്ങളുടേതു കൂടിയാണെന്ന പ്രമേയം അവതരിപ്പിച്ചു.
മെഴുകുതിരി കൊളുത്തി വച്ച വിളക്കുകൾ ആകാശത്തേക്കു പറത്തിവിട്ടു സംഗമം പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചു.ജസ്റ്റിസുമാരായ സോഫി തോമസ്, മേരി ജോസഫ്, സി.എസ്. സുധ, ശോഭ അന്നമ്മ ഈപ്പൻ, കലക്ടർ ഡോ. രേണുരാജ് തുടങ്ങിയവർ വനിത സംഗമത്തിൽ പങ്കാളികളായി.
പ്രായപൂർത്തിയായ സ്ത്രീകളുടെ രാത്രി സഞ്ചാരത്തിനു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു സംരക്ഷണമല്ല, അടിച്ചമർത്തലാണെന്നും മാറേണ്ടതു തങ്ങളുടെ വസ്ത്രങ്ങളല്ല, സമൂഹത്തിന്റെ സമീപനമാണെന്നും സംഗമം പ്രഖ്യാപിച്ചു.രാത്രിയിൽ പൊതു ഇടങ്ങളിൽ സ്ത്രീകൾക്കു കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും രാത്രി പട്രോളിങ് ഉൾപ്പെടെ ശക്തമാക്കണമെന്നും സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. നാടൻപാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടികൾ എന്നിവയും നടന്നു.