ആലുവത്തോട്: ശുചീകരണം ആരംഭിച്ചു
നെടുമ്പാശേരി ∙ പാറക്കടവ് പഞ്ചായത്തിലെ ആലുവത്തോടിന്റെ ശുചീകരണം ആരംഭിച്ചു. തോട് വൃത്തിയാക്കാത്തതിനാൽ മഴക്കാലത്തിന്റെ ആരംഭ ദിവസങ്ങളിൽ തന്നെ പ്രദേശം വെള്ളക്കെട്ടിലായിരുന്നു. പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ 12, 13 വാർഡുകളിലൂടെ ഒഴുകുന്നതാണ് ആലുവത്തോട്. മഴയിൽ ആലുവത്തോടിന്റെ

നെടുമ്പാശേരി ∙ പാറക്കടവ് പഞ്ചായത്തിലെ ആലുവത്തോടിന്റെ ശുചീകരണം ആരംഭിച്ചു. തോട് വൃത്തിയാക്കാത്തതിനാൽ മഴക്കാലത്തിന്റെ ആരംഭ ദിവസങ്ങളിൽ തന്നെ പ്രദേശം വെള്ളക്കെട്ടിലായിരുന്നു. പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ 12, 13 വാർഡുകളിലൂടെ ഒഴുകുന്നതാണ് ആലുവത്തോട്. മഴയിൽ ആലുവത്തോടിന്റെ ഇരുകരകളിലുമായി താമസിക്കുന്ന വിവിധ പട്ടികജാതി കോളനികളിലെ താമസക്കാർ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. വാർഡ് 13ലെ വലിയകുളം പാടശേഖരത്തിൽ നിന്ന് ആലുവത്തോട് വഴി ചാലക്കുടി പുഴയിലേക്കുള്ള നീരൊഴുക്ക് തടസപ്പെട്ടതിനാലാണ് പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളായ ഇവിടെ വെള്ളപ്പൊക്ക ഭീഷണിയുണ്ടാകാൻ കാരണം.
പഞ്ചായത്തിൽ മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ കാര്യമായി നടന്നിരുന്നില്ല.
വാർഡ് 12ലെ പട്ടികജാതി കോളനികളായ ഐനിക്കത്താഴം, തിടുക്കേലി, മണക്കുന്ന്, മൊതക്കാട്, ഇരുമ്പങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെയും 13ലെ തേമാലി, തറമൂല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളും കാർഷിക വിളകളും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. പൂർണമായി ചണ്ടിയും പാലയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച ആലുവത്തോട് യഥാസമയം വൃത്തിയാക്കാത്തത് ജനപ്രതിനിധികളുടെ നിസംഗതയായി ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി ക്ഷേമ സമിതി പാറക്കടവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി.രതീഷ് മുഖ്യമന്ത്രിക്കും ജില്ലാ ഭരണകൂടത്തിനും നൽകിയ നിവേദനത്തെ തുടർന്ന് ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതി പ്രകാരം തോട് വൃത്തിയാക്കുന്നതിന് 3 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.