സമൃദ്ധി @ 2:17 ലക്ഷം ഊണിന്റെ നൻമ
കൊച്ചി ∙ നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ. സംസ്ഥാനത്ത്

കൊച്ചി ∙ നഗരത്തിന്റെ വിശപ്പു മാറ്റിയ കോർപറേഷന്റെ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന് 2 വയസ്സ്. ഇതുവരെ നൽകിയത് 17.04 ലക്ഷം ഊണ്. നോർത്ത് പരമാര റോഡിലെ കോർപറേഷന്റെ ഷീ ലോഡ്ജിനോടു ചേർന്ന് 2021 ഒക്ടോബർ ഏഴിന് 14 കുടുംബശ്രീ ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയ സമൃദ്ധിയിൽ ഇപ്പോൾ ജീവനക്കാർ 72 പേർ.
സംസ്ഥാനത്ത് ആയിരത്തിലേറെ ജനകീയ ഹോട്ടലുകൾ ഉണ്ടായിരുന്നതിൽ 10 രൂപയ്ക്ക് ഊണ് നൽകിയ ഏക ഹോട്ടലായിരുന്നു സമൃദ്ധി. മറ്റു ജനകീയ ഹോട്ടലുകളിൽ 20 രൂപയായിരുന്നു ഊണിന്റെ വില. സർക്കാർ സബ്സിഡി നിർത്തലാക്കിയതോടെ ഓഗസ്റ്റ് മുതൽ മറ്റു ജനകീയ ഹോട്ടലുകളിൽ ഊണിന്റെ വില 30 രൂപയായി; സമൃദ്ധിയിൽ 20 രൂപയും.
പ്രതിദിനം 3 നേരമായി അയ്യായിരത്തിലേറെ പേർക്കാണു ‘സമൃദ്ധി’ ഭക്ഷണം നൽകുന്നത്. കിച്ചൻ ഓർഡർ ടിക്കറ്റിങ് (കെഒടി) സംവിധാനത്തോടെയുള്ള ബില്ലിങ് സംവിധാനം, ബയോമെട്രിക് ഫെയ്സ് അറ്റൻഡൻസ് സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങൾ സമൃദ്ധിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്കു വിവിധ ഗ്രേഡുകളിലായി 18,000 രൂപ മുതൽ 30,000 രൂപ വരെ വേതനം ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ അടുക്കളയും സമൃദ്ധിയുടേതാണ്.
കിട്ടാനുണ്ട് 54 ലക്ഷം
കൊച്ചി കോർപറേഷന്റെ നേരിട്ടുള്ള സാമ്പത്തിക സഹായമില്ലാതെയാണു സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിന്റെ പ്രവർത്തനം. സംഘടനകളും വ്യക്തികളും നൽകുന്ന സംഭാവനകളും സ്ഥാപനങ്ങളുടെ സിഎസ്ആർ സഹായവും സമൃദ്ധിക്കു ലഭിക്കുന്നുണ്ട്. ഉച്ചയൂണിനുള്ള സബ്സിഡി ഇനത്തിൽ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശിക ഏകദേശം 54 ലക്ഷം രൂപയാണ്.
പ്രതിദിനം 3200 ഉച്ചയൂണുകളാണു സമൃദ്ധിയിൽ ചെലവാകുന്നത്. ഊണിന്റെ വില 10 രൂപ വർധിപ്പിച്ച് 20 രൂപയാക്കിയതോടെ വിൽപനയിൽ 20% കുറവുണ്ടായി. മീൻ ഉൾപ്പെടെ സ്പെഷൽ വിഭവങ്ങൾക്കു സബ്സിഡി ഇല്ലെങ്കിലും താരതമ്യേന കുറഞ്ഞ വിലയിലാണു ലഭ്യമാക്കുന്നത്. എങ്കിലും ഉച്ചയൂണ് കഴിക്കാനാണു കൂടുതൽ ആളുകളെത്തുന്നത്.