രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്
കൊച്ചി ∙ എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ, സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്ത് റെയിൽവേ സ്റ്റേഷനിലൂടെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് സമയക്രമം പാലിക്കുന്നില്ലെന്നു പരാതി. വേണാടിന് എത്തി എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി തേവര, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്കു ജോലിക്കു

കൊച്ചി ∙ എറണാകുളം ജംക്‌ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ പേരിൽ, സൗത്ത് സ്റ്റേഷൻ ഒഴിവാക്കി നോർത്ത് റെയിൽവേ സ്റ്റേഷനിലൂടെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് സമയക്രമം പാലിക്കുന്നില്ലെന്നു പരാതി. വേണാടിന് എത്തി എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി തേവര, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്കു ജോലിക്കു പോകുന്നവരാണു വലയുന്നത്.
രാവിലെ നോർത്തിൽ ഇറങ്ങിയ ശേഷം പത്മ വഴി എംജി റോഡിലൂടെയുള്ള ബസ് കിട്ടാൻ അരമണിക്കൂറോളം യാത്രക്കാർ കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, തേവര ഭാഗങ്ങളിലേക്കു പോകണമെങ്കിൽ മെട്രോ ട്രെയിനിനെ ആശ്രയിക്കണം. എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു രാവിലെ വേണാടിന്റെ വൈകിയോട്ടം. 9.50നു ടൗൺ സ്റ്റേഷനിൽ എത്തേണ്ട വേണാട് പലപ്പോഴും 10നു ശേഷമാണ് എത്തുന്നത്. രാവിലെ 9.45നു വേണാട് നോർത്തിൽ എത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണു വൈകിയോട്ടം.