കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം

കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകനം ചെയ്യുമ്പോൾ ജില്ല പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി തന്നെ ചെയർമാനായ കൊച്ചി സ്മാർട് സിറ്റി ഉൾപ്പെടെ ഇനിയും മുന്നോട്ടുപോകാനുള്ള ഒട്ടേറെ പദ്ധതികൾ. മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ സ്പെഷൽറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത് അർബുദ ചികിത്സ കാത്തിരിക്കുന്ന രോഗികൾക്ക് അൽപം ആശ്വാസമാകും. എങ്കിലും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ യഥാർഥ ഗുണം ലഭിക്കൂ.

കൊച്ചി സ്മാർട് സിറ്റി
ദുബായ് കമ്പനി ടീകോമുമായി സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ സ്മാർട് സിറ്റി 2011ൽ കരാറായതാണ്. 10 വർഷത്തിനകം 90,000 പേർക്കു തൊഴിൽ, 62 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി കെട്ടിടങ്ങൾ എന്നിവ പ്രധാന നിബന്ധനകൾ. 12 വർഷം കഴിഞ്ഞിട്ടും തൊഴിലവസരം 5,000 വരെ മാത്രം. വൻകിട ഐടി ടവറുകളുടെ പണി നടക്കുന്നുണ്ട്. പക്ഷേ, ലക്ഷ്യങ്ങളുടെ അടുത്തെങ്ങും എത്തിയിട്ടില്ല.

കൊച്ചി സ്മാർട് സിറ്റി
ADVERTISEMENT

കൊച്ചിൻ കാൻസർ സെന്റർ
കളമശേരിയിലെ കൊച്ചിൻ കാൻസർ ആൻഡ് റിസർച് സെന്റർ മധ്യ കേരളത്തിലെ മുഴുവൻ കാൻസർ രോഗികൾക്കും ആശ്വാസമാകേണ്ടതാണ്. പണി പൂർത്തിയാകുമ്പോൾ 350 കിടക്കകളുള്ള ആശുപത്രിയിൽ 1,200 തസ്തികകൾ വേണം. 2 വർഷം തസ്തികകളുടെ പട്ടിക സർക്കാരിനു സമർപ്പിച്ചിട്ടും നടപടികളില്ല.

കൊച്ചിൻ കാൻസർ സെന്റർ

ഗ്രീൻഫീൽഡ് ഹൈവേ
വൈറ്റില, കളമശേരി, ആലുവ എന്നിവിടങ്ങളിലെ തിരക്കു കുറയ്ക്കാൻ സാധിക്കുന്ന പദ്ധതി. അലൈൻമെന്റ് സംബന്ധിച്ചു ധാരണയായെന്നു മാത്രം. എന്നാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പ്രധാന ജോലികളെല്ലാം ബാക്കിയാണ്.

ഗ്രീൻഫീൽഡ് ഹൈവേ

അരൂർ– ഇടപ്പള്ളി
നിലവിലുള്ള ദേശീയ പാതയ്ക്കു മുകളിലൂടെ പോകുന്ന നീണ്ട മേൽപാത ഗതാഗതക്കുരുക്കു പരിഹരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ്. ദേശീയ പാത അതോറിറ്റിയുടെ ചുമതലയിലുള്ള പദ്ധതി ഇപ്പോഴും ആലോചനാ ഘട്ടത്തിലാണ്.

മൂലമ്പിള്ളി –ചാത്തനാട് പാത
പറവൂരിൽ നിന്നു കൊച്ചി നഗരത്തിലേക്കുള്ള യാത്ര 18 കിലോമീറ്റർ കുറയ്ക്കുന്ന പദ്ധതി. 3 പാലങ്ങൾ വേണം. അതിൽ മൂലമ്പിള്ളി– പിഴല പാലം തീർന്നു. അപ്രോച്ച് റോഡ് ഇല്ല. കടമക്കുടി– ചാത്തനാട് പാലം പണി നടക്കുന്നു. പിഴല– കടമക്കുടി പാലം ഒന്നുമായിട്ടില്ല. 15 വർഷമായി പദ്ധതി ഇഴയുകയാണ്.

മൂലമ്പിള്ളി– പിഴല പാലം
ADVERTISEMENT

മൊബിലിറ്റി ഹബ്
മെട്രോയും വാട്ടർ മെട്രോയും ദീർഘദൂര ബസുകളുടെയും ലോക്കൽ ബസുകളുടെയും ടെർമിനലും റോഡ് സൗകര്യവും എല്ലാം ചേർന്നതാണു വൈറ്റില മൊബിലിറ്റി ഹബ് പദ്ധതി. 27 ഏക്കർ സ്ഥലം ഇവിടെ ലഭ്യമാണ്. 13 വർഷമായിട്ടും രണ്ടാം ഘട്ട നിർമാണ ജോലികൾ തുടങ്ങിയിട്ടില്ല.

മൊബിലിറ്റി ഹബ്

മുസിരിസ് ടൂറിസം
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾക്കു പ്രയോജനപ്പെടുന്ന ഈ ടൂറിസം പദ്ധതി യുനെസ്കോയുടെ പൈതൃക പദ്ധതികളിൽ ഉൾപ്പെട്ടിട്ടു പോലും പുരോഗതിയില്ല. മുസിരിസ് പദ്ധതി കാണാനെത്തുന്ന വിനോദ സഞ്ചാരികളും കുറഞ്ഞു.

