ജീവന്റെ കടത്തുതോണി ഇറങ്ങിവന്നവരുടെ കായൽ സവാരി
കൊച്ചി ∙ ഒരു വയസ്സുകാരി ഇഷ മെഹ്റിൻ, പതിമൂന്നുകാരൻ ആദിൽ മുഹമ്മദ്, 6 വയസ്സുകാരൻ ഹെനോക് ഹർഷൻ, 9 വയസ്സുള്ള പാർവതി ഷിനു, ആൻ മരിയ എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തിൽ ഒത്തുചേർന്നത് ഒരു ലക്ഷ്യത്തോടെ. അവയവമാറ്റം ചെയ്ത ഇവരെല്ലാം വാട്ടർ മെട്രോ യാത്രയുടെ ഭാഗമായത് അവയവ ദാനത്തിന്റെ

കൊച്ചി ∙ ഒരു വയസ്സുകാരി ഇഷ മെഹ്റിൻ, പതിമൂന്നുകാരൻ ആദിൽ മുഹമ്മദ്, 6 വയസ്സുകാരൻ ഹെനോക് ഹർഷൻ, 9 വയസ്സുള്ള പാർവതി ഷിനു, ആൻ മരിയ എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തിൽ ഒത്തുചേർന്നത് ഒരു ലക്ഷ്യത്തോടെ. അവയവമാറ്റം ചെയ്ത ഇവരെല്ലാം വാട്ടർ മെട്രോ യാത്രയുടെ ഭാഗമായത് അവയവ ദാനത്തിന്റെ സന്ദേശവുമായാണ്. മിക്കവരും ആദ്യമായാണു വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്.
ഡിസംബർ 9നു ഹാർട്ട് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായി ഹൈക്കോടതി ജെട്ടിയിൽ നിന്നു വൈപ്പിൻ വരെയും തിരിച്ചുമായിരുന്നു യാത്ര. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് ആശംസകളുമായി ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം എന്നിവരുമെത്തി.
പട്ടാമ്പി പട്ടിത്തറ സ്വദേശികളായ ഷമീറിന്റെയും റജീനയുടെയും ഇളയ മകളായ ഇഷ മെഹ്റിൻ, കൊടുങ്ങല്ലൂർ കയ്പമംഗലം സ്വദേശികളായ നവാസ്– റിൽസ ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദ്, ചാലക്കുടി പരിയാരം സ്വദേശികളായ ഷേർലിയുടെയും ബിജുവിന്റെയും 3 മക്കളിൽ രണ്ടാമത്തെയാൾ ആൻ മരിയ, ആലപ്പുഴ വാടയ്ക്കൽ ഹർഷൻ-ഡയാന ദമ്പതികളുടെ ഇളയമകൻ ഹെനോക്, ഇരിങ്ങാലക്കുട കാറളം സ്വദേശികളായ സുരേഷ്–സ്മിത ദമ്പതികളുടെ മൂത്ത മകൾ പി.എസ്.അഞ്ജലി എന്നിവർ കരൾ മാറ്റത്തിനു വിധേയരായവരാണ്.
10–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഞ്ജലിക്ക് അമ്മ സ്മിതയുടെ കരൾ മാറ്റിവച്ചത്. കുഫോസിൽ നിന്ന് മറൈൻ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി പിഎച്ച്ഡിക്കുള്ള തയാറെടുപ്പിലാണ് അഞ്ജലി. തൃശൂർ ചെമ്പൂച്ചിറ സ്വദേശികളായ ഷിനു–സരിത ദമ്പതികളുടെ മകൾ പാർവതിക്ക് ഒന്നര വയസ്സിലാണു കരളും വൃക്കയും മാറ്റിവയ്ക്കേണ്ടി വന്നത്. ഇപ്പോൾ ചെമ്പൂച്ചിറ ജിഎച്ച്എസ്എസിൽ 3–ാം ക്ലാസ് വിദ്യാർഥിയാണ്.
ഡിസംബർ 9നു കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, ലുലുമാൾ എന്നിവിടങ്ങളിലായാണ് ട്രാൻസ്പ്ലാന്റ് ഗെയിംസ് നടക്കുക. അവയവദാതാക്കളും സ്വീകർത്താക്കളും മരണാനന്തരം അവയവദാനം നടത്തിയവരുടെ ബന്ധുക്കളുമാണു പങ്കെടുക്കുക. ഗെയിംസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.transplantgameskerala.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. ഗെയിംസിൽ സന്നദ്ധ സേവനത്തിനു താൽപര്യമുള്ളവർക്കും റജിസ്റ്റർ ചെയ്യാം. വിനു ബാബുരാജ്- 8075492364.