കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്ന തൊടുപുഴ കാളിയാർ സ്വദേശി കുമാരിയുടെ (53) മകൾ ദിവ്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രാവിലെ മുതൽ ബേൺസ് യൂണിറ്റിനു മുന്നിൽ കാത്തു നിന്നു. പക്ഷേ, ആ പ്രതീക്ഷകൾക്കു പൊള്ളലേറ്റിരുന്നു. വൈകിട്ടോടെ കുമാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ ചികിത്സയിലായിരുന്ന തൊടുപുഴ കാളിയാർ സ്വദേശി കുമാരിയുടെ (53) മകൾ ദിവ്യ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രാവിലെ മുതൽ ബേൺസ് യൂണിറ്റിനു മുന്നിൽ കാത്തു നിന്നു. പക്ഷേ, ആ പ്രതീക്ഷകൾക്കു പൊള്ളലേറ്റിരുന്നു. വൈകിട്ടോടെ കുമാരിയുടെ മരണവാർത്തയെത്തി. കാളിയാർ വഴിയാനിക്കൽ ഗ്രേസിയും (50) അയൽവാസി കുമാരിയും ഒരുമിച്ചാണു കൺവൻഷന് എത്തിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ കാത്തു നിൽക്കുന്നു.  ചികിത്സയിലുള്ള ഗ്രേസിയെ ഏറെ നേരം കാത്തിരുന്നിട്ടും കാണാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു ഭർത്താവ് കെ.പി. ഡോളിമോൻ വിതുമ്പി.

രണ്ടാം നിലയിലെ ബേൺസ് യൂണിറ്റിനു മുന്നിലും അത്യാഹിത വിഭാഗത്തിലും ബന്ധുക്കൾ പ്രതീക്ഷയോടെ നിന്നു. അവരിൽ പലരും കൺവൻഷനു വന്നവർ അല്ല. ബന്ധുക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞ് ഓടിയെത്തിയതാണ്. പലർക്കും അപകടത്തെ കുറിച്ചുള്ള കേട്ടറിവു മാത്രം. വാർത്തകളിൽ നിന്നാണു സംഭവം സ്ഫോടനമാണ് എന്നുപോലും ചിലർ അറിഞ്ഞത്. 12 വയസ്സുകാരി 95% പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്ന വിവരം ഏവരെയും നൊമ്പരപ്പെടുത്തി. ആലുവ രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിനു മുന്നിൽ ഒരു വയസ്സുള്ള കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ച് അമ്മൂമ്മ നിന്നു. സ്ഫോടനത്തെ തുടർന്നു കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചതായിരുന്നു. സ്ഫോടനം നടന്നതിനു പിന്നാലെ കുഞ്ഞിനെയും എടുത്തു കൊണ്ട് ഓടുന്നതിനിടയിൽ അവൻ താഴേക്കു വീണെങ്കിലും കാര്യമായ പരുക്കില്ല.  

ADVERTISEMENT

മെഡിക്കൽ കോളജിന്റെ സാമീപ്യം ആശ്വാസമായി
സ്ഫോടനം നടന്ന സാമ്ര കൺവൻഷൻ സെന്ററിന്റെ തൊട്ടടുത്താണു ഗവ. മെഡിക്കൽ കോളജ് ആശുപത്രി. അതുകൊണ്ടു തന്നെ പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നു പ്ലാസ്റ്റിക് സർജറി, അനസ്തീസിയ, ബേൺസ് യൂണിറ്റ് എന്നീ വിഭാഗങ്ങളിലെ പൊള്ളൽ ചികിത്സയിൽ വിദഗ്ധരായ 5 ഡോക്ടർമാർ ഉച്ചയോടെ കളമശേരി മെഡിക്കൽ കോളജിലെത്തി. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണു പരുക്കേറ്റവരിൽ ഏറെയും. അപകടത്തിൽ പരുക്കേറ്റു ചികിത്സയിലുള്ളവരുടെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു കൊണ്ടു പോയി.

‘വെടിമരുന്നിന്റെയും മാംസം കരിഞ്ഞതിന്റെയും മണം’
കളമശേരി ∙ രാവിലെ 9.20. കൺവൻഷൻ വേദിയിൽ വിഡിയോ ഗാനം പ്രദർശിപ്പിക്കുന്നു. 9.30ന് പ്രാർഥന. എല്ലാവരും കണ്ണുകളടച്ചു പ്രാർഥനയിലായിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഉഗ്ര സ്ഫോടന ശബ്ദം. കണ്ണു തുറക്കുന്നതിനിടയിൽ വീണ്ടും പൊട്ടിത്തെറി. തൊട്ടുമുന്നിൽ ഒരാൾ വസ്ത്രത്തിൽ തീപിടിച്ച് ഓടുന്നു. അദ്ദേഹം വസ്ത്രങ്ങൾ ഊരിയെറിഞ്ഞു. ഹാളിലാകെ പുക നിറഞ്ഞു. എല്ലായിടത്തും വെടിമരുന്നിന്റെയും മാംസം കരിഞ്ഞതിന്റെയും മണം– മഞ്ഞുമ്മൽ സ്വദേശി സാബു ജോസഫിന്റെ വാക്കുകളിൽ ഭയം വന്നു മൂടുന്നു. സാബുവും കുടുംബവും കൺവൻഷനിൽ 3 ദിവസവും പങ്കെടുത്തിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് അഞ്ചു നിരകൾക്കു പിന്നിലായിരുന്നു ഇരുന്നിരുന്നത്. എഴുന്നേറ്റ് ഒരു വിധം പുറത്തു കടന്നപ്പോൾ ഭാര്യയെയും മകളെയും കാണാനുണ്ടായിരുന്നില്ല. പുറത്ത് ഒരമ്മ ശ്വാസംമുട്ടി ബുദ്ധിമുട്ടുന്നു. അവരെ സഹായിച്ച ശേഷം ആശങ്കയോടെ തിരയുന്നതിനിടയിലാണു ഭാര്യയെയും മകളെയും കണ്ടെത്തിയത്.

English Summary:

Witness the trembling and pain; Relatives with the hope of waiting