പെരുമ്പാവൂർ ∙ സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കൾക്കു വീടുകളിൽ എത്തിച്ചു നൽകുന്നതിനു സഹകരണ ബാങ്കുകൾ നിയമിച്ച താൽക്കാലിക കലക്‌ഷൻ ഏജന്റുമാർക്ക് 16 മാസമായി വേതനമില്ല. ഒരു വീട്ടിൽ പെൻഷൻ എത്തിച്ചു നൽകുന്നതിന് സർക്കാർ 50 രൂപയാണ് ബാങ്കിനു നൽകുന്നത്. ഇതിൽ 40 രൂപ കലക്‌ഷൻ ഏജന്റിനും 10 രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙  സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ  ഗുണഭോക്താക്കൾക്കു വീടുകളിൽ എത്തിച്ചു നൽകുന്നതിനു സഹകരണ ബാങ്കുകൾ നിയമിച്ച താൽക്കാലിക കലക്‌ഷൻ ഏജന്റുമാർക്ക് 16 മാസമായി വേതനമില്ല. ഒരു വീട്ടിൽ പെൻഷൻ എത്തിച്ചു നൽകുന്നതിന് സർക്കാർ  50 രൂപയാണ് ബാങ്കിനു നൽകുന്നത്. ഇതിൽ 40 രൂപ കലക്‌ഷൻ ഏജന്റിനും 10 രൂപ ബാങ്കിനുമാണ്.  2021 ഒക്ടോബർ വരെയുള്ള വേതനം ലഭിച്ചു.  

2021 നവംബർ മുതൽ അവസാനമായി പെൻ‌ഷൻ നൽകിയ 2023 ഫെബ്രുവരി വരെയുള്ള വേതനമാണു ലഭിക്കാത്തത്. ഇതിനിടെ വേതനം തുക 30 രൂപയായി കുറച്ച്  (കലക്‌ഷൻ ഏജന്റിന് 25 രൂപയും ബാങ്കിന്റെ സ്റ്റേഷനറി ചെലവുകൾക്ക് 5 രൂപയും) സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. കുറച്ച വേതനത്തിന്  2021 നവംബർ മുതലുള്ള മുൻകാല പ്രാബല്യം ഉള്ളതായി സർക്കുലറിൽ പറയുന്നു. വേതനം 30 രൂപയായി കുറയ്ക്കുന്നത് അംഗീകരിക്കാമെങ്കിലും മുൻകാല പ്രാബല്യം നൽകുന്നത് വൻ തിരിച്ചടിയാണെന്ന് ഏജന്റുമാർ പറയുന്നു.

ADVERTISEMENT

കോവിഡ് കാലത്ത് ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ നൽകിയ 1000 രൂപ ധനസഹായവും ഓരോ വീടുകളിലും എത്തിച്ചതു സഹകരണ ബാങ്കുകളിലെ കലക്‌ഷൻ  ഏജന്റുമാരാണ്. പെൻഷൻ വിതരണം ചെയ്യുന്നതിന് അനുവദിച്ച വേതനം റേഷൻ കാർഡ് ഒന്നിന് എന്ന നിരക്കിൽ നൽകുമെന്നും സർക്കാർ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇതും ലഭിച്ചിട്ടില്ല. മുൻകാല പ്രാബല്യം ഒഴിവാക്കണമെന്നും തുക 50 രൂപയായി നിലനിർത്തണമെന്നും ഏജന്റുമാർ ആവശ്യപ്പെട്ടു.