കൊച്ചിൻ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവലിന് സമാപനം
കളമശ്ശേരി ∙ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച കൊച്ചിൻ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ (സിഎഫ്എഫ്) സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 70 ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അവസാന ദിവസം നടന്ന ഫിലിം ക്വിസിൽ അറുപതോളം വിദ്യാർഥികൾ മാറ്റുരച്ചു. പ്രശസ്ത സംവിധായകരായ ജിയോ ബേബി,

കളമശ്ശേരി ∙ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച കൊച്ചിൻ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ (സിഎഫ്എഫ്) സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 70 ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അവസാന ദിവസം നടന്ന ഫിലിം ക്വിസിൽ അറുപതോളം വിദ്യാർഥികൾ മാറ്റുരച്ചു.
പ്രശസ്ത സംവിധായകരായ ജിയോ ബേബി, ഫാന്റം പ്രവീൺ എന്നിവർ ജൂറി അംഗങ്ങളായ ചലച്ചിത്ര മേളയിൽ 'നൈറ്റ് കാൾ' മികച്ച ഹ്രസ്വ ചലചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 'വീട്ടിലേക്ക്', 'ദി ആൽഫ' എന്നീ ഹ്രസ്വ ചിത്രങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വാട്ട്സ് ദി പ്രൈസ് എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമർശം നേടി. ചലച്ചിത്ര മേളയിൽ സോനു. ടി.പി (നൈറ്റ് കാൾ) മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ പ്രശസ്ത സംവിധായാകൻ ആഷിക് അബു മുഖ്യാതിഥിയായിരുന്നു. സംഗീതജ്ഞൻ സുധീപ് പാലനാട് അവതരിപ്പിച്ച സംഗീത നിശയും മെഹഫിൽ ഈ സമാ അവതരിപ്പിച്ച സൂഫി നിശയും അരങ്ങേറി.