ഗുണ്ടാ നേതാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിയ 5 പേർ പിടിയിൽ
കൊച്ചി∙ ഗുണ്ടാനേതാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത 5 പേർ സിറ്റി പൊലീസിന്റെ പിടിയിൽ. ആത്മഹത്യ ചെയ്ത വിവാദ സന്യാസിനി തൃശൂർ മുളങ്ങ് ദിവ്യാ ജോഷിയുടെ ഭർത്താവും വാഹനത്തട്ടിപ്പുകേസുകളിലെ പ്രതിയുമായ തൃശൂർ അരിമ്പൂർ നാലാംകല്ല് പുതുപ്പള്ളിപ്പറമ്പിൽ ജോഷി മാത്യുവിനെയാണു സംഘം

കൊച്ചി∙ ഗുണ്ടാനേതാവിനെ തട്ടിക്കൊണ്ടു പോയി മർദിക്കുകയും വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത 5 പേർ സിറ്റി പൊലീസിന്റെ പിടിയിൽ. ആത്മഹത്യ ചെയ്ത വിവാദ സന്യാസിനി തൃശൂർ മുളങ്ങ് ദിവ്യാ ജോഷിയുടെ ഭർത്താവും വാഹനത്തട്ടിപ്പുകേസുകളിലെ പ്രതിയുമായ തൃശൂർ അരിമ്പൂർ നാലാംകല്ല് പുതുപ്പള്ളിപ്പറമ്പിൽ ജോഷി മാത്യുവിനെയാണു സംഘം തട്ടിക്കൊണ്ടു പോയി മർദിക്കുകയും വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തത്.
എറണാകുളം എസിപിയുടെ പ്രത്യേക സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്നാണു ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടിയത്. ആലപ്പുഴ വണ്ടാനം പുതുവൽ എം.റഹീസ് (33), ആലപ്പുഴ പോഞ്ഞിക്കര തിരുമല കന്നിട്ടപറമ്പിൽ കൃഷ്ണ എൻ.നായർ (19), തൃശൂർ ചേലക്കര പൈങ്ങരപ്പിള്ളി പഴയക്കരയിൽ ജോവിൻ ജോസഫ് (27), കളമശേരി മൂലേപ്പാടം അടമേൽ വീട്ടിൽ അസറുദ്ദീൻ (27), ഏലൂർ ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ് ബി 24ൽ നകുൽ എസ്. ബാബു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ്. കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
തിങ്കൾ രാത്രി 11നു പാലാരിവട്ടം ഫ്ലൈ ഓവറിനു സമീപത്തു നിന്നാണു ജോഷിയെ റഹീസും പതിനഞ്ചോളം പേരടങ്ങുന്ന സംഘവും ചേർന്നു തട്ടിക്കൊണ്ടു പോയത്. മൂന്നു കാറുകളിലായാണു സംഘം എത്തിയത്. തുടർന്നു കാക്കനാട് നിലംപതിഞ്ഞിമുകളിലെ മസാലി കഫേ എന്ന കടയുടെ പിന്നിലുള്ള ഒഴിഞ്ഞ മുറിയിലെത്തിച്ചു മർദിക്കുകയായിരുന്നു.
ഇടിക്കട്ട കൊണ്ടുൾപ്പെടെ മൂന്നു മണിക്കൂറോളം മർദനം തുടർന്നു. ശേഷം ജോഷിയുടെ ഇരുകാലുകളിലും വാൾ കൊണ്ടു വെട്ടി. കാലുകളിൽ മുറിവും മുഖത്തെ എല്ലിനു പൊട്ടലുമുള്ള ജോഷി ചികിത്സയിലാണ്. ജോഷിയുടെ കാർ, കയ്യിലുണ്ടായിരുന്ന 38,000 രൂപ, സ്വർണരുദ്രാക്ഷമാല, വജ്രമോതിരം എന്നിവ സംഘം തട്ടിയെടുത്തതായി പരാതിയുണ്ട്. പുലർച്ചെ നാലിനു ജോഷിയെ ചിറ്റൂർ റോഡിൽ ഉപേക്ഷിച്ചു സംഘം സ്ഥലംവിട്ടു.
പ്രതികളിൽ റഹീസിന്റെ കയ്യിൽനിന്നു നഴ്സിങ് അഡ്മിഷൻ വാഗ്ദാനം ചെയ്തു ജോഷിയുടെ സുഹൃത്ത് അഖിൽ 18 ലക്ഷം വാങ്ങിയിരുന്നു. എന്നാൽ, അഡ്മിഷൻ ലഭിക്കാതായപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും ഭീഷണിയായിരുന്നു മറുപടി. നിലവിൽ ഒളിവിലുള്ള അഖിലിനെ കണ്ടെത്താനാണു ജോഷിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു ചോദ്യം ചെയ്തത്. ജോഷിക്കും നഴ്സിങ് തട്ടിപ്പിൽ ബന്ധമുണ്ടെന്ന സംശയം പ്രതികൾക്കുണ്ടായിരുന്നു.
സംസ്ഥാനമെമ്പാടും നിന്നു വാഹനങ്ങൾ വാടകയ്ക്കെടുത്തു മറിച്ചു വിറ്റതിന് ഒട്ടേറെക്കേസുകൾ ജോഷിക്കെതിരെയുണ്ട്. ജോഷിയെ തട്ടിക്കൊണ്ടു പോയ ഗുണ്ടാസംഘത്തിലുള്ള ചിലരുടെ വാഹനങ്ങളും ഇത്തരത്തിൽ തട്ടിയെടുത്തു മറിച്ചുവിറ്റിട്ടുണ്ടെന്നാണു വിവരം. ഇതിലുള്ള വൈരാഗ്യവും ആക്രമണത്തിനു പിന്നിലുള്ളതായി പൊലീസ് പറയുന്നു. എറണാകുളം എസിപി പി.രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പാലാരിവട്ടം ഇൻസ്പെക്ടർ സാജുകുമാർ, എസ്ഐമാരായ കെ.ഒ.സന്തോഷ്കുമാർ, ആൽബി എസ്.പൂത്തുകാട്ടിൽ, വി.രവികുമാർ, ഇഗ്നേഷ്യസ്, പ്രശാന്ത്കുമാർ, സീനിയർ സിപിഒമാരായ സുധീഷ്, ചിഞ്ചു, സിപിഒ ബിനു ബേബി, എസിപി സ്ക്വാഡ് അംഗങ്ങളായ എസ്ഐ സി.എം.ജോസി, എഎസ്ഐ പി.അനിൽകുമാർ, സീനിയർ സിപിഒ സനീപ്കുമാർ, എം.മഹേഷ് എന്നിവരാണു പ്രതികളെ പിടികൂടിയത്.