ഇടിത്തീ, പ്രാർഥനയ്ക്കിടെ; വൻ ദുരന്തം ഒഴിവായതു സംഘാടകരുടെ മുൻകരുതൽ മൂലം
കൊച്ചി∙ കളമശേരിയിൽ സ്ഫോടന സ്ഥലത്തു വൻ ദുരന്തം ഒഴിവായതു സംഘാടകരുടെ മുൻകരുതൽ മൂലം. കൺവൻഷനിൽ പങ്കെടുത്തവർക്കു സംഘാടകർ നൽകിയ ദുരന്തനിവാരണ പരിശീലനമാണു തിക്കുംതിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കിയത്. യഹോവയുടെ സാക്ഷികളുടെ പരിപാടികൾ ആരംഭിക്കും മുൻപു പങ്കെടുക്കുന്നവരെയും വൊളന്റിയർമാരെയും കൃത്യമായി
കൊച്ചി∙ കളമശേരിയിൽ സ്ഫോടന സ്ഥലത്തു വൻ ദുരന്തം ഒഴിവായതു സംഘാടകരുടെ മുൻകരുതൽ മൂലം. കൺവൻഷനിൽ പങ്കെടുത്തവർക്കു സംഘാടകർ നൽകിയ ദുരന്തനിവാരണ പരിശീലനമാണു തിക്കുംതിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കിയത്. യഹോവയുടെ സാക്ഷികളുടെ പരിപാടികൾ ആരംഭിക്കും മുൻപു പങ്കെടുക്കുന്നവരെയും വൊളന്റിയർമാരെയും കൃത്യമായി
കൊച്ചി∙ കളമശേരിയിൽ സ്ഫോടന സ്ഥലത്തു വൻ ദുരന്തം ഒഴിവായതു സംഘാടകരുടെ മുൻകരുതൽ മൂലം. കൺവൻഷനിൽ പങ്കെടുത്തവർക്കു സംഘാടകർ നൽകിയ ദുരന്തനിവാരണ പരിശീലനമാണു തിക്കുംതിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കിയത്. യഹോവയുടെ സാക്ഷികളുടെ പരിപാടികൾ ആരംഭിക്കും മുൻപു പങ്കെടുക്കുന്നവരെയും വൊളന്റിയർമാരെയും കൃത്യമായി
കൊച്ചി∙ കളമശേരിയിൽ സ്ഫോടന സ്ഥലത്തു വൻ ദുരന്തം ഒഴിവായതു സംഘാടകരുടെ മുൻകരുതൽ മൂലം. കൺവൻഷനിൽ പങ്കെടുത്തവർക്കു സംഘാടകർ നൽകിയ ദുരന്തനിവാരണ പരിശീലനമാണു തിക്കുംതിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കിയത്. യഹോവയുടെ സാക്ഷികളുടെ പരിപാടികൾ ആരംഭിക്കും മുൻപു പങ്കെടുക്കുന്നവരെയും വൊളന്റിയർമാരെയും കൃത്യമായി ദുരന്തനിവാരണ മാർഗങ്ങൾ പരിചയപ്പെടുത്താറും പരിശീലിപ്പിക്കാറുമുണ്ട്. ഇന്നലെയും ഇതു നടത്തിയിരുന്നു.
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള മാർഗങ്ങളും എമർജൻസി വാതിലുകൾ ഉൾപ്പെടെ പുറത്തേക്കിറങ്ങാനുള്ള വഴികളും പങ്കെടുത്തവർക്കു മുന്നിൽ സംഘാടകർ വിശദീകരിച്ചിരുന്നു. മാത്രമല്ല, വൊളന്റിയർമാർക്ക് തീയണയ്ക്കാനുള്ള പരിശീലനവും ലഭിച്ചിരുന്നു. സ്ഫോടനം ഹാളിനുള്ളിലെ ചെറിയൊരു മേഖലയിൽ മാത്രം ഒതുങ്ങി നിന്നു. എന്നാൽ, ഹാളിലുണ്ടായിരുന്ന രണ്ടായിരത്തഞ്ഞൂറോളം പേർ ഭയപ്പെട്ടോടിയിരുന്നെങ്കിൽ തിക്കിലും തിരക്കിലും പെട്ട് വലിയ അപകടമുണ്ടായേനെ. പക്ഷേ, ആദ്യത്തെ സ്ഫോടനമുണ്ടായപ്പോൾ ഭൂരിഭാഗം പേരും പരിശീലനത്തിൽ ലഭിച്ച നിർദേശപ്രകാരം പുറത്തേക്കു സമാധാനപരമായി പെട്ടെന്നു തന്നെ ഓടിയിറങ്ങി.
