ഫോർട്ട്കൊച്ചി∙ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കാർണിവൽ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസ് അധികൃതരും. കഴിഞ്ഞ വർഷം അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കിന്റെയും മാസങ്ങൾക്ക് മുൻപുണ്ടായ കുസാറ്റ് ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ് പഴുതടച്ച സംവിധാനം പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട്കൊച്ചി∙ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ കാർണിവൽ പപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് കടന്നുപോയതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസ് അധികൃതരും. കഴിഞ്ഞ വർഷം അനുഭവപ്പെട്ട അഭൂതപൂർവമായ തിരക്കിന്റെയും മാസങ്ങൾക്ക് മുൻപുണ്ടായ കുസാറ്റ് ദുരന്തത്തിന്റെയും പശ്ചാത്തലത്തിലാണ് പഴുതടച്ച സംവിധാനം പൊലീസ് ഒരുക്കിയത്. ദിവസങ്ങൾക്ക്  മുൻപേ പൊലീസ് അതിനുള്ള പ്ലാൻ തയാറാക്കി ഒരുക്കം തുടങ്ങി. ആളുകളുടെ സുരക്ഷയ്ക്ക് മുൻകരുതൽ കൊടുക്കുക എന്നതിന് മാത്രമായിരുന്നു പൊലീസ് മുൻതൂക്കം കൊടുത്തത്. 880 പൊലീസുകാർ രംഗത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ പൊലീസുകാർ നേരം വെളുക്കുന്നത് വരെ കർമനിരതരായി.

40,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പരേഡ് മൈതാനത്തെ കമ്പിവേലിയുള്ള ഭാഗത്തിനുള്ളിൽ 4 സെക്ടറുകളായി ഇരുമ്പ് വേലി കെട്ടി തിരിച്ചായിരുന്നു പൊലീസ് സംവിധാനം ഒരുക്കിയത്. പപ്പാഞ്ഞിയെ വച്ചിരുന്ന ഭാഗത്ത് മാത്രം പുറത്തേക്കുള്ള കവാടങ്ങൾ പൂർണമായും അടച്ചിട്ട ശേഷം ബാക്കി ഭാഗങ്ങൾ ഒരു സെക്ടറിൽ നിന്ന് പുറത്തേക്ക് 4 വഴികൾ വീതം തുറന്നിട്ടിരുന്നു.ഫോർട്ട്കൊച്ചിയിലേക്കുള്ള ബസ് സർവീസ് വൈകുന്നേരത്തോടെ നിർത്തിയെങ്കിലും കൂവപ്പാടം കൊച്ചിൻ കോളജ് ഗ്രൗണ്ടിൽ നിന്ന് ബസുകൾ യാത്രക്കാരെ കയറ്റി. വൈപ്പിനിലേക്കുള്ള റോ– റോ ജങ്കാർ സർവീസ് രാത്രി 11.45ന് പുനരാരംഭിച്ചു. ജങ്കാർ ജെട്ടിയിലും പരിസരത്തും സെക്ടറുകളാക്കി തിരിച്ചായിരുന്നു ആളുകളെ നിർത്തിയത്. കഴിഞ്ഞ വർഷം ജങ്കാറിലേക്ക് നൂറു കണക്കിനാളുകൾ ഒരുമച്ചു കയറിയ സംഭവം ആവർത്തിക്കാതിരിക്കാൻ ഇത് സഹായിച്ചു. 

ADVERTISEMENT

ഇരുപതിലേറെ താൽക്കാലിക ശുചിമുറികൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും സ്ഥാപിച്ചില്ലെന്ന് പരാതിയുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കാർണിവൽ ആഘോഷം ആരംഭിച്ച ശേഷമാണ് സബ് കലക്ടർ  കെ.മീര ചാർജ് എടുത്തത്. ചാ‍ർജ് എടുത്ത സമയത്ത് കലക്ടർ നൽകിയ ആദ്യ ടാസ്ക് കാർണിവൽ ഭംഗിയായി നടത്തുകയെന്നതാണെന്ന് കാർണിവൽ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് കെ.മീര പറഞ്ഞിരുന്നു. കാർണിവലുമായി ബന്ധപ്പെട്ട് ഇറക്കിയ ചില ഉത്തരവുകൾ വിവാദത്തിന് ഇടയാക്കിയെങ്കിലും കലക്ടർ ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന് സബ് കലക്ടർക്കും ആശ്വസിക്കാം. 

വാഹന നിയന്ത്രണത്തെ തുടർന്ന് ആളുകൾക്ക് പരേഡ് മൈതാനിയിൽ എത്താൻ കിലോമീറ്ററുകൾ നടക്കേണ്ടി വന്നുവെന്നത് പരാതിക്ക് ഇട നൽകി. റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടച്ചത് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന പരാതി നാട്ടുകാർക്കുണ്ട്. ബീച്ച് റോഡ്, വെളി മൈതാനം, മാന്ത്ര പാലം തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് വാഹനങ്ങൾ തടയുന്നതിന് പകരം അമരാവതി വരെ വാഹനങ്ങളെ അനുവദിക്കാമായിരുന്നു എന്ന് മുൻ മേയർ കെ.ജെ.സോഹൻ പറഞ്ഞു. ഇട റോഡുകൾ വഴി വാഹനങ്ങൾ കടത്തി വിട്ടപ്പോൾ ദൂരെ സ്ഥലങ്ങളിൽ നിന്ന്  എത്തിയവർ വഴി അറിയാതെ വലഞ്ഞു.