മുസിരിസ് ടൂറിസം

ബൈപാസുകൾ
മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ ബൈപാസ് പദ്ധതികൾ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്.

ഗിഫ്റ്റ് സിറ്റി
അയ്യമ്പുഴയിൽ നടപ്പാക്കുന്ന കിഫ്ബി പദ്ധതിയായ ഗിഫ്റ്റ് സിറ്റിക്കായി 850 കോടി രൂപ ലഭിച്ചാലേ സ്ഥലമേറ്റെടുക്കാനുള്ള അടുത്ത വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. 10 വർഷത്തിൽ 1.2 ലക്ഷം പേർക്കു തൊഴിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.

ADVERTISEMENT

തങ്കളം– കാക്കനാട്
കോതമംഗലത്തു നിന്നു ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്ര അരമണിക്കൂറായി കുറയ്ക്കുന്ന പദ്ധതി എങ്ങുമെത്തിയില്ല. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിമീ ദൂരം മാത്രമാണ് ഏറ്റെടുത്തു നിർമിക്കാനായത്.

ചേലാട് സ്റ്റേഡിയം
കോതമംഗലത്തിന്റെ കായിക മുന്നേറ്റത്തിന് ഊർജമാകുമെന്നു പ്രതീക്ഷിച്ച ചേലാട് സ്റ്റേഡിയത്തിന്റെ നിർമാണവും പ്രതിസന്ധിയിലാണ്. നിർമാണത്തിനു കരാറുകാരെ കിട്ടാത്തതാണു പ്രശ്നം.

പറവൂർ അനക്സ്
പറവൂരിൽ മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണത്തിനു റവന്യു, ധന വകുപ്പിന്റെ ഇടപെടൽ ആവശ്യം. 15 കോടി രൂപയുടെ പദ്ധതി 2023–24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗോശ്രീ ബസുകൾ
2004 ജൂണിൽ ഗോശ്രീ പാലങ്ങൾ തുറന്നതു മുതൽ ഗോശ്രീ ബസുകളുടെ നഗര പ്രവേശനത്തിനു കാത്തിരിക്കാൻ തുടങ്ങിയതാണ്. ഗോശ്രീ പാലത്തിൽ ഗതാഗതത്തിരക്കു വർധിച്ചതോടെ സമാന്തര പാലങ്ങൾക്കു വേണ്ടിയുള്ള ആവശ്യവും ശക്തമാണ്.

ഗോശ്രീ പാലം

സീപോർട്– എയർപോർട്
ദേശീയപാതയ്ക്കു സമാന്തരമായി കൊച്ചി തുറമുഖത്തെയും രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ്. കളമശേരി എച്ച്എംടി വരെയുള്ള ആദ്യ ഘട്ടം പൂർത്തിയായി 2 ദശകം കഴിഞ്ഞു. 2015ൽ തുടങ്ങിയ രണ്ടാം ഘട്ട നിർമാണം എങ്ങുമെത്തിയിട്ടില്ല.

സിറ്റി ഗ്യാസ് പദ്ധതി
2015ൽ കേരളത്തിൽ ആദ്യമായി കളമശേരിയിൽ കണക്‌ഷൻ നൽകിത്തുടങ്ങിയ പദ്ധതി. പക്ഷേ, കളമശേരി നഗരസഭയിലെ മുഴുവൻ വീടുകൾക്കു പോലും കണക്‌ഷൻ നൽകിക്കഴിഞ്ഞിട്ടില്ല.

കൊച്ചി കുടിവെള്ള പദ്ധതി
കൊച്ചി നഗരത്തിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാൻ ആവിഷ്കരിച്ച 283 കോടി രൂപയുടെ പദ്ധതി. ഡിസൈനും മറ്റും തയാറാക്കിയെങ്കിലും ഒട്ടും മുന്നോട്ടു നീങ്ങിയിട്ടില്ല.

ടെട്രാപോഡ്
കടൽ കയറ്റം തടയാനുള്ള ടെട്രാപോഡ് നിർമാണത്തിനു കാത്തിരിക്കുകയാണു കണ്ണമാലി തീരം. പുത്തൻതോട് മുതൽ ചെറിയ കടവ് വരെയുള്ള 4.7 കിലോമീറ്റർ ഭാഗത്താണു നിർമാണം നടക്കേണ്ടത്.

ട്രക്ക് ടെർമിനൽ
കൊച്ചിയിലേക്കു ചരക്കുമായെത്തുന്ന ലോറികളും കണ്ടെയ്നർ ലോറികളും പാർക്ക് ചെയ്യുന്നതു വഴിയരികിലാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പോലുള്ള പദ്ധതികൾ തുടങ്ങിയിട്ടും ട്രക്ക് ടെർമിനൽ യാഥാർഥ്യമായില്ല.

പഴം, പച്ചക്കറി
കൂത്താട്ടുകുളം മുത്തോലപുരത്ത് 2015ൽ തറക്കല്ലിട്ട പഴം, പച്ചക്കറി സംസ്കരണ ശാലയുടെ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല.

English Summary: Kochi Smart City Development Plans Reviewed: Find Out What's in Store for the District