മരട് ∙ തെരുവിൽ വളർന്ന മൂന്നു വയസ്സുകാരായ ഷാംസണും മസ്താനും ആദ്യമായി അങ്കണവാടി കാണുന്ന അങ്കലാപ്പൊന്നും ഉണ്ടായില്ല. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരുന്നു അവർ. കൊച്ചി ബൈപാസിൽ മരട് വികാസ് നഗറിനു സമീപം തമ്പടിച്ച ആന്ധ്ര സ്വദേശികളായ കുട്ടനെയ്ത്തുകാരുടെ മക്കളാണ് ഇരുവരും. മരട് നഗരസഭ 14–ാം വാർഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ തെരുവിൽ വളർന്ന മൂന്നു വയസ്സുകാരായ ഷാംസണും മസ്താനും ആദ്യമായി അങ്കണവാടി കാണുന്ന അങ്കലാപ്പൊന്നും ഉണ്ടായില്ല. പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലായിരുന്നു അവർ. കൊച്ചി ബൈപാസിൽ മരട് വികാസ് നഗറിനു സമീപം തമ്പടിച്ച ആന്ധ്ര സ്വദേശികളായ കുട്ടനെയ്ത്തുകാരുടെ മക്കളാണ് ഇരുവരും. മരട് നഗരസഭ 14–ാം വാർഡിലെ 29–ാം നമ്പർ അങ്കണവാടിയിലാണ് (കടമാട്ട്) ഇരുവരും ചേർന്നത്. 

ആന്ധ്ര നെല്ലൂർ ജില്ലയിലെ 15 കുടുംബങ്ങളാണ് വർഷങ്ങളായി പാതയോരത്തു തമ്പടിച്ചു പനമ്പു കൊണ്ട് കുട്ടയും വട്ടിയും ചൂലും മറ്റും നിർമിച്ചു കഴിയുന്നത്. കൗൺസിലർ സി.വി.സന്തോഷ് മുൻകൈ എടുത്താണ് തെരുവിന്റെ മക്കളെ അങ്കണവാടിയിൽ ചേർത്തത്. 

ADVERTISEMENT

നഗരസഭാതല ഉദ്ഘാടനം 9–ാം ഡിവിഷനിൽ നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. ജോർജ് ആശാരിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. 41 അങ്കണവാടികളാണ് മരടിൽ ഉള്ളത്. പ്രവേശനോത്സവം ഡിവിഷൻ കൗൺസിലർമാർ ഉദ്ഘാടനം ചെയ്തു. എല്ലാ അങ്കണവാടികളിലേക്കുമാവശ്യമായ മധുരം ഇക്കുറി നഗരസഭ നൽകി.