കൊച്ചി ∙ ഓണാഘോഷങ്ങൾക്ക് വിസ്മയകാഴ്ചകൾ സമ്മാനിച്ച് റാംബോ സർക്കസ് കൊച്ചിയിൽ ആഗസ്റ്റ് 25 മുതൽ 31 വരെ. ഇതാദ്യമായി എയർ കണ്ടീഷൻഡ് ഓഡിറ്റോറിയത്തിൽ സർക്കസ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇത്തവണ റാംബോ സർക്കസ് കൊച്ചിയിൽ എത്തുന്നത്. കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന സർക്കസിനുള്ള ടിക്കറ്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഓണാഘോഷങ്ങൾക്ക് വിസ്മയകാഴ്ചകൾ സമ്മാനിച്ച് റാംബോ സർക്കസ് കൊച്ചിയിൽ ആഗസ്റ്റ് 25 മുതൽ 31 വരെ. ഇതാദ്യമായി എയർ കണ്ടീഷൻഡ് ഓഡിറ്റോറിയത്തിൽ സർക്കസ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമായാണ് ഇത്തവണ റാംബോ സർക്കസ് കൊച്ചിയിൽ എത്തുന്നത്. കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന സർക്കസിനുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭിക്കും. ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് റാംബോ സംഘം കൊച്ചിയിലെത്തുന്നത്.

കോവിഡ് കാലത്ത് ഓൺലൈൻ സർക്കസ് ഷോയിലൂടെയും സ്‌കൂൾ വിദ്യാർഥികൾക്കായി സൂം, ടീൻസ്, യോ റ്റിയൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും റാംബോ പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. അത്ഭുതമുളവാക്കുന്ന പ്രകടനങ്ങളുമായാണ് റാംബോ കൊച്ചിയിൽ എത്തുന്നത്. ബബിൾ ഷോ, സ്‌കേറ്റിങ്, ഹ്യുമൻ സ്ലിങ്കി, സ്വോഡ് ആക്റ്റ്, ക്യുബ് ജഗ്‌ലിങ്, റോല്ല ബൊല്ല, ഹുല ഹോപ് ആൻഡ് ഏരിയൽ റോപ് തുടങ്ങി 120 മിനിറ്റ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന പ്രകടനമായിരിക്കും റാംബോ കൊച്ചിയിൽ കാഴ്ച വെയ്ക്കുകയെന്ന് റാംബോ സർക്കസ് ഉടമ സുജിത് ദിലീപ് പറഞ്ഞു. 

ADVERTISEMENT

ദിവസേന നാല് ഷോ ഉണ്ടാകും. രാവിലെ 11, ഉച്ചയ്ക്ക് 1.30, വൈകിട്ട് 4.30 , രാത്രി 7.30. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ. ടിക്കറ്റ് നിരക്ക് 300, 400, 500 രൂപ.   

ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശിയായ പനച്ചമൂട്ടിൽ തോമസ് ദിലീപ് 1991 ജനുവരി 26 നാണു പൂനെയിൽ റാംബോ സർക്കസിനു രൂപം നൽകിയത്. സ്വന്തമായി നിർമ്മിച്ചെടുത്ത ഫയർ, വാട്ടർപ്രൂഫ് ഇറ്റാലിയൻ ടെന്റ്, രാജ്യാന്തര കലാകാരൻമാർ, ആദ്യ ഇൻഡോർ സർക്കസ് പ്രകടനം എന്നിവയാണ് റാംബോയുടെ പ്രത്യേകത. റാംബോയുടെ 235 അടി വ്യാസമുള്ള ടെന്റ് ആണ് ഏറ്റവും വലിയ മൂവബിൾ ടെന്റ്.