നിന്നു തിരിയാൻ ഇടമില്ലാതെ വല്ലം കവല
പെരുമ്പാവൂർ ∙ വല്ലം കടവ്–പാറപ്പുറം പാലം തുറന്നതോടെ എംസി റോഡിലെ വല്ലം കവലയിലെ തിരക്ക് പരിഹരിക്കാൻ കവല വികസനത്തിനായി മുറവിളി. പെരുമ്പാവൂരിനും കാലടിക്കും ഇടയിലുള്ള പ്രധാന കവലകളിലൊന്നാണു വല്ലം. പെരുമ്പാവൂർ പട്ടണം വല്ലത്തേക്കു വളർന്നു കൊണ്ടിരിക്കുകയാണ്. ഒക്കലും വല്ലവും തമ്മിൽ അതിർവരമ്പില്ലാത്ത വിധം

പെരുമ്പാവൂർ ∙ വല്ലം കടവ്–പാറപ്പുറം പാലം തുറന്നതോടെ എംസി റോഡിലെ വല്ലം കവലയിലെ തിരക്ക് പരിഹരിക്കാൻ കവല വികസനത്തിനായി മുറവിളി. പെരുമ്പാവൂരിനും കാലടിക്കും ഇടയിലുള്ള പ്രധാന കവലകളിലൊന്നാണു വല്ലം. പെരുമ്പാവൂർ പട്ടണം വല്ലത്തേക്കു വളർന്നു കൊണ്ടിരിക്കുകയാണ്. ഒക്കലും വല്ലവും തമ്മിൽ അതിർവരമ്പില്ലാത്ത വിധം മാറിക്കൊണ്ടിരിക്കുന്നു. ഇതോടെ വാഹനത്തിരക്കും ജനസാന്ദ്രതയും വർധിച്ച് നിന്നു തിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടുകയാണ് വല്ലം കവല.
വിനോദ സഞ്ചാരകേന്ദ്രമായ കോടനാട്, മലയാറ്റൂർ, വിമാനത്താവളം,വല്ലം കടവ് പാറപ്പുറം പാലം, റയോൺസ് കമ്പനി പരിസരം എന്നിവിടങ്ങളിലേക്കെല്ലാം തിരിഞ്ഞു പോകുന്നത് വല്ലത്തു നിന്നാണ്. വ്യാപാരികളുടെ നേതൃത്വത്തിൽ ട്രാഫിക് വാർഡനെ നിയമിച്ചാണു ഗതാഗതം നിയന്ത്രിക്കുന്നത്. ജംക്‌ഷനോടു ചേർന്നു തന്നെ വിവിധ സ്ഥലങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകളും ഓട്ടോറിക്ഷ പാർക്കിങ് സ്ഥലങ്ങളും ഉണ്ട്.
ബാംബു കോർപറേഷന്റെ ഡിപ്പോ പ്രവർത്തിച്ചിരുന്ന സ്ഥലം ഇപ്പോൾ കാട് കയറിക്കിടക്കുകയാണ്. ഈ സ്ഥലം ഉപയോഗപ്പെടുത്തി ഓട്ടോകൾ ഉൾപ്പെടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.ഇവിടെ ബസുകൾക്കും അകത്തേക്ക് പ്രവേശിച്ച് യാത്രക്കാരെ ഇറക്കാനും കയറ്റാനും കഴിയും. നടപ്പാതകളും സീബ്രാലൈനുകളും സിഗ്‌നൽ ലൈറ്റുകളും ട്രാഫിക് കാബിനും ദിശാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.
വല്ലം കടവ് പാറപ്പുറം പാലം വഴിയുള്ള ഗ്രാമവണ്ടി സർവീസ് വല്ലം കവല, കടുവാൾ പഴയപാലം, പാറപ്പുറം സൗത്ത് വല്ലം,പാലക്കാട്ടുതാഴം - മുടിക്കൽ സബ് സ്റ്റേഷൻ ഗാന്ധിനഗർ സൗത്ത് വല്ലം വഴി റയോൺപുരത്തെത്തി പുതിയപാലം വഴി കാലടി, അങ്കമാലി, ആലുവ പട്ടണങ്ങളിലേക്ക് സ്ഥിരം സർവീസായി ഉയർത്തണം. പ്രൈവറ്റ് ബസുകൾക്കും പെർമിറ്റുകൾ അനുവദിക്കണം. തിരുവൈരാണിക്കുളം മാറമ്പിള്ളി വഴിയും ആലുവയ്ക്ക് സർവീസ് നടത്താം. ചേലാമറ്റം ക്ഷേത്രത്തിലേക്കു കെഎസ്ആർടിസി, പ്രൈവറ്റ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും 2 ട്രിപ്പുകളിൽ മാത്രം ക്രമീകരിച്ചിരുന്നതിനാൽ നഷ്ടത്തിന്റെ പേരിൽ സർവീസ് നിർത്തി.