ബഹളത്തിനിടെ കുട്ടികളുൾപ്പെടെ ഒട്ടേറെപ്പേർ കൂട്ടം തെറ്റി ചിതറിപ്പോയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ തൊട്ടടുത്തുണ്ടായിരുന്നവരെ സഹായിക്കാനും മിക്കവരും മനസ്സുകാട്ടി. ശാരീരികബുദ്ധിമുട്ടുകളുണ്ടായിരുന്നവരെയും പ്രായമായവരെയും ഉടൻ പുറത്തെത്തിച്ചു. ഇതിനാൽ അധികം പേർ നിലത്തു വീഴാനും ചവിട്ടേൽക്കാനുമുള്ള സാഹചര്യം ഒഴിവായി. സ്ഫോടനം നടന്ന ഹാളിൽ നിന്നു 100 മീറ്റർ മാത്രം അകലെയാണ് എറണാകുളം ഗവ. മെഡിക്കൽ കോളജ് എന്നതും പരുക്കേറ്റവർക്ക് ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ ലഭിക്കാൻ സഹായകമായി. ഞായറാഴ്ചയായതിനാൽ ജീവനക്കാർ കുറവായിരുന്നുവെങ്കിലും സ്ഫോടനവിവരം പുറത്തെത്തിയ ഉടൻ ലീവിലുള്ളവരെയെല്ലാം മെഡിക്കൽ കോളജ് സൂപ്രണ്ട് തിരികെ വിളിച്ചു. തീപിടിച്ചാണു കൂടുതൽ പരുക്കെന്നു മനസ്സിലാക്കിയതോടെ ആശുപത്രിയിലെ ബേൺസ് യൂണിറ്റും ഉണർന്നു പ്രവർത്തിച്ചു.
ആശുപത്രികളിൽ നിയന്ത്രണം
കളമശേരി സ്ഫോടനത്തിൽ പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നവർക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ ആശുപത്രികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ രൂപീകരിച്ച 14 അംഗ മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരമാണു നടപടി. വൈകിട്ടു കളമശേരി ഗവ. മെഡിക്കൽ കോളജിൽ മന്ത്രിതലത്തിൽ ചർച്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തി. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, വീണാ ജോർജ്, വി.എൻ. വാസവൻ, ആന്റണി രാജു, പി. പ്രസാദ്, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു, കെ. കൃഷ്ണൻകുട്ടി, വി. അബ്ദുറഹ്മാൻ തുടങ്ങിയവർ ആശുപത്രിയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്തു സർവകക്ഷി യോഗം ചേരും.
കൺട്രോൾ റൂമിൽ ആശയക്കുഴപ്പം
സ്ഫോടനത്തെ തുടർന്ന് അധികൃതർ നൽകിയ കൺട്രോൾ റൂം ഫോൺ നമ്പർ ആശയക്കുഴപ്പം സൃഷ്ടിച്ചു. കലക്ടറേറ്റിലെ ഡിസാസ്റ്റർ കൺട്രോൾ റൂമിലെ ലാൻഡ് ഫോൺ നമ്പറാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ രാവിലെ മാധ്യമങ്ങൾക്കു നൽകിയത്. ഈ നമ്പർ ചില സമയങ്ങളിൽ പ്രവർത്തിക്കാതിരുന്നതിനാൽ വിവരങ്ങൾ ലഭ്യമായില്ല. പൊതു സ്ഥിതി ആരാഞ്ഞു കൊണ്ടുള്ള ഏതാനും കോളുകൾ മാത്രമേ ഇവിടെ ലഭിച്ചുള്ളൂവെന്ന് അധികൃതർ പറഞ്ഞു. പിന്നീട് ജില്ലാ മെഡിക്കൽ ഓഫിസിലെ ഫോൺ നമ്പർ പ്രസിദ്ധീകരിച്ചു കൺട്രാൾ റും അവിടേക്കു മാറ്റി. ഫോൺ: 0484 2360802, 7907642736.
സുരക്ഷാമേഖല, തെല്ലുമില്ല ജാഗ്രത
കളമശേരി ∙ കൊച്ചിയിലെ അതീവ സുരക്ഷാമേഖലയാണ് ഇന്നലെ സ്ഫോടനം നടന്ന സംറ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ സ്ഥിതിചെയ്യുന്ന കിൻഫ്ര ഹൈടെക് പാർക്കും സമീപപ്രദേശങ്ങളും. എന്നാൽ പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണങ്ങൾ ഇവിടെയില്ല. കൺവൻഷൻ സെന്ററിന്റെ തൊട്ടടുത്താണു പാചകവാതകം കൊണ്ടുപോകുന്ന നൂറിലേറെ ബുള്ളറ്റ് ടാങ്കർ ലോറികൾ രാപകൽ വ്യത്യാസമില്ലാതെ പാർക്ക് ചെയ്യുന്നത്. ഗെയിലിന്റെയും ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന്റെയും വാതക വിതരണ ശൃംഖലകളും ഇതിനു സമീപമാണ്. പ്രത്യേക സാമ്പത്തിക മേഖല, ഗവ. മെഡിക്കൽ കോളജ്, കാൻസർ റിസർച് സെന്റർ, ടെക്നോളജിക്കൽ ഇന്നവേഷൻ സെന്റർ എന്നിവയും ഇവിടെയാണുള്ളത്. പ്രതിരോധവകുപ്പിന്റെ ആയുധ സംഭരണ ഡിപ്പോയും ഇവിടെത്തന്നെ. ഈ മേഖല കേന്ദ്രീകരിച്ച് അഗ്നിരക്ഷാനിലയം സ്ഥാപിക്കണമെന്ന ആവശ്യം ദീർഘനാളായുള്ളതാണ്. രാത്രി ഈ പ്രദേശത്തെ റോഡുകളെല്ലാം ഇരുട്ടിലാണ്. എച്ച്എംടി ജംക്‌ഷൻ മുതൽ മണലിമുക്കുവരെ വഴിവിളക്കുകളില്ല.