പറവൂർ ∙ നഗരം ചുറ്റാതെ പോകുന്ന സ്വകാര്യ ബസുകളെ പിടികൂടാനുള്ള പരിശോധന എല്ലാ ദിവസവും നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥർ സബ് ആർടി ഓഫിസിൽ ഇല്ലെന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ബസുകളുടെ വിഷയം എൻഫോഴ്സ്മെന്റ് ആർടിഒയുടെ കീഴിലുള്ള സ്ക്വാഡിനെ അറിയിച്ചു പരിശോധന നടത്തുമെന്നും ജോയിന്റ് ആർടിഒ പറഞ്ഞു. ലിമിറ്റഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറവൂർ ∙ നഗരം ചുറ്റാതെ പോകുന്ന സ്വകാര്യ ബസുകളെ പിടികൂടാനുള്ള പരിശോധന എല്ലാ ദിവസവും നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥർ സബ് ആർടി ഓഫിസിൽ ഇല്ലെന്നും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ബസുകളുടെ വിഷയം എൻഫോഴ്സ്മെന്റ് ആർടിഒയുടെ കീഴിലുള്ള സ്ക്വാഡിനെ അറിയിച്ചു പരിശോധന നടത്തുമെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.

ലിമിറ്റഡ് സ്റ്റോപ് സ്റ്റാൻഡിൽ കയറുന്ന ബസുകളുടെ നമ്പർ നഗരസഭ നിയോഗിച്ച ജീവനക്കാർ രേഖപ്പെടുത്തുന്നുണ്ട്. ഇതു ജോയിന്റ് ആർടിഒയ്ക്ക് നൽകുമെന്നു നഗരസഭയും അറിയിച്ചു. നിലവിൽ, ജോയിന്റ് ആർടി ഓഫിസിൽ ജോയിന്റ് ആർടിഒ കൂടാതെ 2 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 3 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമുണ്ട്. എന്നാൽ, ദിവസേന നടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാൻ ഇത്രയും ജീവനക്കാർ പോരെന്നാണ് അധികൃതർ പറയുന്നത്.

ADVERTISEMENT

നഗരം ചുറ്റാതെ പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളെ പിടികൂടി നടപടിയെടുക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പരിശോധനകളും നടപടികളും ഇല്ലാത്തതിനാൽ ബസ് ജീവനക്കാർ നിയമലംഘനം തുടരുകയാണ്. നഗരം ചുറ്റുമ്പോൾ സമയക്രമം പാലിക്കാൻ കഴിയില്ലെന്ന വാദമാണ് ബസ് ജീവനക്കാർ ഉയർത്തുന്നത്. പക്ഷേ, നഗരത്തിലെത്തുന്ന ജനങ്ങൾക്കു ബസ് സർവീസുകൾ ഉപകാരപ്പെടണമെങ്കിൽ നഗരം ചുറ്റി തന്നെ പോകണം.

ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസ് സ്റ്റാൻഡിൽ നഗരസഭ 2 ജീവനക്കാരെ നിയോഗിച്ചത്. സ്റ്റാൻഡിൽ കയറുന്ന ബസുകളുടെ നമ്പറുകൾ ഇവർ രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ കൈമാറിയിട്ടും മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തില്ലെന്ന ആക്ഷേപം നഗരസഭാധികൃതരും ഉന്നയിക്കുന്നുണ്ട്. നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ഓരോരുത്തർക്കും മാസം 12,000 രൂപ വീതം ശമ്പളം നൽകി സ്റ്റാൻഡിൽ നഗരസഭ ജീവനക്കാരെ നിയോഗിക്കുന്നതിൽ കാര്യമില്ല.

ADVERTISEMENT

എറണാകുളം, വരാപ്പുഴ ഭാഗങ്ങളിൽ നിന്നു വരുന്ന സ്വകാര്യ ബസുകൾ കെഎംകെ കവലയിൽ നിന്നു വലത്തോട്ടു തിരിഞ്ഞു ചേന്ദമംഗലം കവല, കച്ചേരിപ്പടി, നമ്പൂരിയച്ചൻ ആൽ വഴി മുനിസിപ്പൽ കവലയിലെത്തിയാണു കൊടുങ്ങല്ലൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്കു പോകേണ്ടത്. എന്നാൽ, മിക്ക ബസുകളും കെഎംകെ കവലയിൽ നിന്നു നേരെ മുനിസിപ്പൽ കവലയിലെത്തി കൊടുങ്ങല്ലൂർ, ഗുരുവായൂർ മേഖലകളിലേക്കു പോകുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT